സവാദിനെ കൊലപ്പെടുത്തിയത് ഒരു വര്‍ഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷം; കഴുത്തറുത്തത് ഭാര്യ തന്നെ; കുടുക്കിയത് സൗജത്തിന്റെ ഫോണ്‍കോളുകള്‍

 


ADVERTISEMENT

താനൂര്‍: (www.kvartha.com 06.10.2018) മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പ്രതി ആക്രമിക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ഭാര്യ സൗജത്ത്. തലയ്ക്കടിയേറ്റ സവാദിന്റെ നിലവിളികേട്ട് മകള്‍ ഉണര്‍ന്നതോടെ പ്രതി പിന്‍വാതില്‍ വഴി പുറത്തേക്ക് ഓടി. സംഭവസമയത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ കുട്ടിക്ക് പ്രതിയെ കാണാനും പറ്റിയില്ല. കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ പോകുന്നത് കണ്ടു എന്നാണ് കുട്ടി മൊഴി നല്‍കിയത്.

വൈദ്യുതി ഇല്ലാത്തതിനാലാണ് സവാദ് മകള്‍ക്കൊപ്പം വരാന്തയില്‍ കിടന്നുറങ്ങിയത്. ഗ്രില്‍സ് ഇട്ട് ഭദ്രമാക്കിയിരുന്നുവെങ്കിലും പ്രതി അകത്തുകടന്നത് എങ്ങനെയെന്ന ചോദ്യം പോലീസില്‍ സംശയം ഉയര്‍ത്തിയിരുന്നു.

 സവാദിനെ കൊലപ്പെടുത്തിയത് ഒരു വര്‍ഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷം; കഴുത്തറുത്തത് ഭാര്യ തന്നെ; കുടുക്കിയത് സൗജത്തിന്റെ ഫോണ്‍കോളുകള്‍

മകള്‍ ഉണര്‍ന്നുവെന്ന് ബോധ്യമായതോടെ അകത്തെ മുറിയില്‍ മറ്റു മൂന്നു കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സൗജത്ത് പുറത്തുവന്ന് മകളെ മറ്റൊരു മുറിയിലേക്കു മാറ്റി കത്തികൊണ്ട് വെട്ടിയും വരഞ്ഞുമാണ് സവാദിന്റെ മരണമുറപ്പാക്കിയത്. സംഭവശേഷം അലറിവിളിച്ച് വീടിനു പുറത്തിറങ്ങിയ സൗജത്ത് തന്നെയാണ് അയല്‍വാസികളെ വിവരമറിയിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. സ്ഥലത്തെത്തിയ പോലീസ് അന്നുതന്നെ സൗജത്തിന്റെ മൊഴിയെടുത്തിരുന്നു. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നിട്ടത് കുട്ടികള്‍ക്കു മൂത്രമൊഴിക്കാന്‍ പോകാനാണെന്നായിരുന്നു സൗജത്തിന്റെ വിശദീകരണം. പോലീസിന് സൗജത്തില്‍ ആദ്യമൊന്നും സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ സൗജത്തിനെപ്പറ്റി നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് ഫോണ്‍ വിളികള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്.

സംശയം തോന്നിയ പോലീസ് സൗജത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അരും കൊലയുടെ ചുരുളഴിഞ്ഞത്. കാമുകന്‍ ബഷീറിനൊപ്പം താമസിക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയതെന്നും ഒരു വര്‍ഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് കൃത്യം ചെയ്തതെന്നും സൗജത്ത് പറഞ്ഞു.

കൊലപാതകം നടത്താന്‍ ദുബൈയില്‍നിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീറിനെ അവിടെനിന്ന് സംഭവസ്ഥലത്തേക്കും തിരിച്ച് വിമാനത്താവളത്തിലേക്കും എത്തിച്ചത് സുഹൃത്തായ സുഫിയാനാണ്. രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതും ഈ സുഹൃത്താണ്. ഇയാള്‍ കാസര്‍കോടുവച്ച് പിടിയിലായിട്ടുണ്ട്.

കൊലപാതകത്തിനുപയോഗിച്ച മരക്കഷണവും വെട്ടുകത്തിയും വീട്ടില്‍നിന്നു കണ്ടെടുത്തു. പിതാവ് മരിക്കുകയും അമ്മ അറസ്റ്റിലാവുകയും ചെയ്തതോടെ ഇവരുടെ നാലു മക്കളുടെ ഭാവി പ്രതിസന്ധിയിലായി. വിവാഹിതനായ ബഷീറിനു മൂന്നു മക്കളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tanur murder: Wife tried to behead husband after lover clubbed him, Malappuram, Murder case, Crime, Criminal Case, Police, Arrested, Wife, News, Local-News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia