നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

ദുബൈ: (www.kvartha.com 15.01.2017) സൂക്ഷിച്ചില്ലെങ്കിൽ അപകടം സംഭവിക്കാൻ സാധ്യതയുള്ള ചില നിത്യോപയോഗ സാധനങ്ങളും മറ്റ് വസ്തുക്കളും നമ്മുടെ വീട്ടിലുണ്ട്. എന്നാൽ അതിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ നമ്മളാരും ശ്രദ്ധിക്കുന്നില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

1. ഗ്യാസ് അടുപ്പ്

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

അശ്രദ്ധ കൊണ്ട് വൻ അപകടമുണ്ടാക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. അത് കൊണ്ട് ഗ്യാസ് ഉപയോഗിക്കുമ്പോൾ കുറച്ച് കാര്യങ്ങൽ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. ഉപയോഗിക്കാത്ത സമയത്ത് ഗ്യാസ് ഓഫ് ചെയ്തിട്ടുണ്ടെന്ന് തീർച്ചപ്പെടുത്തണം. അടുപ്പിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ മറ്റു കാര്യങ്ങളിൽ ഏർപ്പെടുകയും ഇത് മറന്ന് പോകുകയും പിന്നീട് തീപിടിക്കുകയും ചെയ്യുന്ന അനവധി സംഭവങ്ങളുണ്ടാകാറുണ്ട്. ഗ്യാസ് ഓൺ ചെയ്താൽ പിന്നെ പൂർണ ശ്രദ്ധ അതിലായിരിക്കണം. അടുപ്പും ഗ്യാസ് കുറ്റിയും കുട്ടികൾ ഉപയോഗിക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

ഗ്യാസ് ഇഗ്നിഷന് പകരം തീപ്പെട്ടി ഉപയോഗിക്കാതിരിക്കുക, ദ്രവിച്ച വയറാണെങ്കിൽ എത്രയും പെട്ടെന്ന് മാറ്റുക, ഗ്യാസിന്റെ അടുത്ത് നിന്ന് മറ്റ് വസ്തുക്കൾ ചൂടാക്കാതിരിക്കുക. തീപൊരി ഗ്യാസ് കുറ്റിയുടെ മേൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക.

ഗ്യാസ് കുറ്റി വെയിലത്ത് വെക്കാതിരിക്കുക. ഗ്യാസ്  ഉപയോഗിച്ചുകഴിഞ്ഞാൽ ഓരോ പ്രാവശ്യവും സിലിണ്ടറിലെ റഗുലേറ്ററിലുള്ള വാൾവ് കൂടി അടക്കണം. ഗ്യാസ് സ്റ്റൗവിലുള്ള നോബ് മാത്രം അടച്ചാൽ  പോരെന്നർത്ഥം. ഇത് വീട് പൂട്ടിപൂറത്ത് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. വീട്ടിനകത്ത് ഗ്യാസിന്റെ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു കാരണവശാലും ലൈറ്ററോ തീപ്പെട്ടിയോ മറ്റോ ഉപയോഗിക്കരുത്. ഗ്യാസ് ചോർച്ചയുടെ ഉറവിടം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുന്നത് വരെ അതീവ ജാഗ്രത പാലിക്കുകകയും വേണം.

(www.kvartha.com)

2. ഇസ്തിരിപ്പെട്ടി

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

ദൈനം ദിന ഉപയോഗത്തിന് ഇസ്തിരിപ്പെട്ടി ഇന്ന് കൂടിയേ തീരൂ. എന്നാൽ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോഴും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ചൂടാകാതിരിക്കുക. ആവശ്യം കഴിഞ്ഞാൽ ഓഫ് ചെയ്ത് വെക്കാൻ പ്രത്യേകം ഓർമ്മ വേണം. സ്വിച്ച് ഓഫ് ചെയ്യുന്നതിന്റെ കൂടെ വയർ പ്ലഗ്ഗിൽ നിന്ന് മാറ്റി വെക്കാനും ശ്രദ്ധിക്കണം. കുട്ടികൾക്ക് എത്തുന്ന രീതിയിൽ ഇസ്തിരിപ്പെട്ടി വെക്കാതിരിക്കുക, വയറിന്റെ ഗുണം ഉറപ്പ് വരുത്തുക. വെള്ളം കുടഞ്ഞ് ഷർട്ട് തേക്കുന്നവർ ചെറിയ ബോട്ടിലിൽ വെള്ളം സ്പ്രേ ചെയ്യുകയല്ലാതെ വലിയ പാത്രത്തിൽ വെള്ളം ഇസ്തിരിപ്പെട്ടിക്കടുത്ത് കൊണ്ട് വെക്കരുത്
(www.kvartha.com)

3. ഗ്രൈൻഡർ/ മിക്സി

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

ഉപയോഗിക്കാത്ത സമയങ്ങളിൽ അടച്ച് വെക്കുക. ചെറു ജീവികൾ മിക്സിയിൽ ഒളിഞ്ഞിരിക്കാൻ സാധ്യതയുണ്ട്. മിക്സിയും ഗ്രൈൻഡറും പ്രവർത്തിക്കുമ്പോൾ അകത്ത് കൈ ഇടാതിരിക്കുക. ചൂടുള്ള വസ്തുക്കൾ മിക്സിയുടെ അടുത്ത് വെക്കാതിരിക്കുക. ഉപയോഗ ശേഷം ഓഫ് ചെയ്യുക, കുട്ടികളെ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക, വൃത്തിയായി സൂക്ഷിക്കുക.
(www.kvartha.com)
4. ചെടികൾ

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

ചെടികൾ മനസ്സിന് സന്തോഷവും വീടിന് ഭംഗിയും തരുന്നതാണ് എങ്കിലും ചില ചെടികൾ അപകടം പിടിച്ചതാണ് പ്രത്യേകിച്ച് കുട്ടികൾക്ക്. ഇത്തിൾക്കണ്ണി, വള്ളിച്ചെടി തുടങ്ങിയ ചെടികളിൽ അടങ്ങിയിരിക്കുന്ന രാസ പദാർത്ഥങ്ങളും ടോക്സിൻസും മനുഷ്യന് വളരെ ദോഷം
 ചെയ്യും. ഒരു പക്ഷെ മരണം വരെ വന്നേക്കാം. അത് കൊണ്ട് കുട്ടികളുള്ള വീടുകളിൽ ഇത്തരം ചെടികൾ വളർത്താത്തതാണ് ഏറ്റവും ഉചിതം.
(www.kvartha.com)
5. കുളി മുറി

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

വയറിങ്ങിന്റേയോ സ്വിച്ച് ബോർഡിന്റെയോ അരികിൽ നിന്ന് കുളിക്കാതിരിക്കുക.  വെള്ളം സ്പർശിച്ചാലുണ്ടായേക്കാവുന്ന വൈദ്യുത ആഘാതത്തിന് സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിച്ച് വേണം കുളിക്കാൻ. അതേ പോലെ വഴുക്കുള്ള ടൈലുകൾ നിലത്ത് പാകാതിരിക്കാനും രോഗാണുക്കൾ തടയുന്നതിനായുള്ള മുൻകരുതൽ എടുക്കാനും കൂടി ശ്രദ്ധിക്കണം. ബാത്ത് റൂമിൽ വഴുതി വീണ് പരിക്കേൽക്കുന്ന സംഭവങ്ങൾ ധാരാളമുണ്ട്. പ്രത്യേകിച്ച് പ്രായം ചെന്നവർ. ഒരു പക്ഷേ ജീവിതാന്ത്യം വരെ കിടപ്പിലാകാനും ഇത്തരം വീഴ്ചകൾ കാരണമയേക്കാം.
(www.kvartha.com)
6 ഡ്രയർ
നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

വസ്ത്രങ്ങളും മറ്റും ഉണക്കാനുപയോഗിക്കുന്ന ഡ്രയർ സൂക്ഷിച്ചില്ലെങ്കിൽ വൻ അപകടമുണ്ടാക്കും. ഡ്രയറിനുള്ളിലുള്ള ഫിൽടറിൽ അടങ്ങിയിരിക്കുന്ന നാര് പോലെയുള്ള ലിന്റ് ഇടക്ക് ക്ലീൻ ചെയ്തില്ലെങ്കിൽ  തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വാഷ് മെഷീൻ ഉപയോഗിക്കുമ്പോഴും മറ്റു ഇലക്ടിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോഴും വെള്ളം നനഞ്ഞ കൈ കൊണ്ട് സ്വിച്ച് ഉപയോഗിക്കരുത്.
(www.kvartha.com)
7. എയർ കണ്ടീഷൻ

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

എയർ കണ്ടീഷനിൽ ശിതീകരണത്തിന് കമ്പ്രസർ ആണ് അഭിവാജ്യ ഘടകം. ഇതിന്റെ ഗ്യാസ് ചോർച്ചയുണ്ടായാൽ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ  റെഫ്രിജ്മെന്റ് പോയിസണ് (തണുപ്പ് കൊണ്ടുണ്ടാകുന്ന വിഷ വാതകം ) കാരണമായേക്കും. ഇത് ശരീരത്തിലെത്തുന്നതോടെ മരണം സംഭവിച്ചേക്കാം. എ സി ഓൺ ചെയ്ത് മുറിയുടെ വാതിൽ തുറന്നിടുന്നത് കമ്പ്രസറിന് കൂടുതൽ പ്രവർത്തനഭാരം നൽകുന്നതിന് കാരണമാകും. ഇത് ഫലത്തിൽ വൈദ്യുതി ബില്ല് കൂട്ടുകയും ഉപകരണത്തിന്റെ ആയുസ്സ് കുറക്കുകയും ചെയ്യും.
(www.kvartha.com)
8 ജാതിക്ക

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

മിക്ക ആളുകളുടെ വീട്ടിലും കാണുന്ന ഒരു മരമാണ്. എന്നാൽ ജാതിക്ക വിഭ്രാന്താനുഭവങ്ങളുണ്ടാക്കുന്ന ഒരു ഔഷധമായത് കൊണ്ട് തന്നെ അധികമായി കഴിക്കുന്നത് അപസ്മാരമുണ്ടാക്കുമെന്നാണ് പഠനം.
(www.kvartha.com)
9 എയർ ഫ്രഷ്നർ

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

പല തരത്തിലുള്ള രാസ പദാർത്ഥങ്ങളിതിലടങ്ങിയിരിക്കുന്നതിനാൽ തന്നെ ഒരുപാട് ശ്വസിച്ച് കഴിഞ്ഞാൽ അപകടമാണ്. തീയുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനും കരുതലെടുക്കണം. ആസ്ത്മ പോലുള്ള അസുഖങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ എയർ ഫ്രഷ്നർ ഉപയോഗിക്കുന്നത് ദോഷം ചെയ്യും.
(www.kvartha.com)
10 മോത്ബോൾസ്- പാറ്റ ഗുളിക

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

അധികമായി ശ്വസിക്കുകയോ ഉള്ളിലകപ്പെടുകയോ ചെയ്താൽ കരൾ അസുഖം , ന്യൂറോളജികൽ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവക്ക് കാരണമാകുന്നതാണ്. കുട്ടികൾക്ക് കിട്ടാത്ത രീതിയിൽ വേണം ഇത് സൂക്ഷിക്കാൻ.

11. പൂപ്പൽ

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

അലർജി പോലെയുള്ള അസുഖങ്ങളുണ്ടാകാൻ ഒരു പരിധി വരെ പൂപ്പൽ കാരണമാകുന്നുണ്ട്. ആസ്ത്മ രോഗത്തിനും പൂപ്പൽ കാരണമാകുന്നുണ്ട്.
(www.kvartha.com)
12. കിടക്കയിൽ നിന്നുണ്ടാകുന്ന വീഴ്ച

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

അപൂർവ്വമായി സംഭവിക്കുന്നതാണെങ്കിലും കുട്ടികൾക്കിത് കൊണ്ട് വലിയ രീതിയിലുള്ള അപകടം വരാവുന്നതാണ്. അത് കൊണ്ട് കട്ടിലിടുമ്പോൾ ചുമരിനോട് ചേർത്ത് വെക്കുന്നതാണ് സുരക്ഷിതം. കുട്ടികളെ കിടത്തുമ്പോൾ അരികിൽ തലയിണയോ മറ്റോ വെക്കണം.
(www.kvartha.com)
13. റഫ്രിജറേറ്റർ/ ഫ്രിഡ്ജ്

നിങ്ങളുടെ വീട്ടിൽ പതിയിരിക്കുന്ന 13 അപകടങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

എ സി യെ പോലെ തന്നെ വൈദ്യുതി ധാരാളമായി 'തിന്നുന്ന' വസ്തുവാണ് ഫ്രിഡ്ജ്. കമ്പ്രസറിന്റെ പ്രവർത്തനമാണ് ശീതീകരണത്തിന് പ്രധനമായും സഹായിക്കുന്നത്. തണുത്തുറക്കുന്നതനുസരിച്ച് ഫ്രിഡ്ജിന്റെ ബോഡിയിൽ നനവ് സാധാരണമായിരിക്കും. ലോഹഭാഗത്തുണ്ടാകുന്ന നനവ് വൈദ്യുതി പ്രസരണത്തിന് കാരണമായേക്കാം. തൊട്ടാൽ വൈദ്യുതാഘാതം ഉണ്ടാകും. ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങൾ ധാരാളമുണ്ട്.
പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ ദിവസം ഇത് പോലെ സൂക്ഷിക്കുകയാണെങ്കിൽ. റെഫ്റിജ്മെന്റ് പോയിസണ് കാരണമായേക്കാം. ഫ്രിഡ്ജിൽ വെച്ച് പഴകിയ സാധനങ്ങൾ എടുത്ത് കഴിക്കുന്നത് അസുഖങ്ങൾക്ക് കാരണമാകും. ഫ്രിഡ്ജ് ഒരിക്കലും തുറന്നിടാതിരിക്കുക.അമിതമായ വൈദ്യുതി ഉപയോഗത്തിന് അത് കാരണമാകും. കേടായ റെഫ്രിജറേറ്റർ ഓൺ ചെയ്ത് വെക്കാതിരിക്കുക. തീ പിടിക്കുന്നതിന് കാരണമായേക്കും.

Updated

(ശ്രദ്ധിക്കുക: ഗൾഫ് വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Courtesy: Gulf News/ Google

Summary: 13 ways your own home could kill you. Although they add a flair of beauty to your home, they could be quite dangerous if you have children or pets. Some common household plants like lily-of-the-valley
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia