ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 26.01.2018) സ്വന്തം മകനെ കൊന്ന് വലിച്ചിഴച്ച് പറമ്പിലിട്ട് കത്തിക്കുക. അതും പരിഹരിക്കാന്‍ ഇല്ലാത്ത കാരണങ്ങളില്ലാതെ. നമ്മുടെ അമ്മമാര്‍ക്കിടയില്‍ വളര്‍ന്നു വലുതായ ജയമോള്‍ക്ക് അതിനു സാധിച്ചിരിക്കുന്നു. ഈ നാടിനിതെന്തു പറ്റി. നമ്മുടെ സംസ്‌കാരത്തിന്റെ, കരുതലിന്റെ, കരുത്തിന്റെ ഉറവിടം, അഥവാ സ്ത്രീ സമൂഹവും നാശത്തിന്റെ വക്കിലേക്കോ?
കൊല്ലത്തെ വീട്ടമ്മ ജയമോള്‍ തന്റെ ഓമന പുത്രന്‍, ഒമ്പതാം ക്ലാസുകാരന്‍ ജിത്തുവിനെ കൊന്നു കത്തിച്ചു എന്നുമാത്രമല്ല, കത്തിയ മാംസം അസ്തികഷണങ്ങളില്‍ നിന്നും വാര്‍ന്നെടുത്ത നിലയിലാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. ലോക ചമ്പല്‍ കൊള്ളക്കാരി ഫൂലന്‍ ദേവിക്ക് പോലും ധൈര്യം വരാത്ത ക്രൂരത, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍.
അത്യാവശ്യം പോക്കറ്റടി, മൂത്ത പ്രണയത്താലുള്ള ഒളിച്ചോട്ടം, സ്ത്രീധന പീഡനം, മതംമാറ്റം, ചില്ലറ മോഷണങ്ങള്‍, കള്ള വാറ്റ് ഇങ്ങനെ സ്വയം രക്ഷക്കു വേണ്ടി മാത്രമായിരുന്നു ഇതേവരെ സ്ത്രീ സഹജമായ കുറ്റകൃത്യങ്ങള്‍. കാമുകന്റെ തലയറുത്ത് ശരീരം മാംസക്കഷണങ്ങളാക്കി സുട്ട് കെയ്സില്‍ നിറച്ച് യാത്ര ചെയ്ത കാമുകി ഡോ. ഓമന വഴി കുറ്റകൃത്യങ്ങളുടെ പരമ്പര കൊല്ലത്തെ ജയമോളില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.
ഭര്‍ത്താവിനേക്കള്‍ പ്രണയം കാമുകനോടായപ്പോള്‍, തന്റെ കിടപ്പറയിലേക്ക് അയാള്‍ക്ക് കടന്നു വരാന്‍ മകള്‍ ഒരു തടസമെന്നു തോന്നിയപ്പോള്‍ റാണിയെന്ന അമ്മ മകളെ കൊല്ലാന്‍ തീരുമാനിച്ചു. കാമുകനോടൊപ്പം രമിക്കാന്‍ കൂടെകിടന്നുറങ്ങുന്ന നാലുവയസുകാരി അവള്‍ക്കു തടസമായി എന്നായിരുന്നു മൊഴി. സ്വന്തം വയറ്റില്‍ പിറന്നവള്‍ വഴി അവളുടെ അച്ചനറിഞ്ഞാലോ എന്നായിരുന്നു ഭയം. ശല്യം ഒഴിവാക്കാനാണ് സ്വന്തം മോളെ, നാലു വയസുകാരിയെ കൊല്ലാന്‍ കൂട്ടു നിന്നതെന്ന് മൊഴി കൊടുത്ത അമ്മ റാണി തൂക്കൂ കയറില്‍ നിന്നും രക്ഷപ്പെട്ടു.
ആ കൊലക്കു ശേഷം ഒരിക്കല്‍ പോലും ഒന്നിച്ചുറങ്ങാന്‍ കഴിയാതിരുന്ന കാമുകന്‍ രജ്ഞിത്തിനു തൂക്കു കയറും. സ്വന്തം മോളെ ചുട്ടു കൊന്നാലും ശരി സ്ത്രീയായി പിറന്നാല്‍ കൊലക്കയര്‍ ശിക്ഷ കിട്ടില്ലെന്ന ഇന്ത്യന്‍ നീതിപീഠത്തിന്റെ ആനുകൂല്യം മറയാക്കി അഹങ്കരിക്കുകയാണോ ഇന്ന് പെണ്‍ ക്രിമിനലുകള്‍.
2011ല്‍ നടന്ന ഈ അരംകൊലക്ക് രജ്ഞിത്തിന് കൊലക്കയര്‍ കിട്ടിയത് 2018ലാണ്. ഇരട്ട ജീവപരന്ത്യമായിരുന്നു റാണിക്ക്. ഇനിയവര്‍ക്ക് ഒരിക്കലും പരസ്പരം തങ്ങളുടെ കാമ പൂര്‍ത്തിക്ക് അവസരം ലഭിക്കാതെ പോകട്ടെ എന്ന ശിക്ഷ കോടതി വിധിയിലുടെ കൈവന്നു. കൊലക്കിരയായ കൊച്ചു മോള്‍ ആകാശത്തു നിന്നും പൊട്ടിച്ചിരിക്കുന്നുണ്ടാവുമെന്ന് വലിയമ്മ കരഞ്ഞു പറയുമ്പോള്‍ കോടതി വളപ്പുപോലും തേങ്ങിപ്പോയിരുന്നു.
ടെക്നോപാര്‍ക്ക് ജീവനക്കാരി കൂടെ ജോലി ചെയ്യുന്നവനെ സ്വന്തമാക്കുന്നതിന് ഭര്‍ത്താവും, ഭര്‍ത്താവിന്റെ അമ്മയും സ്വന്തം കുഞ്ഞും മാര്‍ഗ തടസമുണ്ടാക്കും എന്ന് കരുതി മൂന്നു പേരേയും ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു. സഹപ്രവര്‍ത്തകനായ കാമുകനെ തന്നെയായിരുന്നു ഇതിനായി നിയോഗിച്ചത്. ഭര്‍ത്താവും മൂന്നു വയസുകാരിയായ മകള്‍ അനുഷികയും തല്‍ക്ഷണം മരിച്ചു. ഭാര്യാമാതാവ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ജിഷ വധക്കേസിനേക്കാള്‍ ആഴത്തില്‍ ഭയപ്പെടുത്തിയ മൃഗീയമായ കൂട്ടക്കൊലയായിരുന്നു 2013ല്‍ കേരളം കണ്ടത്. അവിടേയും കാമുകി അനുഷിക തൂക്കു കയറില്‍ നിന്നും രക്ഷപ്പെട്ടു.
2017, കഴിഞ്ഞ ഏപ്രില്‍ 9ന് കേരളം ഉണര്‍ന്നത് സമാനമായ മറ്റൊരു കൊലപാത പരമ്പര അറിഞ്ഞു കൊണ്ടാണ്. തിരുവന്തപുരം നന്ദന്‍കോടിലെ സ്വവസതിയില്‍ റിട്ടയര്‍ഡ് പ്രൊഫ.രാജാതങ്ക, ഭാര്യ ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധു ലളിത എന്നിവര്‍ പച്ചയായി കത്തിക്കരിഞ്ഞ് ടെറസിനു മുകളില്‍ കിടക്കുന്ന ചിത്രം കണ്ടു കൊണ്ടാണ് നാടുണര്‍ന്നത്. സ്വന്തം മകന്‍ കേദല്‍ ജിന്‍സനാണ് ഈ അരംങ്കൊല ചെയ്തതെന്ന് കേട്ടപ്പോള്‍ നാട് വീണ്ടും ഞെട്ടി. ഓരോരുത്തരേയും വെട്ടിക്കൊന്ന് ചിമ്മിനി ഒഴിച്ചു കത്തിക്കുകയായിരുന്നു ബി.ടെക് വിദ്യാര്‍ത്ഥിയായിരുന്ന മകന്‍ കേദല്‍.
ഇക്കഴിഞ്ഞ ഡിസംബറില്‍ പേരൂര്‍ക്കടയിലെ ദീപാഅശോകനെ തലങ്ങും വിലങ്ങും വെട്ടിക്കൊന്നതും സ്വന്തം മകന്‍ തന്നെ. 22 വയസുള്ള അക്ഷയ് തോറ്റ വിഷയത്തിനു ട്യൂഷനു പണം നല്‍കാന്‍ അമ്മ വിസമ്മതിച്ചതായിരുന്നുവത്രെ കൊലക്ക് കാരണം. മയക്കുമരുന്നിന് അടിമയായിരുന്നു കേദനും, അക്ഷയും. കേരളം അന്തിച്ചു പോയ ഇന്നും കേള്‍ക്കാന്‍ ഭയം തോന്നുന്ന കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതല്ല ജയമോള്‍ സ്വന്തം മോനെ കൊന്ന സംഭവം. അതിനിയും തുടര്‍ന്നു കൊണ്ടിരിക്കുകമെന്ന ഭീഷണിയാണ് പോതു സമൂഹം നേരിടുന്നത്.
അദിതിയെന്ന കൊച്ചു മോളെ കൊന്ന രണ്ടാനച്ചനും, ആലുവായിലെ ക്ഷയ രോഗിയായ മോളെ പട്ടിക്കൂട്ടില്‍ പാര്‍പ്പിച്ച് പട്ടിണിക്കിട്ടു കൊന്ന രണ്ടാനമ്മയും, കോഴിക്കോട്ടെ ഫെമി വധക്കേസും, സാംസ്‌കാരിക കേരളത്തെ വീണ്ടും, വീണ്ടും ഭയപ്പെടുത്തുകയാണ്. ജീവനു തുല്യം സ്നേഹിച്ച കാമുകനെ ഭര്‍ത്താവായി കിട്ടാത്തതു കാരണം അയാള്‍ക്കുണ്ടായ മകളെ ഐസ്‌ക്രീമില്‍ വിഷം നല്‍കി കൊന്ന് കാമുകനോട് പ്രതികാരം തീര്‍ത്ത സംഭവം വരെ കേരളത്തിലുണ്ടായിട്ടുണ്ട്.
ദളിദ് വിദ്യാര്‍ത്ഥിനിയായതു കൊണ്ടു മാത്രം ആത്മഹത്യ ചെയ്യേണ്ടി വന്ന പെണ്‍കുട്ടി, ടോയ്ലറ്റ് ക്ലീനര്‍ കുടുപ്പിച്ച് ആന്തരികാവയവങ്ങള്‍ നശിപ്പിച്ചു കൊന്ന സഹവിദ്യാര്‍ത്ഥിനികള്‍, കഞ്ചാവും ബ്രൂഫിലിം റാക്കറ്റിനും വഴങ്ങി കുടുംബം തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കൂടി സമൂഹത്തില്‍ വളര്‍ന്നു പന്തലിക്കുകയാണ്.
സ്വന്തം മോനെ കൊന്നതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന ഒരമ്മ ജയിലില്‍ തന്നെ കാണാന്‍ ചെന്നവരോട് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു പോലും
'നൊന്തു പ്രസവിച്ച മകനാല്‍ നശിപ്പിക്കപ്പെടുവാന്‍ എനിക്കല്ലാതെ മറ്റൊരു അമ്മക്കും ഇനി ഒരിക്കലും ഈ ഭുമുഖത്തൊരിടത്തും ഇടവരാതിരിക്കട്ടെ. ' ആ അമ്മയുടെ ഈ വാക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു ശീലിച്ചു തുടങ്ങുന്ന കുട്ടികള്‍ക്കായി ഈ കുറിപ്പുകാരന്‍ സമര്‍പ്പിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Prathibha-Rajan, Mother, Step Mother, Police, Dead Body, Crime, When mistakes by women and children
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.