ട്രെയിനിന്റെ മുകളില്‍ കയറി യാത്ര; ബീഹാര്‍ സ്വദേശി ചെങ്ങന്നൂരില്‍ റെയില്‍വേ പോലീസിന്റെ പിടിയില്‍
May 26, 2017, 12:10 IST
ചെങ്ങന്നൂര്‍: (www.kvartha.com 26.05.2017) ടെയിനിന്റെ മുകളില്‍ അപകടകരമാം വിധം യാത്ര ചെയ് ത ബീഹാര്‍ സ്വദേശിയെ ആര്‍.പി..എഫ് പിടികൂടി .ബീഹാര്‍ ഛത്തീസ് ഖഡ് വസകര കോട എക്കല്‍ സത്യനാരായണ ശര്‍മ്മയുടെ മകന്‍ കനയകുമാര്‍ ശര്‍മ്മയെ ആണ് ചെങ്ങന്നൂര്‍ ആര്‍ പി എഫ് അറസ്റ്റു ചെയ് തത്.
കഴിഞ്ഞദിവസം രാവിലെ വഞ്ചിനാട് എക് സ് പ്രസ് ചെങ്ങന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചപ്പോള്‍ എഞ്ചിനു തൊട്ടുപിന്നില്‍ ഉള്ള കംപാര്‍ട്ട് മെന്റിനു മുകളില്‍ കയറി ഇയാള്‍ യാത്ര ചെയ്യുകയായിരുന്നു . മീത്തുംപടി റെയില്‍വേ ഗേറ്റിലെ കീപ്പര്‍ ഇത് കണ്ടെത്തി വിവരം ആര്‍പിഎഫിനെ അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ ട്രെയിന്‍ അവിടെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ട്രെയിന്‍ നിര്‍ത്തിയ സമയത്ത് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ചെങ്ങന്നൂരിനും മാവേലിക്കരയ് ക്കും ഇടയ് ക്ക് പാളത്തില്‍ കല്ലുവച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ പി എഫ് ഉദ്യോഗസ്ഥരും, കൂടാതെ ഫയര്‍ഫോഴ് സ് ഉദ്യോഗസ്ഥരും ,പോലീസും ഇയാളുടെ പുറകേ നാലഞ്ച് കിലോമീറ്റര്‍ ഓടി തഴക്കര പുഞ്ചയ് ക്ക് സമീപത്തു നിന്നും പിടികൂടുകയായിരുന്നു.
ഇതേ സമയം അപകടം ഒഴിവാക്കാന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇയാള്‍ മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി ആര്‍ പി എഫ് പറഞ്ഞു. ബീഹാറില്‍ നിന്നും ജോലിക്കായാണ് ഇയാള്‍ ചെങ്ങന്നൂരിലെത്തിയത്. ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ ഇയാളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ് തു .

Also Read:
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമുള്ള പ്രത്യേക സര്‍ക്കാര്‍ ആശുപത്രി വരുന്നു; കെട്ടിടം നിര്‍മിക്കുന്നത് പുതിയ കോട്ടയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Travelling on top of train: Bihar youth arrested at Chengannur, Thiruvananthapuram, Report, Police, Mavelikkara, Jail, Remanded, News, Kerala.
Keywords: Travelling on top of train: Bihar youth arrested at Chengannur, Thiruvananthapuram, Report, Police, Mavelikkara, Jail, Remanded, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.