Follow KVARTHA on Google news Follow Us!
ad

അമ്മയെ കാണാൻ യോഗ ഒഴിവാക്കിയെന്ന് മോദിയുടെ ട്വീറ്റ്; താൻ അമ്മയുടെ കൂടെയാണ് താമസിക്കുന്നതെന്ന് കെജ്രിവാളിന്റെ പരിഹാസം

അമ്മയെ കാണാൻ യോഗ ഒഴിവാക്കിയെന്ന് മോദിയുടെ ട്വീറ്റ്. താൻ അമ്മയുടെ കൂടെയാണ് താമസിക്കുന്നതെന്ന് കെജ്രിവാളിന്റെ പരിഹാസ ട്വീറ്റ് Narendra Modi skipped his daily yoga practice on Tuesday morning to meet his mother Hiraba, the prime minister tweeted
ന്യൂഡൽഹി: (www.kvartha.com 10.01.2017) ദിവസേന ചെയ്യാറുള്ള യോഗ ഒഴിവാക്കി താൻ അമ്മയെ കാണാൻ പോയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. എന്നാൽ താൻ എപ്പോഴും അമ്മയുടെ കൂടെ തന്നെയാണ് കഴിയുന്നതെന്ന് പറഞ്ഞ് മോദിക്ക് മറുപടിയെന്നോണം കെജ്റിവാളും മറുപടിയായി ട്വീറ്റ് ചെയ്തു.


രണ്ട് ദിവസത്തെ സന്ദർശനത്തിന് ഗുജറാത്തിൽ പോയപ്പോഴാണ് തന്റെ ഇളയ സഹോദരൻ പങ്കജ് മോദിയുടെ കൂടെ റൈസാൻ ഗ്രാമത്തിൽ താമസിക്കുന്ന അമ്മ ഹിറബ ( 97) യെ പ്രധാന മന്ത്രി സന്ദർശിച്ചത്. അമ്മയെ കണ്ട കാര്യം മോദി ട്വീറ്റ് ചെയ്തതോടെ വിമർശകർ ഏറ്റെടുക്കുകയായിരുന്നു.
 ഇതിനെ പരിഹസിച്ചെന്നോണം ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ  ട്വിറ്ററിലൂടെ മറുപടി നൽകി. താൻ എപ്പോഴും അമ്മയുടെ കൂടെയാണ് താമസിക്കുന്നത്.  പ്രധാന മന്ത്രി വസതി വളരെ വലുതാണ് . എത്ര പേർക്ക് വേണമെങ്കിലും അവിടെ താമസിക്കാം  അമ്മയേയും സഹോദരങ്ങളേയും കൂടെ തമസിപ്പിക്കണമെന്നാണ് ഭാരതീയ സംസ്കാരം നമ്മളെ പഠിപ്പിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അമ്മയെ ബാങ്ക് ക്യൂവിൽ നിർത്തുന്നത് ശരിയല്ലെന്നും എന്റെ അമ്മക്ക് ഒരു രാഷ്ട്രീയവുമില്ലെന്നും കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.



Summary: Skips yoga to meet mother. PM Modi tweets, My mother stays with me Kejriwal tweets against PM Modi

Keywords: National, Prime Minister, Narendra Modi, BJP, AAP, Arvind Kejriwal, Twitter, Politics, New Delhi.