ശാശ്വതീകാനന്ദയുടെ മരണം: പുതിയ വെളിപ്പെടുത്തലുമായി പിണറായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 14/10/2015) സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം അനിവാര്യമാണെന്ന് സി പി എം മുന്‍ സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന സംശയം പൊതുസമൂഹത്തിനുണ്ട്.

കണ്ണൂരില്‍വെച്ച്  ശാശ്വതീകാനന്ദയുടെ വിശ്വസ്ഥനായിരുന്ന ഒരു സ്വാമി തന്നെ ശാശ്വതീകാനന്ദയെ അപായപ്പെടുത്താന്‍ ശ്രമം നടത്തുന്നതായി തന്നോട് പറഞ്ഞിരുന്നുവെന്ന വിവരമാണ് പിണറായി വെളിപ്പെടുത്തിയത്. എന്നാല്‍ തന്നോട് ഈ വിവരം പറഞ്ഞ സ്വാമി ആരാണെന്ന് പിണറായി വെളിപ്പെടുത്തിയില്ല. തന്നോട് വിവരം പറഞ്ഞ സ്വാമിക്ക് വേണമെങ്കില്‍ അക്കാര്യം പറയാവുന്നതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ശാശ്വതീകാനന്ദയെ കൊലപ്പെടുത്താന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് ഇദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട്. പിന്നീടാണ് സ്വാമി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ ശാശ്വതീകാനന്ദയുടെ മരണം സ്‌പെഷ്യല്‍ ടീമിനെകൊണ്ട് അന്വേഷിപ്പിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ശാശ്വതീകാനന്ദയുടെ മരണം: പുതിയ വെളിപ്പെടുത്തലുമായി പിണറായി


Related News:
കാസര്‍കോട് ജില്ലയിലെ 5 പഞ്ചായത്തുകളില്‍ കോ-ലീ-ബി സഖ്യമെന്ന് പിണറായി

യു ഡി എഫിന്റെ ശക്തി ലീഗ് തന്നെ: പിണറായി

വെള്ളാപ്പള്ളി നടപ്പാക്കുന്നത് ആര്‍ എസ് എസ് അജണ്ട: പിണറായി



Keywords: Swami Shashwatheekananda, Pinarayi Vijayan, Kasaragod, Kerala, Election-2015, NSS,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia