Follow KVARTHA on Google news Follow Us!
ad

അധികാരമേറ്റെടുത്തത്തിന് പിന്നാലെ യു പി മുഖ്യമന്ത്രി സർക്കാർ ഓഫീസുകൾ പുകയില ഉൽപന്നങ്ങൾ നിരോധിക്കാനൊരുങ്ങുന്നു, പ്ലാസ്റ്റിക് ഉപയോഗങ്ങൾ കുറക്കാനും നടപടി

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് Days after taking charge of Uttar Pradesh chief minister, Yogi Aditya Nath on Wednesday will preside
ലക്നൗ: (www.kvartha.com 22.03.2017)  ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരമേറ്റതിന് പിന്നാലെ  ജോലി തുടങ്ങി കഴിഞ്ഞു. പശുക്കളെ കടത്തുന്നത് പൂർണമായി തടയുമെന്നും, സർക്കാർ ഓഫിസുകളിൽ പാൻ മസാല പുകയില എന്നിവ നിരോധിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറക്കുമെന്നും പറഞ്ഞു.  ഇക്കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ അറിയിച്ചത്.

സർക്കാർ ഓഫീസുകൾ സന്ദർശിച്ച അദ്ദേഹം ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ജോലി സമയത്ത് പാൻ മസാല പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്നും ജോലി സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും പറഞ്ഞതായി ഉപമുഖ്യമന്ത്രി കേശവപ്രസാദ്‌ മൗര്യ വ്യക്തമാക്കി.


ക്ഷമാപണം: നേരത്തെ ഈ വാർത്തയിൽ തെറ്റായ ചില പരാമർശങ്ങൾ കടന്നുകൂടിയിരുന്നു. ഇക്കാര്യത്തിൽ നിർവ്യാജം ഖേദിക്കുന്നു. - എഡിറ്റർ




Summary: Yogi Wednesday He today ordered blanket ban on smuggling of cows and directed state government officials against using plastic products and pan masala in office premises. Here are the latest developments: