Follow KVARTHA on Google news Follow Us!
ad

ആതിര ഇരിട്ടിയില്‍ തന്നെയുള്ളതായി പോലീസിന് സൂചന ലഭിച്ചു; വീട്ടുകാര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നു

ഉദുമ പാലക്കുന്ന് കരിപ്പോടി കണിയംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയെ (23) കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായിKasaragod, Kerala, News, House, Police, Athira's missing; Police investigation tighten
കാസര്‍കോട്: (www.kvartha.com 18.07.2017) ഉദുമ പാലക്കുന്ന് കരിപ്പോടി കണിയംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയെ (23) കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍ കെ വാര്‍ത്തയോട് വെളിപ്പെടുത്തി.

ആതിര ഇരിട്ടി ഭാഗത്തുള്ളതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ആതിരയുടെ മൊബൈല്‍ ഇരിട്ടിയില്‍ വെച്ചാണ് സ്വിച്ച് ഓഫ് ചെയ്യപ്പെട്ടത്. ആതിരയുടെ കൂട്ടുകാരിയും മുമ്പ് കരിപ്പോടിയില്‍ വാടകയ്ക്ക് താമസക്കാരിയുമായ ഇരിട്ടിയിലെ അനീസയുമായി ആതിരക്ക് ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ആതിരയുടെ തിരോധാനത്തിലും അനീസയ്ക്ക് അറിവുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

കഴിഞ്ഞ ദിവസം ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി അനീസയെ ബേക്കല്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. കോഴിക്കോട്ടെ ഒരു പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരിയായ അനീസ ബേക്കലിലേക്ക് പുറപ്പെട്ടതായി അറിയിച്ചുവെങ്കിലും വഴിമധ്യേ ഇവരെ കാണാതാവുകയായിരുന്നു. ആതിരയുടെ തിരോധാനത്തില്‍ ബന്ധമുള്ളതിനാല്‍ അനീസ ബോധപൂര്‍വ്വം മുങ്ങിയതായാണ് പോലീസ് കരുതുന്നത്. ഇവരെ കണ്ടെത്തുന്നതിനും അന്വേഷണം നടക്കുന്നുണ്ട്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഇരിട്ടിയിലും കോഴിക്കോട്ടുമായാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മതപഠനത്തിനായി പോകുന്നുവെന്ന് പറഞ്ഞ് കത്തെഴുതിവെച്ചാണ് ഇക്കഴിഞ്ഞ ജുലൈ 10 ന് ആതിര വീടുവിട്ടത്.

എട്ടു ദിവസം കഴിഞ്ഞിട്ടും ആതിരയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലാണ്. ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടില്‍ വൈകാരികമായ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതു കാരണം പോലീസിന്റെ അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുമ്പു തന്നെ ആതിരയെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്. തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് പോലീസ് ചോദ്യം ചെയ്തിരിക്കുന്നത്. ആതിരയെ കണ്ടെത്തുന്നതിനായി പോലീസ് കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും ചിത്രം സഹിതമുള്ള മിസ്സിംഗ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലും മിസ്സിംഗ് നോട്ടീസ് പതിക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.

Related News:
ആതിരയുടെ തിരോധാനം; മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ച യുവതിയെ വഴിക്ക് വെച്ച് കാണാതായി

ആതിരയുടെ തിരോധാനം: പോലീസ് നോട്ടീസ് പുറത്തിറക്കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, House, Police, Athira's missing; Police investigation tighten