ഡെന്‍മാര്‍ക്കില്‍ നിഖാബിന് നിരോധനം; ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍, പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് ഇറങ്ങിയാല്‍ 1000 ക്രോണര്‍ പിഴ

 


കോപന്‍ഹേഗന്‍: (www.kvartha.com 01.06.2018) നിഖാബ്, ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡെന്‍മാര്‍ക്ക്. നിരോധനം ആഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ആഗസ്റ്റ് ഒന്ന് മുതല്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് ഇറങ്ങിയാല്‍ 1000 ക്രോണര്‍ (8270 രൂപ) ആണ് പിഴ.

ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നേരത്തെ വിലക്ക് നിലവിലുണ്ട്. സ്ത്രീകളുടെ തലമറയ്ക്കുന്ന വസ്ത്രങ്ങള്‍, തലപ്പാവ്, ജൂതര്‍ ഉപയോഗിക്കുന്ന തൊപ്പി തുടങ്ങിയവക്ക് വിലക്ക് ബാധകമല്ല. പുതിയ നിയമത്തെ മതപരമായ വ്യാഖ്യാനിക്കരുതെന്ന് ഡെന്മാര്‍ക് സര്‍ക്കാര്‍ പറഞ്ഞു.

ഡെന്‍മാര്‍ക്കില്‍ നിഖാബിന് നിരോധനം; ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍, പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് ഇറങ്ങിയാല്‍ 1000 ക്രോണര്‍ പിഴ


നിയമം 30നെതിരെ 75 വോട്ടുകളുടെ പിന്‍ബലത്തിലാണ് നിയമം പാസായത്. 74 പ്രതിനിധികള്‍ വിട്ടുനിന്നു. സ്ത്രീകള്‍ക്ക് വ്യക്തിത്വവും വിശ്വാസവും ആവശ്യപ്പെടുന്നത് ധരിക്കാന്‍ അവകാശമുണ്ടെന്നും ഭരണകൂടങ്ങള്‍ അത് അനുവദിക്കണമെന്നും വിലക്കിനെ കുറിച്ച് പ്രതികരിച്ച ആംനസ്റ്റി ഇന്റര്‍നാഷനല്‍ യൂറോപ് മേധാവി ഗൗരി വാന്‍ ഗുലിക് പറഞ്ഞു.

Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  World, News, Religion, Europe, Muslim, dress, Denmark passes law banning burqa and niqab
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia