Follow KVARTHA on Google news Follow Us!
ad

ജലീല്‍ സഖാവും പിണറായി സഖാവും രക്ഷപ്പെട്ടോട്ടെ എന്നു വിചാരിച്ച് ലീഗ് സഖാക്കള്‍ കയറിപ്പിടിച്ച താടി കത്തിയപ്പോള്‍...

മുസ്ലിം പോലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ അനുവാദം വേണമെന്ന മുസ്ലിം ലീഗിന്റെ നിയമസഭThiruvananthapuram, Muslim-League, Congress, MLA, Kunhalikutty, Police Station, Protection, Pregnant Woman, Article,
-എസ് എ ഗഫൂര്‍

തിരുവനന്തപുരം: (www.kvartha.com 28.10.2016) മുസ്ലിം പോലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ അനുവാദം വേണമെന്ന മുസ്ലിം ലീഗിന്റെ നിയമസഭയിലെ ആവശ്യം മുന്‍ മുസ്ലിം ലീഗുകാരനായ കെ ടി ജലീലിനു താരമാകാന്‍ ഒരിക്കല്‍ക്കൂടി അവസരം നല്‍കുന്ന മട്ടിലായിപ്പോയോ എന്ന് കുണ്ഠിതപ്പെടുകയാണത്രേ ലീഗുകാര്‍. വേറൊന്നുമല്ല, ലീഗുകാര്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ പ്രവാചക സുന്നത്തായ താടിയില്‍ക്കയറി പിടിച്ചപ്പോള്‍ ജലീല്‍ അവരുടെ കഴുത്തില്‍ കയറിയങ്ങ് പിടിച്ചു,അത്രതന്നെ.

താടിയേക്കുറിച്ചും സുന്നത്തിനേക്കുറിച്ചും ലീഗിനേക്കുറിച്ചും ലീഗിന്റെ പഴയകാല നേതാക്കളെക്കുറിച്ചുമൊക്കെ കത്തിക്കയറി ജലീലിനേക്കുറിച്ച് കൂടെയിരിക്കുന്ന സഖാക്കള്‍ അടക്കം പറഞ്ഞു. എവന്‍ പിന്നേം പുലിയായി കേട്ടോ. ലീഗുകാരും കോണ്‍ഗ്രസുകാരും മനസില്‍ പറഞ്ഞു, വെറുതേ വടികൊടുത്ത് അടിവാങ്ങി. പാണ്ടിപ്പട സിനിമയില്‍ ഹരിശ്രീ അശോകന്‍ പറയുന്ന ഡയലോഗ് കടമെത്തുപറഞ്ഞാല്‍, ചെറിയ വടി കൊടുത്ത് വലിയ വടി വാങ്ങി. താടിക്കു മുമ്പ് കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വകുപ്പിനേക്കുറിച്ച് പറഞ്ഞപ്പോഴും ഇതുപോലെ ജലീല്‍ കസറിയിരുന്നു.

സുന്ദരിയായ യുവതിയെന്ന് തദ്ദേശസ്വയംഭരണ വകുപ്പിനെ വിശേഷിപ്പിച്ച ജലീല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അത് നാലായി വെട്ടിമുറിച്ചതിനേക്കുറിച്ചും ഈ സര്‍ക്കാര്‍ ശസ്്ത്രക്രിയയിലൂടെ യോജിപ്പിച്ചതിനേക്കുറിച്ചുമാണ് പറഞ്ഞത്. ഏതായാലും താടി ഒരു വിഷയം തന്നെയാണ് എന്നു സമ്മതിക്കാതെ വയ്യ.

പക്ഷേ, ഇപ്പോള്‍ അതെടുത്തിട്ടത് ഗുണം ചെയ്‌തോ എന്നും ഒരു പ്രവാചകചര്യ ഹയാത്താക്കിയതിന്റെ പ്രതിഫലം ലഭിക്കുമോ എന്നും ലീഗുകാര്‍ ആലോചിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. താടിക്കാരനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പാതി തമാശയായിട്ടാണെങ്കിലും ' എനിക്ക് സുന്നത്ത് കിട്ടുമോ' എന്നു ചോദിച്ചപ്പോള്‍ സുന്നത്ത് അല്പസ്വല്പം പരിഹസിക്കപ്പെട്ടില്ലേ എന്നൊരു സംശയം.

അറുപത് വര്‍ഷത്തെ കേരള ചരിത്രത്തിനിടയില്‍ പലവട്ടം അധികാരത്തിലിരുന്ന ലീഗിന് ഇതുവരെ മുസ്ലിം പോലീസുകാര്‍ക്ക് താടി വയ്ക്കാന്‍ അനുമതി നല്‍കണം എന്നു തോന്നാതിരുന്നത് അവര്‍ക്ക് ആഭ്യന്തര വകുപ്പ് വിരലിലെണ്ണാവുന്നത്ര ദിവസങ്ങള്‍ മാത്രമേ കിട്ടിയിട്ടുള്ളു എന്നതുകൊണ്ടാവില്ല. ആഭ്യന്തരമില്ലെങ്കിലും യുഡിഎഫ് ഭരണത്തിലെ രണ്ടാംകക്ഷിക്ക് വേണ്ടത് മറ്റ് വകുപ്പുകളിലും നടത്താവുന്നതേയുള്ളു. പക്ഷേ, വര്‍ഗീയ ആരോപണങ്ങളും പേരുദോഷവും ഒഴിവാക്കാനാണ് ലീഗ് താടിയില്‍ തൊടാതെ മാറിനിന്നത് എന്ന് ചിന്തിക്കുമ്പോഴാണ് സത്യത്തിന്റെ രേഖ തെളിയുന്നത്.

പണ്ട്, ലീഗ് നേതാക്കളുടെ തൊപ്പിയൂരാതെ നിയമസഭാ സ്പീക്കറായിരിക്കാന്‍ സമ്മതിക്കാതിരുന്ന മഹത്തായ മതേതര പാരമ്പര്യമുള്ള കോണ്‍ഗ്രസാകട്ടെ ലീഗിന്റെ മനസറിഞ്ഞ് താടിക്കാര്യം കൈകാര്യം ചെയ്തുമില്ല . അപ്പോള്‍പ്പിന്നെ ഒറ്റ വഴിയേയുള്ളു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഇട്ടുകൊടുക്കുക. 

മതേതരത്വം മൊത്തമായി കൊണ്ടുനടക്കുന്നവരും എല്ലാ മത വിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുക എന്നത് ജീവിതവ്രതമാക്കുകയും ചെയ്ത സിപിഎമ്മും സഖാവ് പിണറായിയും ഭരിക്കുമ്പോള്‍ താടിപ്പോലീസുകാര്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ നിസ്‌കരിക്കുകയും നോമ്പ് തുറക്കുകയുമൊക്കെ ചെയ്യുന്നത് പാവം ലീഗ് സ്വപ്‌നം കണ്ടു.

ശരിക്കും പറഞ്ഞാല്‍ സിപിഎമ്മിനും പിണറായിക്കും തങ്ങളുടെ മുസ്്‌ലിം പ്രേമം അരക്കെട്ടുറപ്പിക്കാന്‍ ഒരു അവസരം കൊടുക്കുകയാണ് ലീഗ് ചെയ്തത്. മുസ്്‌ലിംകളുടെ വോട്ട് മൊത്തമായി കിട്ടിയത് ഇത്തവണ സിപിഎമ്മിനും അതു കഴിഞ്ഞാല്‍ ലീഗിനുമാണല്ലോ. പ്രതിപക്ഷത്തിരിക്കുന്ന മുസ്ലിം സംരക്ഷകര്‍ ഭരണത്തിലിക്കുന്ന മുസ്ലിം സംരക്ഷകര്‍ക്ക് ഒരു അവസരം നല്‍കിയതാണ്. 

പക്ഷേ, സിപിഎമ്മിനും പിണറായിക്കും ജലീലിനും അത് ബോധ്യപ്പെട്ടില്ല. ശബരിമലയില്‍ പോകാന്‍ മാലയിടുന്ന ഹിന്ദു പോലീസുകാര്‍ക്ക് താടിവയ്ക്കാന്‍ അനുവാദം നല്‍കുന്നത് സ്ഥിരമായി മുസ്ലിം പോലീസുകാര്‍ക്കും നല്‍കുന്നത് പോലീസില്‍ അനാവശ്യമായ കീഴ് വഴക്കങ്ങള്‍ ഉണ്ടാക്കുമെന്ന് തോന്നിയിട്ടാകാം മുഖ്യമന്ത്രി മുഖംതിരിച്ചത്.

മറ്റു ചില സംസ്ഥാനങ്ങളില്‍ ഈ അനുവാദമുണ്ട് എന്നതും സിഖുകാര്‍ക്ക് താടിവച്ചും പോലീസും പട്ടാളവുമാകാം എന്നതും ന്യായങ്ങളായി തോന്നിയിട്ടുമുണ്ടാകില്ല. അവിടെയാണ് ജലീലിന്റെ പ്രസക്തി. താടി, താടി എന്നു പറയുന്നത് മുസ്ലിംകള്‍ക്ക് ഫര്‍ള് ( നിര്‍ബന്ധം) അല്ലെന്നും സിഖുകാരുടെ താടി പോലെ അല്ലെന്നും ജലീല്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടാകാം. വെറുതേ നിര്‍ബന്ധമില്ലാത്ത ഒന്നിനുവേണ്ടി എന്തിന് സംഘപരിവാറിന് വടി കൊടുക്കുന്നു എന്ന് പിണറായി ചിന്തിച്ചിട്ടുമുണ്ടാകും. പക്ഷേ, മുസ്ലിം വിഷയങ്ങളില്‍ സിപിഎം ഇപ്പോള്‍ അവസാനവാക്കായി കാണുന്ന കെ ടി ജലീല്‍ എല്ലാകാര്യത്തിലും ഇങ്ങനെ ഉടക്കിടാതെ ചിലതിലെങ്കിലും മയംകാണിക്കുന്നത് നന്നായേക്കും.

താടി വേണ്ടവര്‍ വച്ചാല്‍ മതിയെന്നേ. ഇനിയും പല വിഷയങ്ങളും ഇതുപോലെ വരും, ചുമ്മാ ചാടിക്കയറി ഇടപെട്ടുകളയരുത്.

ലീഗിനോട്, അവസാനമായി പറയാനുള്ളത് ഇത്രമാത്രമാണ്: താടി വയ്ക്കല്‍ നിര്‍ബന്ധമുള്ള പോലീസുകാര്‍ കോടതിയില്‍ പോകട്ടെ, ലീഗ് അതില്‍ കക്ഷി ചേര്‍ന്നാല്‍ മതിയല്ലോ. താടിയല്ല ഇപ്പോള്‍ സമുദായം നേരിടുന്ന ഏറ്റവും വലിയ സാമൂഹികപ്രശ്‌നം എന്നതുകൊണ്ട്,നിയമസഭയിലേക്ക് അത് വലിച്ചിഴച്ച് പഴി കേള്‍ക്കണോ....വേണോ?

ഇനി നിയമസഭയിലെ താടി വിവാദത്തില്‍ ഇടപെട്ട് സോഷ്യല്‍ മീഡിയ പറയുന്നത് കുറച്ചൊന്നു കേള്‍ക്കാം:

നിയമസഭയില്‍ മുസ്ലിം പോലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ അനുവാദം വേണമെന്ന് ആവശ്യപെട്ട് ടി.വി ഇബ്രാഹിം എഴുന്നേറ്റപ്പോള്‍ മന്ത്രി കെ.ടി ജലീല്‍ താടി നിര്‍ബന്ധമുള്ള മതകാര്യമല്ലെന്ന് ഓര്‍മ്മിപ്പിച്ചു. ചാടിയെഴുന്നേറ്റ പി.കെ കുഞ്ഞാലികുട്ടി പ്രവാചകന്റെ സുന്നത്തില്‍ പെട്ടതാണു താടി എന്ന് ഉറക്കെ പറഞ്ഞു രോഷം കൊണ്ടപ്പോള്‍ എങ്കില്‍ എവിടെ താങ്കളുടെ സുന്നത്ത് എന്ന ജലീലിന്റെ ചോദ്യം കുഞ്ഞാലികുട്ടിയെ ഇളിഭ്യനാക്കി. മുസ്ലിം ലീഗിനു സഭയില്‍ ഉള്ള പതിനെട്ട് പേരില്‍ ഒരാള്‍ക്കെങ്കിലും താടിയുണ്ടോ എന്ന് ജലീല്‍ ചോദിച്ചപ്പോള്‍ ഗുരുവായൂര്‍ എം.എല്‍.എ.

സ: അബ്ദുല്‍ ഖാദര്‍ താടി തടവി ചിരിച്ചത് അവരെ രോഷം കൊള്ളിച്ചു. സി.എച്ച് ആഭ്യന്തര മന്ത്രിയായപ്പോള്‍ ഇല്ലാത്ത താടി സ്‌നേഹം, പല ഘട്ടങ്ങളിലും ലീഗ് അധികാരത്തിന്റെ ഭാഗമായപ്പോള്‍ ഇല്ലാതിരുന്ന താടി സ്‌നേഹം പിണറായി ഭരിക്കുമ്പോള്‍ മാത്രം ഉണ്ടായതെങ്ങനെയെന്ന് ലീഗുകാര്‍ തന്നെ അടക്കം പറയുന്നുണ്ട്. സ്വജീവിതത്തില്‍ പോലും സുന്നത്ത് പ്രാവര്‍ത്തികമാക്കാന്‍ മടിക്കുന്നവര്‍ക്ക് എങ്ങനെയാണു മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനാവുന്നത് ?

ലീഗും ദീനും തമ്മിലുള്ള അകലം വളരെ വലുതെന്ന് ജനം തിരിച്ചറിഞ്ഞിക്കൊണ്ടിരിക്കുന്നു. നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച എം.എല്‍ എ ടി വി ഇബ്രാഹിം താടി സ്വതന്ത്രത്തിന് വേണ്ടിയല്ല വാദിച്ചത്. പോലീസ് സേനയില്‍ ചിലര്‍ താടി വളര്‍ത്താനുള്ള അനുമതിക്കായി ഇടപെടലുകള്‍ നടന്നുവരികയാണ്. 

ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ കേസ് നടന്നു വരുന്നുമുണ്ട്. ഈ വിഷയമാണ് നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചത് . ഈ വിഷയത്തിന് സര്‍വീസ് ചട്ടങ്ങള്‍ വെച്ച് മറുപടി പറയേണ്ട മന്ത്രി പുംഗവന്മാര്‍ മതവിധി പറയുന്നത് ഭൂഷണമല്ല. സര്‍വീസ് ചട്ടങ്ങളെ കുറിച്ച് പറയുമ്പോള്‍ മതനിയമങ്ങളെ കുറിച്ച് പറയുന്നത് ഒരു തരത്തില്‍ ഉരുട്ട് കൊണ്ട് ഓട്ടയടക്കലാണ്.

പോലീസ് മാനുവലില്‍ പോലീസുകാര്‍ താടി വളര്‍ത്തരുതെന്ന് ഒരിടത്തും പറയുന്നില്ല. ഇതു സംബന്ധിച്ച് ഏതെങ്കിലും വ്യവസ്ഥകള്‍ സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ നിലവില്‍ ഇല്ല. ഈ അനിതി നിയമസഭയില്‍ ഉന്നയിക്കുക എന്ന ജനാധിപത്യ കടമ നിര്‍വഹിച്ച ഒരു ജന പ്രതിനിധിയുടെ സബ്മിഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ 'കണാകൂണ'യെന്ന് മറുപടി നല്‍കുന്ന മന്ത്രിയും അത് ഏറ്റു പറയുന്ന സഖാക്കളും നല്ല ചരക്കുകള്‍ തന്നെ.

താടി വെച്ചവര്‍ മാത്രമെ താടിയെ കുറിച്ച് സംസാരിക്കാവൂ എന്നത് ഒരു തരം ജല്‍പനമാണ്. 'സര്‍ക്കാര്‍ ആശുപത്രിയിലെ ഗര്‍ഭിണികളുടെ ദുരിതത്തെ കുറിച്ച് സബ്മിഷന്‍ ഉന്നയിക്കുന്ന പുരുഷ ജനപ്രതിനിധിയോട് ഗര്‍ഭിണിയായി വരാന്‍ പറഞ്ഞാല്‍ കുഴയും സഖാക്കളെ ...

ഇന്നുവരെ പാണക്കാട്ട് നിന്നും ഒരു താടിക്കാരനെ കാണാന്‍ സാധിച്ചിട്ടില്ല... അവിടൊക്കെ താടിവല്‍കരണം നടത്തിയിട്ടു പോരെ ലീഗുകാരെ പോലീസുകാരെ കൊണ്ടൊക്കെ താടി വെപ്പിക്കുന്നത്

കഴിഞ്ഞ അഞ്ചു കൊല്ലം ലീഗുള്‍പ്പെട്ട മുന്നണി കേരളം ഭരിച്ചപ്പോള്‍ പോലീസിലുളള മുസ്ലീങ്ങള്‍ക്ക് താടി വേണ്ടായിരുന്നു, ലീഗ് നേതാക്കളെ പോലെ ക്ലീന്‍ ഷേവ് മതിയായിരുന്നു'. കുറച്ച് മാസങ്ങളായി എല്‍ഡിഎഫ് ഭരിക്കാന്‍ തുടങ്ങിയപ്പോഴാണ് ലീഗ് എംഎല്‍എമ്മാര്‍ക്ക് നേരം വെളുത്തത്, നിയമസഭയില്‍ ഈ ആവശ്യം ഉന്നയിച്ച ഒരു ലീഗ് എംഎല്‍എയ്ക്കും താടിയില്ലായിരുന്നു, താടിയുടെ പേരില്‍ ഇവന്റെയൊക്കെ മതവികാരം കത്തിക്കാനുളള പുറപ്പാട് തിരിച്ചറിയുക, സ്വര്‍ഗത്തില്‍ പോകാന്‍ ലീഗിന്റെ മെമ്പര്‍ഷിപ്പ് മതിയാകാതെ വന്നിരിക്കുന്നു എന്ന തോന്നലില്‍ നിന്നും, മതവികാരം കത്തിച്ച് അതില്‍ നിന്നും ഏണിവെച്ച് സ്വര്‍ഗത്തില്‍ പോകാമെന്ന് ഏതങ്കിലും പുന്നാര മക്കള്‍ വിചാരിക്കുന്നുണ്ടങ്കില്‍ ആ കലം അങ്ങട് മാറ്റി വെച്ചോളിം ഭരിക്കുന്നത് ഇടത്പക്ഷമാണ്, രണ്ട് കാലിലും മന്തുള്ളവന്‍ ഒരു കാലില്‍ മന്തുള്ളവരെ കളിയാക്കുന്നതാണ് ഇവിടെ നടക്കുന്നത്.

പോലീസിന് താടി വെക്കാന്‍ അനുമതിയുമായി കുറച്ച് ലീഗ്കാര്‍ താടി സുന്നത്താണെന്നും താടി മത പരം ആണെന്നും അങ്ങനെ ആണെങ്കില്‍ തങ്ങള്‍ അടക്കമുള്ള ലീഗിന്റെ മുതിര്‍ന്ന നേതാക്കന്മാര്‍ക്കൊന്നും താടി ഇല്ല അപ്പൊ ഇവര്‍ക്ക് മതവുമായി ഒരു ബന്ധവുമില്ല എന്നാണോ?

പോലീസുകാര്‍ താടി വെച്ചില്ലേലും തൊപ്പി ഇടുന്നുണ്ടല്ലോ അതൊരു സുന്നത്തല്ലേ? എന്നിട്ട് താടിയും തൊപ്പിയുമില്ലാത്ത കുറച്ച് ആളുകള്‍ താടിക്ക് വേണ്ടി സംസാരിക്കുന്നു.അടുത്ത വര്‍ഷമെങ്കിലും അധികാരത്തിലെത്താന്‍ എന്തൊക്കെയോ ചെയ്യുന്നു. പക്ഷെ അതൊന്നും ഇമ്മാതിരി വര്‍ഗീയ മോഡല്‍ ആക്കരുത് വളരെ ലളിതമായി പറഞ്ഞാല്‍...പോലീസ് സേനയില്‍ താടി വെക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങള്‍ക്ക് അതിന് അനുമതി നല്‍കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നു ! ഉടനെ ചാടി എണീറ്റ മന്ത്രി ജലീല്‍, അത് പറ്റില്ല.. കാരണം താടി വെക്കലിന് ഇസ്‌ലാം മതവുമായി ഒരു ബന്ധവുമില്ല....

'താന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ് എന്ന് സഖാകളെ ബോധ്യപ്പെടുത്താനുള്ള ശ്രമമായി മനസ്സിലാക്കാം. പോലീസുകാരന് പാന്റ് വാങ്ങിക്കൊടുത്തത് ലീഗാണെന്ന കാര്യം പാര്‍ട്ടി ക്ലാസ്സില്‍ ആരും പഠിച്ചിട്ടുണ്ടാവില്ലാ അല്ലേ സഖാവേ. ..?? വള്ളി ട്രൗസറിന് പകരം പാന്റ് ഇടിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ പോലീസുകാരന് താടി വളര്‍ത്താനുള്ള അവകാശം നേടികൊടുക്കാനും ലീഗിന് കഴിയും.!!!

ഇത് ലീഗ് ഡാ.... കട്ട ലീഗ് . നിയമസഭയില്‍ മുസ്ലിം പോലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ അനുവാദം വേണമെന്ന് ആവശ്യപെട്ട് ടി.വി ഇബ്രാഹിം എഴുന്നേറ്റപ്പോള്‍ മന്ത്രി കെ.ടി ജലീല്‍ താടി നിര്‍ബന്ധമുള്ള മതകാര്യമല്ലെന്ന് ഓര്‍മ്മിപ്പിച്ചു. ചാടിയെഴുന്നേറ്റ പി.കെ കുഞ്ഞാലികുട്ടി പ്രവാചകന്റെ സുന്നത്തില്‍ പെട്ടതാണു താടി എന്ന് ഉറക്കെ പറഞ്ഞു രോഷം കൊണ്ടപ്പോള്‍ എങ്കില്‍ എവിടെ താങ്കളുടെ സുന്നത്ത് എന്ന ജലീലിന്റെ ചോദ്യം കുഞ്ഞാലികുട്ടിയെ ഇളിഭ്യനാക്കി.

മുസ്ലിം ലീഗിനു സഭയില്‍ ഉള്ള പതിനെട്ട് പേരില്‍ ഒരാള്‍ക്കെങ്കിലും താടിയുണ്ടോ എന്ന് ജലീല്‍ ചോദിച്ചപ്പോള്‍ ഗുരുവായൂര്‍ എം.എല്‍.എ.സ: അബ്ദുല്‍ ഖാദര്‍ താടി തടവി ചിരിച്ചത് അവരെ രോഷം കൊള്ളിച്ചു. സി.എച്ച് ആഭ്യന്തര മന്ത്രിയായപ്പോള്‍ ഇല്ലാത്ത താടി സ്‌നേഹം, പല ഘട്ടങ്ങളിലും ലീഗ് അധികാരത്തിന്റെ ഭാഗമായപ്പോള്‍ ഇല്ലാതിരുന്ന താടി സ്‌നേഹം പിണറായി ഭരിക്കുമ്പോള്‍ മാത്രം ഉണ്ടായതെങ്ങനെയെന്ന് ലീഗുകാര്‍ തന്നെ അടക്കം പറയുന്നുണ്ട്. സ്വജീവിതത്തില്‍ പോലും സുന്നത്ത് പ്രാവര്‍ത്തികമാക്കാന്‍ മടിക്കുന്നവര്‍ എങ്ങനെയാണു മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനാവുന്നത് ?ലീഗും ദീനും തമ്മിലുള്ള അകലം വളരെവലുതെന്ന് ജനം തിരിച്ചറിഞ്ഞിക്കൊണ്ടിരിക്കുന്നു

മന്ത്രി മുഫ്തിയായാല്‍ മത നിയമം മാറുമോ ജലീല്‍ സാറേ ,

താടിയുമായി ബന്ധപ്പെട്ടു താങ്കളുടെ ചില പരാമര്‍ശങ്ങള്‍ നിയമസഭാ ചര്‍ച്ചയോടു കൂടെ വന്ന റിപ്പോര്‍ട്ട് വായിക്കാനിടയായി. താങ്കള്‍ ആദ്യം മനസിലാക്കേണ്ട ഒരു വസ്തുത മുസ്ലിങ്ങള്‍ക്ക് പ്രവാചക പ്രഭു മുഹമ്മദ് നബി (സ ) ആണ് ജീവിതത്തില്‍ മാതൃക അല്ലാതെ ഇഒ സാഹിബോ നഹ സാഹിബോ അല്ല .

ലീഗിന്റെ എം.എല്‍.എ മാര്‍ താടി ഇല്ലാത്തവരാണ് എന്ന് ചൂണ്ടിക്കാണിച്ചു അത് മതപരം അല്ല എന്ന് കണ്ടെത്തിയ മന്ത്രി സാറിന്റെ മതപരമായ അറിവില്ലായ്മയുടെ ആഴം വ്യക്തമാണ്. ലീഗ് നേതാക്കളുടെ ചലനം നോക്കി അല്ല വിശ്വാസികള്‍ കാര്യം തീരുമാനിക്കുക എന്ന സാമാന്യ വിവരം അങ്ങേയ്ക്കു ഇല്ലാത്തതു വല്ലാത്ത കഷ്ടമായിപ്പോയി .

നബി തങ്ങളുടെ വളരെ ശക്തമായ ഒരു ചര്യ ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു വിശ്വാസിക്ക് അത് മതപരമല്ലങ്കില്‍ പിന്നെ താടി വളര്‍ത്തല്‍ രാഷ്ട്രീയപരം ആണോ ? ഒരു സിക്ക് മത അനുയായിക്ക് തലപ്പാവും താടിയും മതപരം ആകുമ്പോള്‍ മുസ്ലിമിന് മാത്രം അത് എങ്ങിനെ മതപരം അല്ലാതാകും .

ഓരോ മത വിശ്വാസിക്കും അവന്റെ മതം അനുസരിച്ചു ജീവിക്കാന്‍ സ്വാതന്ത്ര്യം ഉള്ള നമ്മുടെ ഭാരതത്തില്‍ പിന്നെ മുസ്ലീമിന്റെ താടിയെ തടയുന്ന പൊളിറ്റിക്‌സ് എന്താണ്?

ഇനി മുസ്ലീം ലീഗിന്റെ ങഘഅ മാര്‍ നാളെ മറ്റു പലതും ചെയ്യുന്നില്ല എന്ന് നിങ്ങള്‍ കണ്ടെത്തിയാല്‍ അതും ഇസ്‌ലാമിന് അന്യമാകുമോ?

യൂറോപ്പില്‍ അടക്കം ചില രാജ്യങ്ങളില്‍ മുസ്‌ലിം സ്ത്രീക്ക് ഹിജാബ് ധരിച്ചു കൊണ്ട് പോലീസിലും ജോലി ചെയ്യാം. അതുപോലെ കമ്പനി ജോലിയില്‍ നിന്നും പിരിച്ചു വിട്ടപ്പെട്ട സ്ത്രീയെ ഹിജാബ് ധരിച്ചു കൊണ്ട് ജോലിയില്‍ തിരിച്ചെടുക്കാനും സ്വിസ് കോടതി പോലും വിധിച്ചതൊന്നും ജലീല്‍ സാര്‍ അറിഞ്ഞില്ലേ ?

അന്ത്യനാള്‍ അടുക്കുമ്പോള്‍ ആ കാലത്തു അല്ലാഹ് എന്ന് പറയാന്‍ ആളില്ലാത്ത ഒരു കാലം വരും ആ സമയത്തു അങ്ങ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഭൂരിപക്ഷവും അള്ളാഹുവിനെ അംഗീകരിക്കുന്നില്ല അതുകൊണ്ട് അല്ലാഹുവിനെ വിശ്വസിക്കല്‍ മുസ്ലീമിന് ആവശ്യമില്ല എന്ന് പറഞ്ഞേക്കുമോ എന്ന ഭയപ്പാട് കൂടെ ഇവിടെ കുറിക്കട്ടെ.

ഡിയര്‍ സാര്‍ താങ്കള്‍ തല്‍ക്കാലം സഖാവ് പിണറായി ഏല്‍പ്പിച്ച മന്ത്രി പണി ഭംഗിയായി ചെയ്യാന്‍
നോക്കുക. ദയവു ചെയ്തു മുഫ്തി പണി ചെയ്യാതിരിക്കുക ആ ഒരു ഭാഗം നിങ്ങള്‍ക്ക് അറിയില്ല എന്നുള്ളത് കൊണ്ട് തന്നെ.

ഗര്‍ഭിണികള്‍ക്ക് ആശുപത്രിയില്‍ സൗകര്യം ചെയ്യണം: നിയമസഭയില്‍ ലീഗ് ങഘഅ മാര്‍ ആരും ഗര്‍ഭം ധരിച്ചിട്ടില്ല , അതുകൊണ്ട് ആ ആവശ്യം പരിഗണിക്കാന്‍ പാടില്ല: മന്ത്രി കെ ടി ജലീല്‍. ലീഗു മെമ്പര്‍മാരെ ഉപമിച്ച് ലീഗ് സാമാജികരും താടിവെക്കുന്നില്ല, അതുകൊണ്ട് താടി ഇസ്ലാമല്ല എന്ന താങ്കളുടെ വാക്ക് തെരുവ് പിള്ളേരേക്കാളും ചെറുതായി പോയെന്ന് പറയാതെ വയ്യ.. ലീഗും ലീഗ് നേതാക്കളുമാണ് ഇസ്ലാമെന്ന് താങ്കള് വിശ്വസിക്കുന്നുവെങ്കില് അങ്ങ് ഒരിക്കലും ഈ പാര്‍ട്ടി വിട്ടുപോകുമായിരുന്നില്ലല്ലോ, അതോ ലീഗില്‍ നിന്നുമുള്ള പുറത്ത് പോക്ക് ഇസ്ലാമില് നിന്നുള്ള രാജിയായാണോ താങ്കള് വിശ്വസിക്കുന്നത്.

ബേനസീര് ഭൂട്ടോയും ജഡ്ജിയായിരുന്ന ഫാത്വിമാ ബീവിയും നജ്മഹെബ്ത്തുല്ലയും ഹിജാബ് ധരിക്കുന്നില്ല അതിനാല്‍ ഹിജാബ് ഇസ്ലാമല്ലായെന്ന് പറഞ്ഞ സംഘി നേതാവിന്റെ നിലവാരത്തിലേക്ക് താങ്കള്‍ തരം താഴരുതായിരുന്നു മിസ്റ്റര് ജലീല്.... നിങ്ങള് താടിവെക്കല് പുണ്യമല്ലയെന്ന് പറയാന് കുഞ്ഞാപ്പയുടെയും ലീഗ് എംഎല്‍എമാരുടെയും മുഖമാണ് തെളിവാക്കിയതെങ്കില്, അങ്ങ് ബോധപൂരവ്വം ഒളിപ്പിച്ച് വെച്ച ചില പേരുകളുണ്ടായിരുന്നു, താങ്കള് ഇപ്പോഴും ആവേശ പൂര്‍വം പറുന്ന പ്രിയ ഖാഇദേമില്ലത്തിനെ...

താടിയില്ലാത്ത എംഎല്‍എമാരുടെ മുഖം കണ്ട താങ്കള് എന്തുകൊണ്ട് സമുദായ രാഷട്രീയത്തിലെ താരതിളക്കങ്ങളായിരുന്ന, അങ്ങയുടെ തന്നെ ആവേശമായിരുന്നുവെന്ന് താങ്കള് പറയാറുള്ള സേട്ടുസാഹിബിനെയും ബനാത്ത് വാലയുടെയും ബാഫഖി തങ്ങളുടെയും മുഖത്തെ താടി കാണാതെ പോയി.

Muslim League for CPM ,Pinarayi and Jaleel, Thiruvananthapuram, Muslim-League, Congress, MLA, Kunhalikutty, Police Station, Protection, Pregnant Woman, Article.

Keywords: Muslim League for CPM ,Pinarayi and Jaleel, Thiruvananthapuram, Muslim-League, Congress, MLA, Kunhalikutty, Police Station, Protection, Pregnant Woman, Article.