Follow KVARTHA on Google news Follow Us!
ad

ജെല്ലിക്കെട്ടിന് സമാനമായ കംബള സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർണാടക പ്രതിഷേധത്തിനൊരുങ്ങുന്നു

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് അനുകൂലികൾ നടത്തിയ ചരിത്രപരമായ പ്രതിഷേധ വിജയത്തിന് ശേഷം കർണാടകയിലെ പുരാതന വിനോദമായ കമ്പള സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 500000 ഓളം തുളുവൻ പ്രക്ഷോഭത്തിനൊരുങ്ങുന്നു Taking a cue from historic Jallikattu protest put up by people of Tamil Nadu, even people of Coastal Karnataka are gearing up to stage a a protest on similar lines to save Kambala, a traditional sport of coastal belt.
മംഗളൂരു: (www.kvartha.com 23.01.2017) തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് അനുകൂലികൾ നടത്തിയ ചരിത്രപരമായ പ്രതിഷേധ വിജയത്തിന് ശേഷം കർണാടകയിലെ പുരാതന കായിക വിനോദമായ കംബള സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അരലക്ഷത്തോളമാളുകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

കർണാടയുടെ തീരദേശ പ്രദേശത്ത് ആണ്ട് തോറും നടത്തപ്പെടുന്ന പോത്ത് ഓട്ട മത്സരമാണ് കംബള. നവംബർ മാസം മുതൽ മാർച്ച് വരേയാണ് സാധാരണ കംബള നടത്തി വരാറുള്ളത്. എന്നാൽ മൃഗ സംരക്ഷണ വകുപ്പിന്റെയും മേനക ഗാന്ധിയുടെയും ഇടപെടൽ കർണാടകയിലെ ഒരു പാരമ്പര്യ പൈതൃകത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് . ഇതിനെതിരെയാണ് ജനങ്ങൾ സമരത്തിനൊരുങ്ങുന്നത്.

കർണാടക നടന്മാരായ പ്രകാശ് റായി, ജഗേഷ് മറ്റു രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെ കൂടാതെ 50000 ഓളം ജനങ്ങളും പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ അടുത്ത ദിവസങ്ങളിലായി ആരംഭിക്കുമെന്ന് കംബള കമ്മിറ്റി പ്രസിഡന്റ് അശോക് റായ് ഞായാറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
After Jallikattu, 50K Tuluvas gear up to protest for Kambala in Mangaluru . Taking a cue from historic Jallikattu protest put up by people of Tamil Nadu, even people of Coastal Karnataka are gearing up to stage a a protest on similar lines to save Kambala, a traditional sport of coastal belt.

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് വിജയത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് തങ്ങളും സമരപരിപാടികൾക്കിറങ്ങുന്നതെന്ന് പറഞ്ഞ അദ്ദേഹം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 200 ഓളം പോത്തുകളെ പ്രദർശിപ്പിച്ച് കൊണ്ട് പ്രകടനം നടത്താൻ തീരുമാനിച്ചതായും അറിയിച്ചു. സമരത്തിന് തമിഴ്‌നാട് അടക്കമുള്ള റൈറ്റ് വിങ്ങിന്റെ പിന്തുണ തേടാനും സമരാനുകൂലികൾ ആലോചിക്കുന്നുണ്ട്.


ഡെപ്യൂട്ടി കംമീഷണർക്ക് റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന നിവേദനത്തിൽ മുഖ്യ അജണ്ട കംബളയുടെ നിരോധനം നീക്കുക എന്നതായിരിക്കും അതേ സമയം തുളുനാട് രക്ഷണ വേദിക ജനുവരി 24 ആം തീയതി ഡെപ്യൂട്ടി കംമീഷണറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 30 ന് കർണാടക ഹൈകോടതി കംബള നിരോധന വാദം കേൾക്കാനായിരിക്കെയാണ് പുതിയ സമര പരിപാടികളുമായി കർണാടക മുന്നോട്ട്
പോകുന്നത്.

Summary: After Jallikattu, 50K Tuluvas gear up to protest for Kambala in Mangaluru . Taking a cue from historic Jallikattu protest put up by people of Tamil Nadu, even people of Coastal Karnataka are gearing up to stage a a protest on similar lines to save Kambala, a traditional sport of coastal belt.