Follow KVARTHA on Google news Follow Us!
ad

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ അന്തരിച്ചു

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി (84) അന്തരിച്ചു. Doha, Qatar, Gulf, Obituary, Dead, Death,
ദോഹ: (www.kvartha.com 24.10.2016) ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി (84) അന്തരിച്ചു. ഇപ്പോഴത്തെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാമഹനാണ്.

ഖത്തറില്‍ ഔദ്യോഗിക പരിപാടികളും മൂന്നു ദിവസമുണ്ടാകില്ല. മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലെ ഖത്തര്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ഷെയ്ഖ് ഖലീഫ 1972 മുതല്‍ 1995 വരെയാണു ഖത്തര്‍ ഭരിച്ചത്. 1995ല്‍ ഷെയ്ഖ ഖലീഫയുടെ മകനും ഇപ്പോഴത്തെ അമീറിന്റെ പിതാവുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അമീറായി ചുമതലയേല്‍ക്കുകയായിരുന്നു. ഷെയ്ഖ് ഖലീഫ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.

1932ല്‍ അല്‍ റയ്യാനിലായിരുന്നു ജനനം. 1957ല്‍ വിദ്യാഭ്യാസ മന്ത്രിയായാണു ഭരണരംഗത്തെത്തി. പിന്നീട് ഡപ്യൂട്ടി അമീറായ അദ്ദേഹം 1960ല്‍ കിരീടാവകാശിയായി. 1960 മുതല്‍ ഖത്തറിന്റെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി പ്രവര്‍ത്തിച്ചു. ബ്രിട്ടനുമായുള്ള സൈനിക ഉടമ്പടി അവസാനിച്ചതിനെത്തുടര്‍ന്നു 1971ല്‍ ഖത്തര്‍ സ്വതന്ത്രമായി. 1972ലാണ് ഷെയ്ഖ് ഖലീഫ അമീറായത്.

Doha, Qatar, Gulf, Obituary, Dead, Death,  Qatar: Sheikh Khalifa bin Hamad Al Thani passes away.


Keywords: Doha, Qatar, Gulf, Obituary, Dead, Death,  Qatar: Sheikh Khalifa bin Hamad Al Thani passes away.