» » » » » » » » » » » » » » » കുപ്രസിദ്ധ കുറ്റവാളി കാലിയ റഫീഖ് വെട്ടേറ്റു മരിച്ചു

കാസർകോട്: (www.kvartha.com 15.02.2017) കൊലപാതകം അടക്കം അനേകം കേസുകളില്‍ പ്രതിയായ ഉപ്പള മണിമുണ്ട സ്വദേശി കാലിയ റഫീഖ് (38) മംഗളൂരുവില്‍ കൊല്ലപ്പെട്ടു. മംഗളൂരു കെ സി റോഡിന് സമീപം കെട്ടേക്കാറില്‍ വെച്ചാണ് ടിപ്പര്‍ ലോറിയിലെത്തിയ സംഘം റഫീഖിനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാത്രി 11.45 മണിയോടെയായിരുന്നു സംഭവം.
Notorious criminal Kaliya Rafeekh killed. The notorious criminal Kaliya Rafeekh short dead in Mangalore on tuesday night. The incident occurred at KC road. Group of people those came by tipper stabbed him to death

റഫീഖ് സഞ്ചരിച്ച റിറ്റ്‌സ് കാറിനെ ടിപ്പർ ലോറിയിൽ പിന്തുടര്‍ന്ന അക്രമി സംഘം കെട്ടേക്കാറില്‍ വെച്ച് കാറില്‍ ഇടിക്കുകയും, റഫീഖിനെ വളഞ്ഞിട്ട് കൊല്ലുകയുമായിരുന്നു. സംഭവ സമയം ഫീഖിന്റെ സുഹൃത്തുക്കളും  കാറിലുണ്ടായിരുന്നതായും വെടിവെപ്പുണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഉള്ളാള്‍ പൊലീസ് ഇൻസ്പെക്ടർ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം ദേര്‍ളക്കട്ട കെ എസ് ഹെഡ്‌ഗെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കൊലപാതകം, പിടിച്ചുപറി, മോഷണം, ഗുണ്ടാ പിരിവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. ഉപ്പളയിലെ ഗുണ്ടാ നേതാവായിരുന്ന മുത്തലിബിനെ വീടിന് സമീപത്ത് വെച്ച് കാര്‍ തടഞ്ഞ് വെടിവെച്ചും വെട്ടിയും കൊന്ന കേസിലും റഫീഖ് പ്രതിയാണ്. 2015 ഡിസംബറില്‍ ഉപ്പളയില്‍ കാലിയ റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘവും, മറ്റൊരു ഗുണ്ടാ സംഘവും പരസ്പരം വെടിവെപ്പ് നടന്നിരുന്നു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വെടിവെപ്പ് കേസിൽ റഫീഖ് പ്രതിയാണെന്ന് ഉള്ളാൾ പോലീസ് കെവാർത്തയോട് പറഞ്ഞു..


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: Notorious criminal Kaliya Rafeekh killed. The notorious criminal Kaliya Rafeekh short dead in Mangalore on tuesday night. The incident occurred at KC road. Group of people those came by tipper stabbed him to death

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date