ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ സംഭരണശാലകള്‍ ലക്ഷ്യമിട്ട് പാക്ക് ചാരസംഘടന
Oct 18, 2016, 15:32 IST
ന്യൂഡല്‍ഹി: (www.kvartha.com 18.10.2016) ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ- സംഭരണശാലകള്‍ പാക്ക് ചാരസംഘടന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് പെട്രോളിയം മന്ത്രാലയത്തിന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
എണ്ണ ശുദ്ധീകരണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥനുമായി പാക്ക് ചാരന്‍ നടത്തിയ സംഭാഷണങ്ങള്‍ പിടിച്ചെടുത്തതോടെയാണ് വിവരം പുറത്തായത്. പാകിസ്ഥാനില്‍നിന്നും ഏതുതരത്തിലുള്ള തിരിച്ചടിയും പ്രതീക്ഷിക്കുന്നതിനാല്‍ ഇന്റലിജന്‍സ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഐഎസ്‌ഐ ചാരന്‍, ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ 'റോ'യിലെ ഉദ്യോഗസ്ഥന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ ടെലിഫോണിലൂടെ ബന്ധപ്പെട്ടത്. ഈ സംഭാഷണമാണ് ഇന്റലിജന്‍സ് ബ്യൂറോ പിടിച്ചെടുത്തത്. രാജസ്ഥാനിലുള്ള അതീവ രഹസ്യസ്വഭാവമുള്ള ഹൈഡ്രോകാര്‍ബണ്‍ പൈപ്പ് ലൈനിനെപ്പറ്റിയാണ് ചാരന്‍ അന്വേഷിച്ചത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട മറ്റു പല വിവരങ്ങളും ചാരന്‍ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇതോടെ നിരവധി പാക്ക് ചാരന്‍മാര്‍ വ്യാജ വിലാസങ്ങളില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രവുമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്നും ഒരു കാരണവശാലും നിര്‍ണായകമായ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുതെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എണ്ണശുദ്ധീകരണ പൈപ്പ് ലൈനുകള്‍ക്ക് കേടുവരുത്തുന്നതിലൂടെ ഏറെക്കാലം പല മേഖലകളിലെയും ഊര്‍ജ വിതരണം തടയാനും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനും സാധിക്കും. കൂടാതെ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നും സംശയിക്കുന്നു.

Keywords: Pakistani agents making calls to executives at oil installations to extract key details,New Delhi, Report, Warning, Media, Phone call, Rajastan, Economic Crisis, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.