Follow KVARTHA on Google news Follow Us!
ad

മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളി ജോയി വി.ജോണിന്റെ മൃതദേഹത്തിന്റെ അവശിഷ്ടPolice, America, Kottayam, Police Station, Mother, Car, Kerala,
ചെങ്ങന്നൂര്‍: (www.kvartha.com 29.05.2016) മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി വി.ജോണിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പ്രയാര്‍ ഇടക്കടവില്‍ നിന്നും ഞായറാഴ്ച രാവിലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഇടത് കൈപ്പത്തിയാണ് കണ്ടെത്തിയത്. കൂടുതല്‍ ശരീരഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പമ്പാനദിയിലെ ആറാട്ടുപുഴ കടവില്‍ ഒഴുക്കുകയായിരുന്നെന്ന് പിടിയിലായ മകന്‍ ഷെറിന്‍ ജോണ്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇതുപ്രകാരം പോലീസ് അവിടെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് കൈപ്പത്തി കണ്ടെത്തിയത്. ശരീരാവശിഷ്ടങ്ങള്‍ കോട്ടയത്തും ഒഴുക്കിയെന്ന് ഷെറിന്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.

എന്നാല്‍ ഷെറിന്‍ അന്വേഷണവുമായി സഹകരിക്കാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല പരസ്പരവിരുദ്ധമായ മൊഴി നല്‍കുകയും ചെയ്തു. ആദ്യം മൃതദേഹ അവശിഷ്ടങ്ങള്‍ കോട്ടയത്ത് ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കോട്ടയത്തേക്കും തിരിച്ചിരുന്നു. ഇതിനിടെ ഷെറിന്റെ അമേരിക്കയിലുള്ള മാതാവ് മറിയാമ്മയെയും സഹോദരന്‍ ഡോ. ഷെറിലിനെയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.

കൊലപാതകത്തിനുശേഷം ജോയിയുടെ ശരീരം 20 ലീറ്റര്‍ പെട്രോള്‍ ഉപയോഗിച്ച്
Missing father's body found in Chengannur, Gun Attack, Police, America, Kottayam, Police Station, Mother, Car, Kerala
കത്തിച്ചുവെന്നായിരുന്നു ഷെറിന്റെ മൊഴി. എന്നാല്‍ ഇത്രയും പെട്രോള്‍ ഉപയോഗിച്ചാല്‍ വലിയ അഗ്‌നിബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല.

കാറിന്റെ എസി നന്നാക്കാന്‍ തിരുവനന്തപുരത്തേക്ക് പോയ ഷെറിനും പിതാവ് ജോയി വി.ജോണും തിരിച്ചുവരുന്നതിനിടെ തര്‍ക്കം ഉണ്ടാവുകയും മല്‍പിടുത്തം നടത്തുകയും ചെയ്തുവെന്നും ഇതിനിടെ തനിക്ക് നേരെ പിതാവ് ചൂണ്ടിയ തോക്ക് തട്ടിയെടുത്ത് വെടിവെയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിന്‍ പോലീസിനോട് പറഞ്ഞത്. ജോയി വി.ജോണിന്റെ നെറ്റിയിലാണ് വെടിയേറ്റതെന്നും ഷെറിന്‍ പോലീസിനോട് പറഞ്ഞിരുന്നു. അതേസമയം സ്വത്തുതര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. 

Also Read:
യുവാവിന്റെ അപകട മരണം: അമിതവേഗത തടയണമെന്നാവശ്യപ്പെട്ട് കോട്ടിക്കുളത്തും ബേക്കലിലും ഹര്‍ത്താല്‍ ആചരിച്ചു

Related News: 


Keywords: Missing father's body found in Chengannur, Gun Attack, Police, America, Kottayam, Police Station, Mother, Car, Kerala.