ഇടതുമുന്നണിയുടെ ന്യൂനപക്ഷ സെന്റിമെന്റ്‌സ് വോട്ടിന് വേണ്ടി മാത്രം: കുഞ്ഞാലിക്കുട്ടി
Jan 25, 2016, 15:18 IST
കാസര്‍കോട്: (www.kvartha.com 25/01/2016) ഇടതുമുന്നണിയുടെ ന്യൂനപക്ഷ സെന്റിമെന്റ്‌സ് വോട്ടിന് വേണ്ടി മാത്രമാത്രമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കാസര്‍കോട്ട് കേരള യാത്രയ്ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍കോഴ ആരോപണത്തെകുറിച്ച് എത്രയോ 'കോയമാര്‍' ഇവിടെ വന്നിരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. യു ഡി എഫ് ആണ് ഫലപ്രദമായി മദ്യനയം നടപ്പിലാക്കിയത്. ബിസിനസ് നഷ്ടപ്പെട്ട ബാര്‍ ഉടമകള്‍ ചില ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നത്. ഇതിന് അവര്‍ തെളിവൊന്നും നിരത്തുന്നില്ല. തെളിവില്ലാതെ വിജിലന്‍സിന് എങ്ങനെ കോടതിയില്‍ റിപോര്‍ട്ട് നല്‍കാന്‍ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ചാരായം ഇല്ലാതാക്കിയതും യു ഡി എഫ് ഗവണ്‍മെന്റാണ്. ലീഗ് മുന്നോട്ടുവെക്കുന്ന മദ്യനയം നടപ്പിലാക്കിയത് യു ഡി എഫ് മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇപ്പോള്‍ വീര്യം കൂടിയവനേയെങ്കിലും ഇവിടെനിന്നും പറഞ്ഞയക്കാന്‍ കഴിഞ്ഞു. ഇതുകൊണ്ടുണ്ടായ സാമൂഹ്യമാറ്റം ആരും കാണാതെ പോകരുത്. ഈ മാറ്റം വികസനത്തിനും ആവശ്യമാണ്. ഞങ്ങള്‍ക്ക് ബദലായിവന്ന ചെറുകക്ഷികളെയെല്ലാംകൂട്ടി സി പി എമ്മും ഇടതുമുന്നണിയും മലപ്പുറത്തും മറ്റും സാമ്പാര്‍ മുന്നണി ഉണ്ടാക്കിയിരുന്നു. ചെറിയ താല്‍ക്കാലിക നേട്ടംമാത്രം ഇതില്‍നിന്നും ഉണ്ടായിക്കാണും. ഇടതുപക്ഷം അവരുടെ ശരിയായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അല്ലാതെ ലീഗിനെ എതിര്‍ക്കുന്നവരെയെല്ലാം കൂട്ടി മുന്നണിയുണ്ടാക്കുന്നത് അവര്‍ക്ക് ദോഷമേ ചെയ്യു. വര്‍ഗീയ പാര്‍ട്ടികളെ പോലും അവര്‍ ലീഗിനെ എതിര്‍ക്കാന്‍ ഒപ്പം കൂട്ടുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടി വ്യക്തമാക്കി. ആ പാര്‍ട്ടികളുടെ പേരുപറഞ്ഞ് അവരെ വലുതാക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Related News:
മാധ്യമ പ്രവര്‍ത്തകരെയും ലീഗ് പ്രവര്‍ത്തകരേയും പ്രകീര്‍ത്തിച്ച് കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും
Keywords: Kasaragod, Kerala, Kunhalikutty, PK Kunhalikutty against LDF minority stand

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.