Follow KVARTHA on Google news Follow Us!
ad

കുഞ്ഞ് ഒന്ന്; രക്ഷിതാക്കള്‍ മൂന്ന്; മെക്‌സിക്കന്‍ ആശുപത്രിയില്‍ നിന്ന് ചരിത്രത്തിലേക്ക് ഈ ആണ്‍കുട്ടി

ഒരു കുഞ്ഞിന് മൂന്ന് രക്ഷിതാക്കള്‍.എങ്ങനെയെന്നായിരിക്കുമല്ലേ സംശയംhospital, New Born Child, Boy, Parents, Pregnant Woman, abortion, Dead, Mother, Father, Couples, World
മെക്‌സിക്കോ:(www.kvartha.com 28.09.2016)  ഒരു കുഞ്ഞിന് മൂന്ന് രക്ഷിതാക്കള്‍.എങ്ങനെയെന്നായിരിക്കുമല്ലേ സംശയം? അതെ അത്തരമൊരത്ഭുതത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മെക്‌സിക്കയിലെ ഒരു പ്രമുഖ ആശുപത്രി. മൂന്ന് രക്ഷിതാക്കളുള്ള ലോകത്തെ ആദ്യ കുഞ്ഞ് എന്നതായിരിക്കും നാളെ ലോകം ഇവനു നല്‍കുന്ന വിശേഷണം

നാല് തവണ ഗര്‍ഭം അലസിപോവുകയും രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചുപോവുകയും ചെയ്ത ജോര്‍ദാനിയന്‍ ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. അമ്മയുടെ ജീനിന്റെ തകരാറ് മൂലമായിരുന്നു ഈ ദമ്പതികള്‍ക്ക് ഉണ്ടായ കുട്ടികള്‍ മരിച്ചുപോവാനിടയായത്. ഇതിനുപരിഹാരമായി മൂന്നാമതൊരാളുടെ ജീന്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തായിരുന്നു പുതിയ കുട്ടിയുടെ ജനനം.

മൂന്ന് വ്യക്തികളുടെ ജീനുകള്‍ സംയോജിക്കുമ്പോള്‍ ജനിച്ച കുട്ടിയില്‍ രോഗം വരാനുള്ള സാധ്യത വിരളമാണെന്ന് പറയുന്നു ഇതിന് നേതൃത്വം നല്‍കിയ യു എസില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍സംഘം. മാതാവിന്റെയും പിതാവിന്റെയും ഡി എന്‍ എയ്ക്കു പുറമേ ജീന്‍ ദാതാവിന്റെ ജനറ്റിക് കോഡും കുട്ടി വഹിക്കുന്നതായും യു കെയില്‍ മാത്രമാണ് നിലവില്‍ ഇതിന് അംഗീകാരമുള്ളതെന്നും മെഡിക്കല്‍ സംഘം അവകാശപ്പെടുന്നു.

മെക്‌സിക്കോയില്‍ നിയമതടസങ്ങളില്ലാത്തതിനാലാണ് വിജയകരമായി ഈ ചികിത്സ പൂര്‍ത്തികരിക്കാനായതെന്നും ലോകം അംഗീകരിച്ചു കഴിഞ്ഞാല്‍ രോഗവിമുക്തമായ കുട്ടികളുടെ ജനനത്തിന് വഴി വെക്കുന്ന ഈ സാങ്കേതികവിദ്യ വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മൈറ്റോകോണ്‍ഡ്രിയയിലുണ്ടാകുന്ന പരമ്പരാഗത വൈകല്യങ്ങള്‍ 65,000 കുഞ്ഞുങ്ങളില്‍ ഒന്നിനെന്ന തോതില്‍ രോഗങ്ങളുണ്ടാക്കുന്നുണ്ടെന്നും അത് 50ജനറ്റിക് രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇത് മൂലം നിരവധി സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകാത്ത അവസ്ഥയുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പുതിയ ഐവിഎഫ് ടെക്‌നിക്കിലൂടെ മറികടന്ന് ആരോഗ്യമുള്ള കുഞ്ഞിനെ സ്വന്തമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ മാതാവിന്റെ കരാറുള്ള മൈറ്റോകോണ്‍ഡ്രിക്ക് പകരം മറ്റൊരാളുടെ അണ്ഡത്തില്‍ നിന്നുമുള്ള മൈറ്റോകോണ്‍ഡ്രിയ എടുത്ത് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.ഇതിനെതിരെ വിവിധ തുറകളില്‍ നിന്നും ധാര്‍മികപരമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.