കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തും പ്രതിഛായ മോശമാകുമെന്നു വന്നപ്പോള്‍ മാധ്യമ വിലക്ക് നീക്കാന്‍ മുഖ്യമന്ത്രി ഉണര്‍ന്നു; ഇനി വക്കീലന്മാര്‍ നയം മാറ്റുമോ?
Oct 12, 2016, 11:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12/10/2016) മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനു തുടര്‍ച്ചയായി ഹൈക്കോടതിയില്‍ മാധ്യമ വിലക്ക് തുടര്‍ന്നത് പിണറായി സര്‍ക്കാരിന് ഉണ്ടാക്കിയ മാനക്കേട് വലുത്. മാധ്യമ സ്ഥാപനങ്ങള്‍ വന്‍തോതില്‍ പ്രശ്‌നത്തില്‍ ഇടപെടുകയും മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ദേശീയ, അന്തര്‍ദേശീയ ഏജന്‍സികള്‍ തുടര്‍ച്ചയായി ഇടപെടുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇത് ബോധ്യപ്പെട്ടത്.
മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരമൊരുക്കാന്‍ പോലും സാധിക്കാത്ത സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി, മുന്നണി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കും മറ്റൊരുതരത്തിലുള്ള സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയുംകുറിച്ച് ഒരിടത്തും സംസാരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധിക്കില്ലെന്ന സ്ഥിതി വന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസും പ്രസ് സെക്രട്ടറി പ്രഭാ വര്‍മയും തുടക്കത്തിലേ അദ്ദേഹത്തെ ഓര്‍മിപ്പിച്ചിരുന്നു.
എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃതവും ഇന്റര്‍നാഷണല്‍ പ്രസ് ഏജന്‍സിയും (ഐപിഎ) ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ ഏജന്‍സിയും മറ്റും ഇടപെട്ടപ്പോഴാണ് അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടാക്കിയേ തീരൂ എന്ന തീരുമാനത്തിലേക്ക് മുഖ്യമന്ത്രി എത്തിയത് എന്നാണ് വിവരം. ഐപിഎ മാത്രം മൂന്നു തവണയാണ് ഈ പ്രശ്‌നത്തില്‍ ഇടപെട്ട് സര്‍ക്കാരിന് കത്തെഴുതിയത്. അതിനൊപ്പം എഡിറ്റര്‍മാരുടെ തുടര്‍ച്ചയായ ഇടപെടലുമുണ്ടായി. അതോടെ ചീഫ് ജസ്റ്റിസിനെ നേരിട്ടു കാണാനും മാധ്യമവിലക്ക് ഇല്ലെന്ന തീരുമാനം ഹൈക്കോടതി രജിസ്ട്രാറെക്കൊണ്ട് പ്രഖ്യാപിപ്പിക്കും എന്ന ഉറപ്പ് വാങ്ങാനും മുഖ്യമന്ത്രി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.
നേരത്തേ മുഖ്യമന്ത്രി അഭിഭാഷക അസോസിയേഷനുമായും കേരള പത്രപ്രവര്‍ത്തക യൂണിയനുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതില്‍ പ്രത്യേകിച്ച് തീരുമാനമൊന്നുമുണ്ടായില്ല. തല്ലാനും തല്ലുകൊള്ളാനും മാധ്യമ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക് പോകണ്ട എന്നാണ് മുഖ്യമന്ത്രി ആ ചര്‍ച്ചയില്‍ പറഞ്ഞത്. പിന്നീടും അഭിഭാഷകരുടെ ഭാഗത്തുനിന്ന് നിഷേധാത്മക നിലപാട് തുടരുകയായിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അത് വിശ്വസിച്ച് ഹൈക്കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ കഴിഞ്ഞയാഴ്ച ചില അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി. അതാണ് മാധ്യമ സ്ഥാപനങ്ങളുടെയും എഡിറ്റര്‍മാരുടെയും ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുടെയും ഇടപെടലിനും ഇപ്പോഴത്തെ പ്രശ്‌നപരിഹാരത്തിനും വഴിവച്ചത്.
അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ ഇനിയും മോശം സമീപനം സ്വീകരിച്ചേക്കാം എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അത്തരത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടെന്നാണ് സൂചന. ആവശ്യമായി വന്നാല്‍ അത് ശക്തമായി നേരിടാനാണ് നീക്കം.
Keywords: CM, Kerala, Media,Media Worker, Journalist, Report, Court, High Court, Chief Minister Pinarayi Vijayan, CM's intervention in media ban; result of pressure

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.