യുവതിയേയും രണ്ടുമക്കളേയും കിടപ്പുമുറിയില്‍ കൈഞരമ്പുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി

 


മലപ്പുറം: (www.kvartha.com 12.09.2016) യുവതിയേയും രണ്ടുമക്കളേയും കിടപ്പുമുറിയില്‍ കൈഞരമ്പുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. തിരൂര്‍ വൈരങ്കോട്ട് ഞായറാഴ്ചയാണ് സംഭവം. കൊച്ചിക്കോട് വലിയകത്ത് ഇംതിയാസിന്റെ ഭാര്യ ജസീന (28), മക്കളായ നൗറീന്‍ (4), ഇസാന്‍ (2) എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഉച്ചയുറക്കത്തിനുശേഷം, വൈകുന്നേരമായിട്ടും മുറി തുറക്കാത്തതിനെത്തുടര്‍ന്ന് ഭര്‍തൃമാതാവ് പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിസരവാസികളെത്തി വാതില്‍ ചവിട്ടി തുറന്ന് നോക്കിയപ്പോള്‍ കുട്ടികളെ കട്ടിലില്‍ മരിച്ചനിലയിലും ജസീനയെ തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു.

മൂവരുടെയും കൈകളിലെ ഞരമ്പുകള്‍ മുറിച്ച നിലയിലാണ്. ആദ്യം കുട്ടികളുടെ കൈഞരമ്പുകള്‍ മുറിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി സ്വയം മുറിക്കുകയും പിന്നീട് ഫാനില്‍ തൂങ്ങുകയുമായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. ജസീനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ജസീന തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടാറുണ്ട്.

തിരൂര്‍ സി.ഐ കെ.എം. ഷാജി, വളാഞ്ചേരി സി.ഐ സുലൈമാന്‍, തിരൂര്‍ എസ്.ഐ രഞ്ജിത്ത് എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മരണവിവരമറിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്ന ജസീനയുടെ ഭര്‍ത്താവ് ഇംതിയാസ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇംതിയാസിന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു ജസീനയും മക്കളും താമസിച്ചിരുന്നത്. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദുരന്തം നാടിനെ നടുക്കിയിരിക്കയാണ്.

യുവതിയേയും രണ്ടുമക്കളേയും കിടപ്പുമുറിയില്‍ കൈഞരമ്പുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി





Keywords:  Woman, two children found dead in house in Malappuram Thirur, Malappuram, hospital, Natives, Parents, Foreign, Jaseena, Naurin, Izan, Imthiyas, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia