കുടുംബത്തിന്റെ കൂട്ടആത്മഹത്യ; കണ്ടെത്തിയത് 20 ആത്മഹത്യാ കുറിപ്പുകള്‍, മരണാനന്തര ചടങ്ങിനായി സുഹൃത്തിന് തലേ നാള്‍ 20,000 രൂപ ഏല്‍പിച്ചു

 


ADVERTISEMENT


പയ്യന്നൂര്‍: (www.kvartha.com 25.01.2018) ചെറുപുഴ പാടിയോട്ട് ചാലിനടുത്ത് ചന്ദ്രവയലില്‍ വെള്ളരിക്കുന്നിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലം എസ് ഐ, സുഹൃത്ത്, ബന്ധുക്കള്‍, അയല്‍വാസി തുടങ്ങി 20 ഓളം പേര്‍ക്ക് എഴുതിയ കത്ത് പോലീസ് കണ്ടെടുത്തു. പാടിയോട്ടുചാല്‍ ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കൊളങ്ങരവളപ്പില്‍ രാഘവന്‍ (54), ഭാര്യ ശോഭ (45) മകള്‍ കെ.വി.ഗോപിക (18) എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാഘവന്റെ മൂത്ത മകന്‍ ജിതിനെ (23) ഇക്കഴിഞ്ഞ സെപ്തംബര്‍ 19 ന് വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിനു ശേഷം രാഘവനും ഭാര്യയും കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചുവന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മരിക്കുന്നതിന് തലേദിവസം രാഘവന്‍ അടുത്ത സുഹൃത്തിന് 20,000 രൂപ നല്‍കിയിരുന്നു. തനിക്കെന്തിനാണെന്ന് പണം നല്‍കിയതെന്ന് സുഹൃത്ത് ചോദിച്ചപ്പോല്‍ പിന്നീട് പറയാമെന്ന് അറിയിച്ചതെന്ന് സുഹൃത്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

രാഘവന്റെ വീട്ടില്‍ എഴുതിവെച്ച ഒരു കത്ത് പണം നല്‍കിയ സുഹൃത്തിനുള്ളതാണ്. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ആംബുലന്‍സിനുള്ള ചിലവും മരണാനന്തര കര്‍മങ്ങള്‍ക്കുള്ള പണവും ഇതില്‍ നിന്ന് ഉപയോഗിക്കണമെന്നാണ് സുഹൃത്തിനുള്ള കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാനപ്പെട്ട എല്ലാ ബന്ധുക്കള്‍ക്കും ഇവര്‍ കത്തെഴുതിവെച്ചിട്ടുണ്ട്. പോലീസിനെഴുതിയ കത്തില്‍ തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നാണ് വിവരം. ജിതിന്‍ മരിക്കുന്നതിനു മുമ്പ് കളിക്കുന്നതിനിടയില്‍ കാലെല്ല് പൊട്ടി ആശുപത്രിയിലായിരുന്നു. ദേശീയ ഹാന്‍ഡ് ബോള്‍ പ്ലെയറായിരുന്നു ജിതിന്‍. തുടര്‍ന്ന് കളിക്കാന്‍ സാധിക്കാത്തതും മറ്റുമുള്ള കാര്യങ്ങളാണ് ജിതിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുള്ളത്.

കുടുംബത്തിന്റെ കൂട്ടആത്മഹത്യ; കണ്ടെത്തിയത് 20 ആത്മഹത്യാ കുറിപ്പുകള്‍, മരണാനന്തര ചടങ്ങിനായി സുഹൃത്തിന് തലേ നാള്‍ 20,000 രൂപ ഏല്‍പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Payyannur, Kannur, Kerala, News, Family, Suicide, Death, Letter, Friends, Police, investigation-report, Son, Family's suicide; 20 Suicide letters found 
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia