നാലുപേര്‍ കുളത്തില്‍ മുങ്ങി മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 06.11.2015) കൊഴിഞ്ഞാമ്പാറ മേനോന്‍പാറയില്‍ പാടത്തെ കുളത്തില്‍ മുങ്ങി നാലുപേര്‍ മരിച്ചു. മേനോന്‍പാറ ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം നാഗരാജിന്റെ മക്കളായ പവിത്ര (17), സുമിത്ര(13), അയല്‍വാസി നടരാജിന്റെ മകന്‍ കാര്‍ത്തിക് (23), നടരാജിന്റെ ഇളയ സഹോദരന്‍ ദണ്ഡപാണിയുടെ മകള്‍ ധരണ്യ (20) എന്നിവരാണു മരിച്ചത്.
മേനോന്‍പാറ പാലത്തിനു സമീപത്തെ പാടത്തു പുതുതായി മണ്ണുമാന്തി യന്ത്രമുപയോഗിച്ചു നിര്‍മിച്ച കുളത്തിലാണ് അപകടം.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന ദുരന്തം നാട്ടുകാര്‍ അറിഞ്ഞതു രണ്ടു മണിയോടെയാണ്.
രാവിലെ 11മണി സമയത്ത്‌ കാര്‍ത്തിക് കുളിക്കാന്‍ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പവിത്ര, സുമിത്ര, ധരണ്യ എന്നിവര്‍ വസ്ത്രങ്ങള്‍ അലക്കാനെത്തി. കാര്‍ത്തിക് നീന്തല്‍ പഠിക്കുന്നതിനിടെ വെള്ളത്തിലെ ചെളിയില്‍ കാല്‍ താണു. കാര്‍ത്തിക് മുങ്ങിത്താഴുന്നതു കണ്ടു മറ്റു മൂന്നുപേരും രക്ഷിക്കാനിറങ്ങുകയായിരുന്നെന്നു കരുതുന്നു. ഇതിനിടയില്‍ നാലുപേരും വെള്ളത്തില്‍ മുങ്ങിത്താണു. വോട്ടെടുപ്പു ദിവസമായിരുന്നതിനാല്‍ ആരും പരിസരത്ത് ഉണ്ടായിരുന്നില്ല.

പവിത്രയുടെയും സുമിത്രയുടെയും അമ്മ വസന്തകുമാരി ആദ്യം അന്വേഷിച്ചെത്തിയപ്പോള്‍ നാലുപേരെയും കണ്ടിരുന്നു. സമയമേറെ കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്നു രണ്ടാമതും അന്വേഷിച്ചെത്തിയപ്പോള്‍ ആരെയും കണ്ടില്ല. വസ്ത്രങ്ങള്‍ കരയില്‍ കണ്ട വസന്തകുമാരി നിലവിളിച്ച് ആളുകളെ കൂട്ടുകയായിരുന്നു. തുടര്‍ന്നു കഞ്ചിക്കോട്ടുനിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

പവിത്ര കോഴിപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയും സുമിത്ര ഇതേ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. നാഗരാജ്-വസന്തകുമാരി ദമ്പതികള്‍ക്ക് ഈ രണ്ടു മക്കള്‍ മാത്രമാണുള്ളത്. നടരാജ്-പാര്‍വതി ദമ്പതികളുടെ ഏക മകനാണ് കാര്‍ത്തിക്. കാര്‍ത്തിക് ഫര്‍ണീച്ചര്‍ ജോലിക്കു പോകുന്നുണ്ട്. ധരണ്യ കോയമ്പത്തൂരില്‍ ഡിഗ്രി കഴിഞ്ഞ ശേഷം ജോലിക്കു ശ്രമിക്കുകയാണ്. രാധികയാണു ധരണ്യയുടെ അമ്മ. രമേഷ് ഏക സഹോദരനാണ്.


നാലുപേര്‍ കുളത്തില്‍ മുങ്ങി മരിച്ചു


Keywords: Obituary, Palakkad, Kerala,  drown. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia