SWISS-TOWER 24/07/2023

കള്ളപ്പണം വിവിധ വഴികളിലൂടെ മാറ്റിയെടുക്കുന്നതായി സൂചന ലഭിച്ചെന്ന്: നിരോധിച്ചനോട്ടുകള്‍ മാറ്റിനല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

 


ന്യൂഡല്‍ഹി: (www.kvartha.com 18.11.2016) ബേങ്കുകളിലും  പോസ്‌റ്റോഫീസുകളിലും നിരോധിച്ച പഴയനോട്ടുകള്‍ മാറ്റിനല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നവംബര്‍ എട്ടിന് പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് നിലവില്‍ അനുവദിച്ചിരിക്കുന്ന സമയം വെട്ടിക്കുറച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നോട്ട് മാറ്റിയെടുക്കല്‍ മുഴുവനായി നിരോധിക്കാനാണ് നീക്കം. കള്ളപ്പണം വിവിധ വഴികളിലൂടെ മാറ്റിയെടുക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണിത്. നവംബര്‍ 24ന് ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും.

കള്ളപ്പണം വിവിധ വഴികളിലൂടെ മാറ്റിയെടുക്കുന്നതായി സൂചന ലഭിച്ചെന്ന്: നിരോധിച്ചനോട്ടുകള്‍ മാറ്റിനല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി ആദ്യം 4000 രൂപയായിരുന്നു. പിന്നീട് 4500 രൂപയാക്കി. കഴിഞ്ഞദിവസം ഇത് 2000 രൂപയാക്കി കുറച്ചു. ഒരു വ്യക്തിക്ക് ഒറ്റത്തവണയേ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കൂ.

അതേസമയം വിവാഹാവശ്യങ്ങള്‍ക്ക് രണ്ടരലക്ഷം രൂപവരെയും കര്‍ഷകര്‍ക്കു വായ്പയില്‍നിന്ന് 25,000 രൂപവരെയും പിന്‍വലിക്കാം. നോട്ട് മാറ്റിയെടുക്കല്‍ നിരോധിച്ചാലും പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതിയുണ്ടാകുമെന്നാണ് കരുതുന്നത്.

Keywords: New Delhi, National, India, Central Government, Rupees, Ban, Bank, post, Office, Demonetisation: Government may put total ban on exchange of old notes soon.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia