Follow KVARTHA on Google news Follow Us!
ad

കവ എന്ന സുന്ദരിയെതേടി ഞങ്ങള്‍ ഒരിക്കല്‍കൂടിയെത്തും

കരിമ്പനകളുടെ നാട്ടിലെ സുന്ദരിയായ കവ. 12/02/2017 വീണുകിട്ടിയ ഒരു അവധികൂടി ആസ്വദിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എല്ലാ N.K. Shanavas, Kava, Palakkad, Tour, Travel, Friends, Bike,
യാത്രാവിവരണം/എന്‍ കെ ഷാനവാസ്

(www.kvartha.com 25/02/2017) രിമ്പനകളുടെ നാട്ടിലെ സുന്ദരിയായ കവ. 12/02/2017 വീണുകിട്ടിയ ഒരു അവധികൂടി ആസ്വദിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എല്ലാ മാസങ്ങളിലേയും രണ്ടാം ശനിയും ഞായറും യാത്രകള്‍ കണ്ട് ആസ്വദിച്ച് നടക്കാനാണെനിക്കിഷ്ടം. എന്നാല്‍ ചിലസമയങ്ങളിലതിനു കഴിയാറില്ല. ഇത്തവണ യാത്ര പോകണമെന്ന് തന്നെതീരുമാനിച്ചു. അങ്ങനെ സുഹൃത്തുക്കളേയും കൂട്ടി രാവിലെ തന്നെ പാലക്കാട് ലക്ഷ്യമാക്കി ബൈക്ക് വിട്ടു.
N.K. Shanavas, Kava, Palakkad, Tour, Travel, Friends, Bike.

ഞായറാഴ്ച്ച് രാവിലെ നാലുമണിക്ക് തന്നെ പാലക്കാട്ടേക്ക് റൈഡ് തുടങ്ങി. എന്റെ റോയല്‍ എന്‍ഫീല്‍ഡും സുഹൃത്തിന്റെ യമഹ ആര്‍ വണ്‍ ഫൈവും വിശാലമായ റോഡിലൂടെ പന്തയകുതിരകളെ പോലെ മാറ്റുരക്കുകയാണ്. നൂറ് കിലോമീറ്റര്‍ വരെ ലാഘവത്തോടെയാണ് ഞങ്ങളുടെ കുതിരകള്‍ കവച്ചുവെച്ചത്. കൃത്ത്യം ഏഴുമണിയായിക്കാണും. പാലക്കാട് നഗരം ഉണര്‍ന്നു വരുന്നതേയുള്ളു. ഇത്രനേരത്തേ ഇവിടെ നമ്മള്‍ എന്തുകാണാനാ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി കൊടുത്തു 'കവ'. കവയോ എന്ത് പേരാണത്. നിങ്ങള്‍ എന്റെ കൂടെ വരൂ ഞാന്‍ കാണിച്ച് തരാം. മുന്‍പരിജയമൊന്നുമില്ലങ്കിലും ഞാന്‍ അവര്‍ക്ക് നല്ലോരു പ്രതീക്ഷകൊടുത്തു. ഗൂഗിള്‍ മാപ്പെടുത്ത് റൂട്ട് സെറ്റ്‌ചെയ്ത് മുന്നിലെ പൈലറ്റ് വണ്ടിയായി ഞാന്‍ നേരേ കവയിലേക്ക്.

മുമ്പോന്നും പോയ പരിചയമില്ലാത്ത സ്ഥലത്തേക്ക് എവിട്‌ന്നോ വിണുകിട്ടിയ അറിവില്‍ നിന്നുമാണ് കവ എന്ന പ്രകൃതി സുന്ദരിയായ ആ സ്ഥലം എനിക്ക് അറിയാന്‍ കഴിഞ്ഞത്. പാലക്കാടെ ഗ്രാമഭംഗിയും പ്രകൃതി ഭംഗിയും ഒന്നിച്ചു ചേര്‍ന്ന ആ സുന്ദരിയെ കാണാന്‍ ഏറെ പ്രതീക്ഷയോടെ എന്റെ കൂടെ വരുന്ന സുഹൃത്തുകള്‍ക്ക് കവയെ ഇഷ്ടമാകുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. പക്ഷേ കവ എന്ന ഗ്രാമത്തിലേക്ക് കടക്കുമ്പോള്‍ തന്നെ എന്നെക്കാളുപരി അവര്‍ ആ സുന്ദരഭൂമിയെ കണ്‍കുളിക്കെ ആസ്വദിക്കുന്നത് കാണുമ്പോള്‍ എനിക്കെന്തന്നില്ലാത്ത സന്തോഷം തോന്നി.

കവയെ കുറിച്ച് വര്‍ണ്ണിച്ചാല്‍ പെട്ടെന്നൊന്നും തീരില്ല. അത്രക്ക് സുന്ദരമാണ്. പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഡാമിനെ ചുറ്റിപ്പോകുന്ന പാതയിലൂടെയാണ് കവയിലെക്കുള്ള വഴി.. മലമ്പുഴയിലെ ജലാശയത്തെചുറ്റിയുള്ള മലകളുടെ താഴ്‌വാര ഗ്രാമമാണവിടം. കൃഷി തന്നെയാണിവിടത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍മാര്‍ഗം. മലയോരത്ത് പൈനാപ്പിള്‍, നേന്ത്രവാഴ, റബ്ബര്‍, പച്ചകറി വിളകള്‍ തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. കൂടാതെ കന്നുകാലി വളര്‍ത്തലും ക്ഷീര ഉല്‍പാദനവും സുലഭമാണ്. കുറച്ച് നേരം  കാര്‍ഷിക വിളകളുടെ അരികത്ത് കുടി സഞ്ചരിച്ചു. പിഞ്ച്കുഞ്ഞിന്റെ മുഖം പോലെ കാര്‍ഷികവിളകള്‍ പാലക്കാടന്‍ തണുത്ത കാറ്റില്‍ ആടിക്കളിക്കുന്നു.


വാളയാര്‍ വനം വകുപ്പിന്റെ കീഴിലുള്ള വനനിബിടമാണ് ഒരു വശം. അതിനാല്‍ തന്നെ വന്യമൃഗങ്ങളുടെ ഗ്രാമത്തിലേക്കുള്ള കടന്ന് വരവ് പതിവാണവിടെ എന്ന് ഗ്രാമവാസികള്‍ പറയുന്നു. കര്‍ഷകരുടെ വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കല്‍ സ്ഥിരമായ കാഴ്ച്ചയാണെന്നും ഗ്രാമവാസികള്‍ പറയുന്നു. ഇന്നെലെ എന്റെ വീടിന്റെ തൊട്ടടുത്ത് രാത്രി ആനവന്നു. എന്റെ തെങ്ങ് മറിച്ചിട്ടു. അവിടെ യാതൃശ്ചികമായി കണ്ട ഒരു ഗ്രാമവാസി ഞങ്ങളോട് പറഞ്ഞത് മനസ്സില്‍നിന്നും പോകുന്നില്ല. രാത്രി ശബ്ദം കേട്ട് ടോര്‍ച്ചടിച്ച് നോക്കുമ്പോള്‍ കാട്ടാന വീട്ടിനു തൊട്ടടുത്ത് തോട്ടത്തില്‍ തെങ്ങും വാഴയുമെല്ലാം നശിപ്പിക്കുകയായിരുന്നത്രെ അയാള്‍ പറഞ്ഞു.

ആ സന്ദര്‍ഭം ഞങ്ങള്‍ ഒരുനിമിഷം മനസ്സില്‍ ഓര്‍ത്തു നെടുവീര്‍പ്പിട്ടു. എന്നാലും ഇവിടെ അടിപോളിയാണ് ചേട്ടാ. ഞങ്ങള്‍ ഒരു ദിവസം രാത്രി സുഹൃത്തുക്കളേയും കൂട്ടി കാട്ടാനെയേ കാണാന്‍ വന്നാലോ? ഞാന്‍ ചോദിച്ചു. രാത്രി കാട്ടാനയെ ലൈവായി തൊട്ടടുത്ത് കാണുന്നത് നല്ല രസമായിരുക്കും ഞാന്‍ ചിന്തിച്ചു.


മുന്നോട്ട് പോകുംതോറും കണ്ണിനു കുളിര്‍മ നല്‍കുന്ന മനോഹരമായ കാഴ്ച്ചകള്‍ നിറഞുതുടങ്ങി. മലമ്പുഴയിലെ ജലാശയത്തിന്റെ തുടക്കം കവയില്‍നിന്നുമാണ്. ജലാശയത്തിന് തോട്ടടുത്ത് വരെ ഞങ്ങള്‍ ബൈക്കുമായി പോയി. മനോഹരമായ പച്ചപ്പാണവിടെ. നാലുഭാഗവും മഞ്ഞ്പുതച്ച മലനിരകളാല്‍ ചുറ്റപെട്ട ജലാശയം. അനേകം തമിഴ് മലയാളം സിനിമകള്‍ ഷൂട്ട് ചെയ്യാറുണ്ടത്രെ. അവിടെ നിന്നും മലമ്പുഴയിലേക്ക് മഴമേഘങ്ങള്‍ വരുന്നത് കവയില്‍നിന്നുമാണ്. മാമലകള്‍ക്ക് മുകളില്‍ മഴമേഘങ്ങള്‍ കറുത്തിരുണ്ട് വരുന്നത് കാണാന്‍ ഒരുപാട് സഞ്ചാരികളെത്താറുണ്ട്.

നയന നേത്രങ്ങള്‍ക്ക് ഉള്‍ക്കൊള്ളാകാനാകത്തവിധം വിശാലമാണ് കവയിലെ പ്രകൃതിയുടെ കാന്‍വാസ്. ജലാശയത്തിനടുത്ത് നിന്ന് കാഴ്ച്ചകള്‍ കണ്ട് സമയം പോയതറിഞില്ല. അവിടത്തെ ചെറിയ നീര്‍ച്ചാലില്‍ നിന്നും മുഖം കഴുകാന്‍ വെള്ളമെടുത്തപ്പോള്‍ കൈ മരവിച്ചുപോയി. അത്രക്ക് തണുപ്പായിരുന്നു വെള്ളത്തിന്. മലയില്‍ നിന്നും ഒലിച്ചുവരുന്ന തണുത്ത വെള്ളത്തില്‍ ഞങ്ങള്‍ മുഖം കഴുകി അതിരാവിലെ ജലാശയത്തിനടുത്തെ പുല്‍മൈതാനത്തില്‍ പന്ത് കളിച്ചിരുന്ന കൂട്ടുകാരന്‍മാരെ അസൂയയോടെയാണ് ഞങ്ങള്‍ നോക്കിയത്. കാരണം പ്രകൃതിയുടെ വിരിമാറില്‍ വശ്യമനോഹരിതയില്‍ ഉഷ്മള വായുശ്വസിച്ച് കൂട്ടുകാരുമോത്ത് സൗഹൃദനിമിഷങ്ങള്‍ പങ്ക് വെക്കുക എന്നതിലുപരി വലിയ ഭാഗ്യം എന്താണെന്ന് അവിടെന്ന് യാത്ര തിരിക്കുമ്പോള്‍ ഓര്‍ത്തു.


നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ എന്നു ഞാന്‍ മനസ്സിലുരുവിട്ടു. കവയില്‍ നിന്നും മടങ്ങി നേര ധോണി വെള്ളച്ചാട്ടം. പാലക്കാട് കോട്ട, വരിക്കശ്ശേരി മന തുടങ്ങിയവ കാണ്ടുതീര്‍ക്കാനുണ്ട്. അല്ലങ്കില്‍ ഞങ്ങള്‍ കവയില്‍ ഇന്ന് മുഴുവന്‍ ചിലവഴിക്കുമായിരുന്നു. തിരിച്ച് വരുന്നവഴിയില്‍ ബുള്ളറ്റിന്റെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ കവ ഞങ്ങളെ നോക്കി യാത്രപറയുന്നതുപോലെ എനിക്ക് തോന്നി. ഇനി ഒരിക്കല്‍കൂടി ഞാന്‍ വരുന്നുണ്ട് സുന്ദരീ നിന്നെ മതിവോളം കണ്ടാസ്വദിക്കാന്‍ എന്ന് യാത്രപറഞു മടങ്ങി...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: N.K. Shanavas, Kava, Palakkad, Tour, Travel, Friends, Bike.