ഏവിയേഷന്‍ കോഴ് സിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരത്തില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്:  (www.kvartha.com 02.06.2017) അംഗീകാരമില്ലാത്ത കോഴ് സ് നടത്തി ലക്ഷങ്ങള്‍ ഫീസ് വാങ്ങിയെന്ന് ആരോപിച്ച് മാവൂര്‍ റോഡിലെ എയിംഫില്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സ്ഥാപനത്തിന് മുന്നില്‍ വിദ്യാര്‍ത്ഥിനികള്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.

നഷ്ടപരിഹാരവും സര്‍ട്ടിഫിക്കറ്റുകളും പണവും തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞദിവസം രാവിലെ മുതല്‍ സമരം ആരംഭിച്ചത്. കീര്‍ത്തിമ വിജയന്‍, എസ് കെ ഷിറ്റിഷ, വി രേഷ് മ, എം ആതിര, സി പി ആതിര എന്നീ അഞ്ച് വിദ്യാര്‍ത്ഥികളാണ് അനിശ്ചിതകാല സമരം നടത്തുന്നത്. കഴിഞ്ഞ ആറ് മാസമായി തുടരുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് നിരാഹാര സമരം.

 ഏവിയേഷന്‍ കോഴ് സിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരത്തില്‍

കലക്ടര്‍, ജനപ്രതിനിധികള്‍, മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് നിരാഹാര സമരം തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് മാനേജ് മെന്റിന്റെ ഭാഗത്ത് നിന്നും വലിയ ഭീഷണിയാണ് നേരിടേണ്ടി വരുന്നതെന്ന് നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. വിദ്യാഭ്യാസ വായ് പയെടുത്തും മറ്റും ഫീസ് അടച്ച് തങ്ങള്‍ പെരുവഴിയിലിറിങ്ങേണ്ട അവസ്ഥയിലാണ്. നീതി ലഭിക്കുന്നത് വരെ പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കി.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ് ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം ഷിബു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍, എസ് എഫ് ഐ ഏരിയാ സെക്രട്ടറി മിദ് ലാജ്, കെ എസ് യു ജില്ലാ പ്രസിഡന്റ് നിഹാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Also Read:
ചെക്ക്‌ റിപ്പബ്ലിക്കിലേക്കുള്ള വി എഫ് എസ് ഗ്ലോബലിന്റെ വിസ അപേക്ഷാ കേന്ദ്രം തിരുവനന്തപുരത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Students file cheating complaint against aviation institute, Kozhikode, Allegation, Compensation, Complaint, Protesters, District Collector, Threatened, Declaration, News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia