Follow KVARTHA on Google news Follow Us!
ad

സ്വര്‍ണ വ്യാപാരിയുടെ മകന്റെ തിരോധാനം: പരാതി സ്വീകരിച്ച പോലീസ് മകനെ കണ്ടെത്തി, പക്ഷെ കാണാതായത് മകനേയാണെങ്കില്‍ കണ്ട് കിട്ടിയപ്പോള്‍ മകന്‍ മകളായി, ഞെട്ടല്‍ മാറാതെ കുടുംബം

ഗുജറാത്തിലെ പാൽദിയിലെ സ്വർണ വ്യാപാരിയുടെ മകനെ കാണാതായതിനെ തുടർന്ന് പരാതിThe phone at the Paldi residence of a renowned family of jewellers rang, and everyone in the family
പാല്‍ദി/ഗുജറാത്ത്: (www.kvartha.com 16.03.2017) ഗുജറാത്തിലെ പാല്‍ദിയിലുള്ള സ്വര്‍ണ വ്യാപാരിയുടെ മകനെ കാണാതായത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത് മകളെ!. ബിരുദദാരിയായ ശ്യാം (25) ആണ് പോലീസുകാരെയും വീട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചത്. പുരുഷനായി ജീവിക്കാന്‍ ഇഷ്ടമില്ലാതിരുന്ന ശ്യാം വീട്ടില്‍ നിന്നും മുങ്ങിയ ശേഷം ലിംഗ മാറ്റ ശാസ്ത്രക്രിയയിലൂടെ പെണ്ണായി മാറുകയായിരുന്നു.


ഒരാഴ്ച മുമ്പാണ് ശ്യാം ശസ്ത്രക്രിയയ്ക്കായി വീട്ടുകാരറിയാതെ ആശുപത്രിയിലെത്തിയത്. മാധവ്പൂരിലുള്ള സ്വര്‍ണ കടയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാല്‍ ശ്യാം നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. മകനെ കാണാതായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മാതാപിതാക്കള്‍ മാധവ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ശേഷം കേസന്വേഷണ ചുമതലയുണ്ടായിരുന്ന എ എസ് ഐ കെ എന്‍ മാനത് ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാവിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ മനസ്സിലാക്കുകയും ഒരു സ്വകാര്യ ആശുപത്രിയുടെ മുന്നില്‍ വെച്ച് ശ്യാമിനെ കണ്ടെത്തുകയും ചെയ്തു. പിന്നീട് ഇയാളുമായി സംസാരിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പഠിക്കുമ്പോള്‍ തന്നെ സ്വന്തം രൂപത്തില്‍ ശ്യാം തൃപ്തനായിരുന്നില്ല. ഒരു പുരുഷനാണെങ്കിലും തന്റെ മനസ്സും പെരുമാറ്റവും ഒരു പെണ്ണിനെ പോലെയാന്നെന്നും അത് കൊണ്ട് തന്നെ ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ ഒരു പെണ്ണാകണമെന്നും യുവാവ് പലരോടും പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി. ഈ ആവശ്യം യുവാവ് വീട്ടുകാരെയും അറിയിച്ചിരുന്നെങ്കിലും ആരും ചെവി കൊണ്ടില്ല. പിന്നീടാണ് ആരുമറിയാതെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി യുവാവ് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്.

ജെന്റര്‍ ഡിസ്‌ഫോറിയ (Gender Dysphoria) എന്ന അസുഖമുള്ള ആളുകള്‍ക്ക് ജീവശാസ്ത്രപരമായി അവര്‍ വിപരീത ലിംഗക്കാരാണെന്ന് തോന്നും. ആ തോന്നലില്‍ പലരുടേയും സ്വാഭാവം മാറുകയും ചിലര്‍ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുകയും ചെയ്യും.

Summary: Jeweller family reports son missing, finds he has turned into daughter. The phone at the Paldi residence of a renowned family of jewellers rang, and everyone in the family jumped up. It had been a week since their youngest son Shyam* had disappeared on his way home