പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് എം പി സാവിത്രി ഫൂലെ ബിജെപി വിട്ടു

 


ന്യൂഡല്‍ഹി:(www.kvartha.com 06/12/2018) പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് എം പി സാവിത്രി ഫൂലെ ബിജെപി വിട്ടു. ഉത്തര്‍പ്രദേശ് എംപിയും പാര്‍ട്ടി നേതാവുമായ സാവിത്രി ഭായ് ഫൂലെയാണ് പാര്‍ട്ടി വിട്ടത്. ബിജെപി സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് സാവിത്രി ആരോപിച്ചു. സാവിത്രിയുടെ നടപടി ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഹനുമാന്‍ സ്വാമിയുടെ ജാതിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സാവിത്രിഭായ് നേരത്തെ രംഗത്തെത്തിയിരുന്നു. യോഗി പറയുന്നത് പോലെ ഹനുമാന്‍ ദളിത് ആണെങ്കില്‍ ദളിതരെ ഹനുമാന്‍ ക്ഷേത്രങ്ങളിലെ പൂജാരിമാരാക്കണമെന്ന് സാവിത്രി ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് എം പി സാവിത്രി ഫൂലെ ബിജെപി വിട്ടു

ഹനുമാന്‍ എപ്പോഴും ശ്രീരാമന്റെ കൂടെയുണ്ടായിരുന്നു. പിന്നെന്തിനാണ് രാമന്‍ ഒരു വാലും കറുത്ത മുഖവും അദ്ദേഹത്തിന് നല്‍കിയത്. മനുവാദി ജനങ്ങളുടെ അടിമയായിരുന്നു ഹനുമാനെന്നും സാവിത്രി പറഞ്ഞു. ബറേച്ചില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സാവിത്രി ഭായ്.

Keywords: News, New Delhi, National, BJP, Dalit MP Savitri Bai Phule Quits BJP on Ambedkar's Death Anniversary, Says Party 'Unleashing Great Conspiracy' 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia