പാര്‍ലമെന്റില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; 23കാരന്‍ അറസ്റ്റില്‍
Oct 18, 2016, 15:30 IST
ലണ്ടന്‍: (www.kvartha.com 18.10.2016) ബ്രിട്ടനിലെ പാര്‍ലമെന്റില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ടോറി പാര്‍ട്ടിയുടെ എം.പിയായ ക്രെയ്ഗ് മക്കിന്‍ലേയുടെ സഹായിയായ സാം ആംസ്‌ട്രോംഗ് എന്ന യുവാവാണ് പീഡനശ്രമത്തെ തുടര്‍ന്ന് അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്തതിനുശേഷം കോടതി ജനുവരി വരെ ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പരാതി കിട്ടിയതിനെ തുടര്‍ന്ന് മക്കിന്‍ലേ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
പാര്‍ലമെന്റംഗങ്ങളുമായി നല്ല ബന്ധമുള്ള സാം മുന്‍ പ്രധാനമന്ത്രി ഡേവിഡ്
കാമറോണ്‍, മുന്‍ വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോര്‍ഗന്‍ എന്നിവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിക്കുന്നതില്‍ നിന്നും സാമിന് വിലക്കുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പരാതി കിട്ടിയതിനെ തുടര്‍ന്ന് മക്കിന്‍ലേ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
പാര്‍ലമെന്റംഗങ്ങളുമായി നല്ല ബന്ധമുള്ള സാം മുന്‍ പ്രധാനമന്ത്രി ഡേവിഡ്
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി സംഭവദിവസം തന്നെ മക്കിന്‍ലേയുടെ വെസ്റ്റ് മിനിസ്‌റ്റെറിലെ ഓഫീസിലും പോലീസ് പരിശോധന നടത്തിയിരുന്നു.
Keywords: Parliament, Molestation attempt, Jail, Court, Police, Case, Arrest, Bail, Complaint, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.