SWISS-TOWER 24/07/2023

അരുവിക്കരയില്‍ ശബരീനാഥിന് ചരിത്ര വിജയം; ഭൂരിപക്ഷം 10,128 വോട്ട്

 


തിരുവനന്തപുരം: (www.kvartha.com30/06/2015) ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന് കരുതിയ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം യു ഡി എഫിനുതന്നെ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരിനാഥന്‍ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അരുവിക്കര പിടിച്ചെടുത്തത്.


ശബരിക്ക് 56,448 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഇടതുമുന്നണിയിലെ എം.വിജയകുമാറിന് 46,320 വോട്ട് മാത്രമാണ്  ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ 34,145 വോട്ട് നേടി. ബി.ജെ.പിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്.

നാലാം സ്ഥാനം നോട്ടയ്ക്കാണ്, 1430 വോട്ട്. പി.സി.ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ.ദാസിന് 1197 വോട്ട് ലഭിച്ചു.
അരുവിക്കരയില്‍  ശബരീനാഥിന് ചരിത്ര വിജയം; ഭൂരിപക്ഷം 10,128 വോട്ട്

Also Read:
ഉദുമ പള്ളത്ത് തമിഴ്‌നാട് സ്വദേശിക്ക് നേരെ വധശ്രമം
Keywords:  Aruvikkara live: Advantage UDF, Sabarinathan takes lead, Thiruvananthapuram, Election, BJP, LDF, Congress, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia