Follow KVARTHA on Google news Follow Us!
ad

'ദി ജ്വല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡ് കാന്തപുരത്തിന്

2016ലെ 'ദി ജ്വല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡ് കാന്തപുരംAward, World, Malaysia, Muslim, Leader, Kanthapuram A.P.Aboobaker Musliyar, Central Government,
ക്വലാലംപൂര്‍: (wwwkvartha.com 19.10.2016) 2016ലെ 'ദി ജ്വല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ക്ക്. മലേഷ്യയിലെ ക്വലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ ഐ സി ടുഡേ മാഗസിനാണ് അവാര്‍ഡ് നല്‍കുന്നത്.

വിദ്യാഭ്യാസ ധിഷണാരംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് 2011 മുതല്‍ ഈ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. ധൈഷണികമായും വിദ്യാഭ്യാസപരമായും ഇടപെടുന്ന യുവാക്കളെ വളര്‍ത്തിക്കൊണ്ടുവന്നതിന് കാന്തപുരം നല്‍കിയ സേവനത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഒ ഐ സി ചെയര്‍മാന്‍ അറിയിച്ചു.

മലേഷ്യന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ 57 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഒ ഐ സി ഗ്രൂപ്പ് വിദ്യാഭ്യാസമുള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വ്യത്യസ്തവും നൂതനവുമായ പദ്ധതികള്‍ നടത്തിവരുന്നു. ക്വലാലംപൂരില്‍ ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. 


Award, World, Malaysia, Muslim, Leader, Kanthapuram A.P.Aboobaker Musliyar, Central Government, OIC Group,Jewels of Muslim Worlds Award.

Keywords: Award, World, Malaysia, Muslim, Leader, Kanthapuram A.P.Aboobaker Musliyar, Central Government, OIC Group,Jewels of Muslim Worlds Award.