SWISS-TOWER 24/07/2023

മലയാളികള്‍ക്കായി ഇളയരാജയുടെ ഓണപ്പാട്ട് ,കേരളീയര്‍ക്ക് സമര്‍പ്പിച്ചത് മുഖ്യമന്ത്രി

 


തിരുവനന്തപുരം:  (www.kvartha.com 09.09.2016) ഈ ഓണക്കാലത്ത് മലയാളികള്‍ക്ക് പാടി നടക്കുവാനായി ഇളയരാജയുടെ ഓണപ്പാട്ടെത്തി .ടിനി ടോം നായകനായ ദഫേദാര്‍ എന്ന ചിത്രത്തിലാണ് ഈ ഓണപ്പാട്ടുള്ളത്. പാട്ട് കേരളീയര്‍ക്കായി സമര്‍പ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ് . വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ കാബിനില്‍വച്ചാണ് ചിത്രത്തിന്റെ ഓഡിയോ റീലീസ് നടന്നത്.

ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന്‍ ജോണ്‍സന്‍ എസ്തപ്പാന്‍, പ്രൊഡ്യുസര്‍മാരായ ജിക്‌സണ്‍ തെക്കും തല ,ജിനു മാത്യു ജോര്‍ജ്, ചിത്രത്തിലെ അഭിനേതാവും പ്രശസ്ത കോറിയോഗ്രാഫറുമായ നീരവ്, ജയകൃഷ്ണന്‍, ക്യമറാമാന്‍ സുധീര്‍ സുധാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍ എന്നിവരും പങ്കെടുത്തു.

ഒരിടവേളക്ക് ശേഷമാണ് ഇളയരാജ മലയാളത്തില്‍ തിരികെ എത്തുന്നത്. ചിത്രത്തിലെ മൂന്നു പാട്ടുകള്‍ ഉള്‍പ്പടെ അതിന്റെ പശ്ചാത്തല സംഗീതവും ഇളയരാജയുടെതാണ്. ചിത്രത്തില്‍ ഈ പാട്ടു പാടിയിരിക്കുന്നത് വിജയ് യേശുദാസാണ് .റഫീക്ക് അഹമ്മദാണ് ഗാനരചന .

മലയാളത്തെയും മലയാള ഗാനശാഖയേയും ഇഷ്ടപ്പെടുന്ന താന്‍ മലയാളിക്കായി ഈ ഗാനം സമര്‍പ്പിക്കുന്നു എന്നാണ് ഇളയരാജ അറിയിച്ചത്. എദന്‍ ഫിലിംസിന്റെ ബാനറില്‍ ജിക്‌സണ്‍ തെക്കും തല ,ജിനു മാത്യു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം കളക്ടറുടെ കാവലാളായ ദഫേദാറിന്റെ കഥയാണ് പറയുന്നത്.

അയ്യപ്പന്‍ എന്ന ദഫേദാറായിട്ടാണ് ടിനി ടോം വേഷമിടുന്നത്. മാളവിക നായികയായി എത്തുന്ന ചിത്രം അയ്യപ്പന്റെ ജീവിത ഗന്ധിയായ കഥ പറയുന്നു. സുധീര്‍ കരമന , ഇന്ദ്രന്‍സ് ,ദേവന്‍, കവിത നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

മലയാളികള്‍ക്കായി ഇളയരാജയുടെ ഓണപ്പാട്ട് ,കേരളീയര്‍ക്ക് സമര്‍പ്പിച്ചത് മുഖ്യമന്ത്രി

Keywords:  Dafedar film's audio released by CM with soft moments, Thiruvananthapuram, Pinarayi vijayan, Released, Director, Actor, Singer, Music Director, District Collector, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia