Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയായ തെരുവ് നായയെ ആട്ടിപ്പായിച്ചില്ല; വീട്ടില്‍ പ്രസവിച്ച നായയേയും കുഞ്ഞുങ്ങളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ വീട്ടമ്മയുടെ നിവേദനം

വീട്ടില്‍ പ്രസവിച്ച തെരുവ് നായയേയും കുഞ്ഞുങ്ങളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ Street Dog, Udma, Housewife, Kerala, Kasaragod, Petition, Veterinary Medical Officer, House
കാസര്‍കോട്: (www.kvartha.com 22/11/2016) വീട്ടില്‍ പ്രസവിച്ച തെരുവ് നായയേയും കുഞ്ഞുങ്ങളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍ക്ക് വീട്ടമ്മ നിവേദനം നല്‍കി. ഉദുമ ബാരയിലെ പാറക്കടവ് വീട്ടില്‍ ഗോപാലന്റെ ഭാര്യ എം ജാനകിയാണ് ഉദുമ മൃഗാശുപത്രിയിലെ വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കിയത്.

ജാനകിയുടെ വീട്ടിലെ വിറക് പുരയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി താമസിക്കുകയായിരുന്ന തെരുവ് പട്ടിയാണ് പ്രസവിച്ചത്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പട്ടിയേയും കുഞ്ഞുങ്ങളേയും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റണമെന്ന് നിവേദനത്തില്‍ വ്യക്തമാക്കി. ഗര്‍ഭിണിയായ തെരുവ് നായ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ താമസം തുടങ്ങിയപ്പോള്‍ അതിനെ ആട്ടിപ്പായിക്കാതെ ജാനകി കരുണകാട്ടുകയായിരുന്നു.

രോഗിയായ ഭര്‍ത്താവും ജാനകിയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ലോട്ടറി വില്‍പനക്കാരനായ ഗോപാലന്‍ ഓപറേഷന്‍ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു. പട്ടി പ്രസവിച്ചതോടെ പൊറുതി മുട്ടിയാണ് ഇവര്‍ നിവേദനം നല്‍കിയത്.

Street Dog, Udma, Housewife, Kerala, Kasaragod, Petition, Veterinary Medical Officer, House, Stray dog: housewife approaches veterinary hospital

Keywords: Street Dog, Udma, Housewife, Kerala, Kasaragod, Petition, Veterinary Medical Officer, House, Stray dog: housewife approaches veterinary hospital