മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു

 


ADVERTISEMENT


കാസര്‍കോട്: (www.kvartha.com 27.07.2018) മുന്‍ മന്ത്രിയും മുസ്‌ലീംലീഗ് ദേശീയ നിര്‍വാഹക സമിതി അംഗവും സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുല്ല (76) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചിരുന്നു. ചെര്‍ക്കളയിലെ സ്വവസതിയിൽ വെള്ളിയാഴ്ച രാവിലെ 8.20 മണിയോടെയായിരുന്നു  അന്ത്യം. നേരത്തെ ബംഗളൂരു ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ബാരിക്കാട് മുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ് ആസ്യമ്മ. നാല് മക്കളുണ്ട്. ഭാര്യ: ആഇശ ചെര്‍ക്കളം (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), മക്കള്‍: മെഹ്‌റുന്നീസ, മുംതാസ് സമീറ (ജില്ലാ പഞ്ചായത്ത് അംഗം), സി എ മുഹമ്മദ് നാസര്‍ (മിനറല്‍ വാട്ടര്‍ കമ്പനി, സലാല), സി എ അഹമ്മദ് കബീര്‍ (എംഎസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി).

തുടര്‍ച്ചയായി മൂന്ന് തവണ കേരളത്തിലെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എ ആയിരുന്ന അദ്ദേഹം 2001 മുതല്‍ 2004 വരെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയുടെ പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു അദ്ദേഹം. 1972 മുതല്‍ 1984 വരെ മുസ്‌ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, 1984ല്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, 1988 മുതല്‍ ആറ് വര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറി, 2002 ല്‍ മുതല്‍ ജില്ലാ പ്രസിഡന്റ്, സി എച്ച് മുഹമ്മദ് കോയ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് എജുക്കേഷന്‍ സയന്‍സ് ആന്‍ഡ് ഡെക്‌നോളജി ചെയര്‍മാന്‍ തുടങ്ങിയ പദവികളും അലങ്കരിച്ചിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, news, Obituary, Cherkala, hospital, Death, Muslim-league, Politics, Cherkalam Abdulla, Muslim League state treasurer Cherkalam Abdulla passed away.
< !- START disable copy paste -->
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia