SWISS-TOWER 24/07/2023

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രസവശേഷം കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റു

 


ബറയ്‌ലി: (www.kvartha.com 18.10.2016) വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പ്രസവശേഷം കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റു. ഉത്തര്‍പ്രദേശിലെ ബറയ്‌ലിയിലാണ് സംഭവം.

എംബ്രോയിഡറി ജോലികള്‍ ചെയ്യുന്ന ഷാവേസ് എന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.

എന്നാല്‍ സംഭവം പുറത്തറിയുകയും നാട്ടുകാര്‍ യുവതിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തതോടെ മറ്റു നിവൃത്തിയില്ലാതെ യുവാവിന് വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ യുവതി പ്രസവിച്ചതോടെ കുഞ്ഞിനെ സംരക്ഷിക്കാന്‍ കൂട്ടാക്കാത്ത
ഇയാള്‍ മക്കളില്ലാത്ത ദമ്പതികള്‍ക്ക് 25,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു.

പിന്നീട് ഇയാളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന നിരന്തരപീഡനത്തെ തുടര്‍ന്ന് വിവാഹമോചനം നേടിയ യുവതി മകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കയാണ്. യുവാവ് ഏഴു മക്കളുള്ള മറ്റൊരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രസവശേഷം കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റു

Keywords:  Youth marries girl he molested after pressure from society, but sells infant born from marriage for Rs 25,000, Pregnant Woman, Couples, Woman., Police, Case, Complaint, Daughter, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia