Follow KVARTHA on Google news Follow Us!
ad

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ആഘോഷം

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ആഘോഷം. ശവ്വാല്‍ മാസപിറവി കാണാത്തതിനാല്‍ തിങ്കളാഴ്ചയായിരിക്കും ഒമാനില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. മാസപ്പിറവി കണ്ടതോടെ ചെറിയ പെരുന്നാള്‍ ആഘോഷം ആരംഭിച്ചു. കേരളത്തിലായാലും യു ഇ യിലായാലും പെരുനാൾ എവിടെയും എല്ലാവര്ക്കും ഒരുപോലെയാണ്. Gulf, UAE, Oman, Eid, Kerala, NRI, Celebration, World, Muslims, Expatriates, News
ദുബായ്: (www.kvartha.com 25.06.2017) ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ആഘോഷം. ശവ്വാല്‍ മാസപിറവി കാണാത്തതിനാല്‍ തിങ്കളാഴ്ചയായിരിക്കും ഒമാനില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. മാസപ്പിറവി കണ്ടതോടെ ചെറിയ പെരുന്നാള്‍ ആഘോഷം ആരംഭിച്ചു. കേരളത്തിലായാലും യു ഇ യിലായാലും പെരുനാൾ എവിടെയും എല്ലാവർക്കും ഒരുപോലെയാണ്.

തക്ബീര്‍ ചൊല്ലി, പുതുവസ്ത്രം ധരിച്ചു, പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചു പ്രവാസികളും സ്വന്തം നാട്ടിലെന്ന പോലെ പെരുന്നാള്‍ ആഘോഷിക്കുന്നു. കഴിഞ്ഞ ഒരു മാസം നോമ്പുനോറ്റ് വ്രതശുദ്ധി നേടിയാണ് വിശ്വാസികൾ പെരുനാൾ ആഘോഷിക്കുന്നത്. സാഹോദര്യത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും സന്തോഷത്തിന്റെയും ദിവസമാണ് പെരുനാൾ. പാട്ടു പാടി, മൈലാഞ്ചിയണിഞ്ഞു, മധുരം വിതരണം ചെയ്ത്, താമസ സ്ഥലങ്ങള്‍ അലങ്കരിച്ച്‌, വിവിധ തരത്തിലുള്ള രുചിയേറിയ ഭക്ഷണങ്ങൾ തയ്യാറാക്കി ചെറിയ പെരുന്നാളിനെ സ്വാഗതം ചെയ്താണ് യു എ ഇ യിലെ മലയാളികളും ആഘാഷങ്ങളിൽ പങ്കാളികളാക്കുന്നത്.

Gulf, UAE, Oman, Eid, Kerala, NRI, Celebration, World, Muslims, Expatriates, News

ചെറിയ പെരുന്നാളാഘോഷം പ്രവാസി മലയാളികൾ അവിസ്മരണീയമാക്കി. പെരുന്നാള്‍ അവധി ദിനങ്ങളില്‍ പല സംഘടനകളും സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് വിനോദ യാത്രകളും, നാട്ടില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരെ അണിനിരത്തി കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ നടന്ന പെരുന്നാള്‍ നിസ്കാരത്തിലും ഖുതുബയിലും ദശലക്ഷക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്.

കേരളത്തിൽ കാസറകോട് ഒഴികെ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുനാൾ ആഘോഷിക്കുക. കർണാടക ഭട്ട് കടലിൽ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായതിനാൽ കാസർകോട് ഞായറാഴ്ച്ച ചെറിയ പെരുന്നാളാഘോഷങ്ങൾക്ക് തുടക്കമായി.

Summary
: The Eid moon was sighted in Gulf countries except Oman on Saturday. The confirmation was issued shortly after the moon was sighted by Kingdom of Saudi Arabia (KSA). In the entire Gulf region, including the parts of Maghreb and rest of Africa, Eid-al-Fitr prayers would be held on Sunday.

Keywords: Gulf, UAE, Oman, Eid, Kerala, NRI, Celebration, World, Muslims, Expatriates, News