അറഫാ സംഗമം തുടങ്ങി; പ്രവാചകന്‍ ഇബ്‌റാഹിമിന്റെയും മകന്‍ ഇസ്മാഈല്‍ നബിയുടേയും ത്യാഗോജ്വല ചരിത്രം അനുസ്മരിച്ച് വിശ്വാസികള്‍
Sep 11, 2016, 16:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മിനാ: (www.kvartha.com 11.09.2016) ഹജ്ജിലെ പ്രധാന ചടങ്ങില്‍ പങ്കെടുക്കാന്‍ തീര്‍ത്ഥാടകര്‍ അറഫയിലെത്തി തുടങ്ങി. ലക്ഷക്കണക്കിന് വിശ്വാസികള്‍ അറഫാ മൈതാനത്ത് പ്രാര്‍ത്ഥന ആരംഭിച്ചു. ശനിയാഴ്ച മിനാ താഴ്‌വരയില്‍ കഴിച്ചു കൂട്ടിയതോടെ ഹാജിമാരുടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.
പ്രവാചകന്‍ ഇബ്‌റാഹിമിന്റെയും മകന്‍ ഇസ്മാഈല്‍ നബിയുടേയും ത്യാഗോജ്വല ചരിത്രം അനുസ്മരിച്ച് പുലരുവോളം ലക്ഷക്കണക്കായ ഹാജിമാര്‍ മിനായിലെ തമ്പുകളെ പ്രാര്‍ത്ഥനാപൂരിതമാക്കിയാണ് അറഫയിലേക്ക് തിരിക്കുന്നത്. ഞായറാഴ്ച ഉച്ചക്കു മുമ്പായി മുഴുവന്‍ ഹാജിമാരും അറഫയുടെ അതിര്‍ത്തിക്കുള്ളിലെത്തും. ഇതിനായി മിനായിലെ മൂന്ന് മെട്രോ സ്‌റ്റേഷനുകളും പൂര്‍ണ്ണ സജ്ജമായിക്കഴിഞ്ഞു. ഇതിന് പുറമെ മുത്വവ്വിഫിനു കീഴിലെ ബസുകളിലും ഹാജിമാര്‍ അറഫയിലെത്തും.
ഈ വര്‍ഷം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനാല്‍ ഹജ്ജ് അനുമതി പത്രം ഇല്ലാതെ ആരെയും മിനായിലേക്ക് കടത്തി വിട്ടിരുന്നില്ല. അതിനാല്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ ജംറാ സമുച്ചയത്തിനു സമീപത്തെ പാതയോരങ്ങളെല്ലാം കൈയടക്കി വെച്ചിരുന്ന കാഴ്ചകള്‍ കാണാനായില്ല. ഇത് തീര്‍ത്ഥാടകര്‍ക്ക് ഏറെ അനുഗ്രഹമാകുകയും ചെയ്തു. ഞായറാഴ്ച പകല്‍ മുഴുവന്‍ അറഫയില്‍ കഴിച്ചുകൂട്ടുന്ന ഹാജിമാര്‍ സൂര്യാസ്തമയത്തോടെ തിരിച്ച് മുസ്ദലിഫയിലേക്കു മടങ്ങും.
Keywords: Mecca, Hajj, Muslim pilgrimage, Saudi Arabia, Gulf, Hajj 2016, Arafa, Mina, Meet.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.