Follow KVARTHA on Google news Follow Us!
ad

ഡീന്‍ പോട്ടറിന് സാഹസികയാത്രയ്ക്കിടെ ദാരുണാന്ത്യം

2013 ല്‍ വിങ് സ്യൂട്ട് ഉപയോഗിച്ച് സ്വന്തം പട്ടിക്കൊപ്പം ആകാശത്തിലൂടെ സാഹസികമായി New York, Wife, Helicopter, Dead Body, World,
ന്യൂയോര്‍ക്ക്: (www.kvartha.com 18/05/2015) 2013 ല്‍ വിങ് സ്യൂട്ട് ഉപയോഗിച്ച് സ്വന്തം പട്ടിക്കൊപ്പം ആകാശത്തിലൂടെ സാഹസികമായി പറന്ന ഡീന്‍ പോട്ടര്‍ എന്ന യു.എസ് സാഹസികന്‍ ഇനി ഓര്‍മ മാത്രം. ആല്‍പ്‌സ് പര്‍വത നിരയിലെ ആറു കൂറ്റന്‍ മലകളിലൊന്നായ എയ്ഗറില്‍ നിന്നാണ് പോട്ടറും പട്ടിയും ചാടിയത്.

വിസ്പര്‍ എന്ന പട്ടിക്കൊപ്പം നടത്തിയ 46 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പോട്ടര്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ലോകം അമ്പരപ്പോടെയാണ് കണ്ടത്. രാജ്യത്തെ മികച്ച സാഹസിക അത് ലറ്റായി അറിയപ്പെടുന്ന 43 കാരനായ ഡീന്‍ പോട്ടറും കൂടെയുണ്ടായിരുന്ന ഗ്രഹാം ഹണ്ടുമാണ് സാഹസിക യാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടത്.  പോട്ടര്‍ താമസിക്കുന്ന കാലിഫോര്‍ണിയയിലെ യോസെമൈറ്റ് ദേശീയ പാര്‍ക്കിലെ താഫ്റ്റ് പോയന്റില്‍ നിന്നും 7500 അടി ഉയരത്തില്‍ നിന്നുള്ള ചാട്ടത്തിനിടെയാണ് മരണം സംഭവിച്ചത്.

വിങ് സ്യൂട്ട് ഉപയോഗിച്ച് പറന്ന ഇവരെ കാണാനില്ലെന്ന് പോട്ടറിന്റെ ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് നാഷനല്‍ പാര്‍ട്ട് അധികൃതര്‍ ഹെലികോപ്റ്ററില്‍ നടത്തിയ തിരച്ചിലിലാണ് മലമുകളിലെ രണ്ട് സ്ഥലങ്ങളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുടെ മൃതദേഹങ്ങള്‍ ഹെലികോപ്റ്റര്‍ വഴി മുകളിലെത്തിക്കുകയായിരുന്നു.

1990കള്‍ മുതല്‍ യോസ്‌മൈറ്റ് പാര്‍ക്കിലെ അപകടകരമായ പര്‍വതമുനകളില്‍ സാഹസിക പ്രകടനം നടത്തിവരുന്ന ഡേവിഡ് പോട്ടറും ഗ്രഹാം ഹണ്ടും യോസ്‌മൈറ്റ് പര്‍വതത്തിനും എല്‍ ക്യാപ്റ്റന്‍ മലയ്ക്കും ഇടയിലുള്ള ടാഫ്ത് പോയിന്റില്‍നിന്നാണ് ചിറകുകള്‍ പോലുള്ള സ്യൂട്ടണിഞ്ഞ് ചാടിയത്. പോട്ടറിന്റെ ഭാര്യ ജെന്നിഫര്‍ റാപ്പും വിസ്പര്‍ എന്ന പട്ടിയും ഇവരുടെ ചാട്ടത്തിന് സാക്ഷിയായിരുന്നു. എന്നാല്‍ ഭാര്യയേയും പട്ടിയേയും തനിച്ചാക്കിയാണ് പോട്ടര്‍ യാത്രയായത്.

കാലിഫോര്‍ണിയയിലെ യോസ്‌മൈറ്റ് നാഷനല്‍ പാര്‍ക്കില്‍ താമസിക്കുന്ന പോട്ടര്‍ 'വിസ്പര്‍ ഫിലിംസ്' എന്ന പേരില്‍ ഒരു ചലച്ചിത്ര നിര്‍മാണ സ്ഥാപനവും നടത്തുന്നുണ്ട്. മല കയറ്റം, പറക്കല്‍, കമ്പിയിലൂടെ നടക്കല്‍ എന്നിവയിലൂടെയാണ് ഇയാള്‍ ശ്രദ്ധേയനായത്.  

പാര്‍ക്കിലെ തന്നെ കൂറ്റന്‍ ഒറ്റക്കല്ലില്‍ ഏറ്റവും വേഗത്തില്‍ കയറി പോട്ടര്‍ ഈ മാസം ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. എറ്റവും നീളം കൂടിയ കയര്‍ നടത്തത്തിലും റെക്കോര്‍ഡ് ഇട്ടിരുന്നു. രണ്ടു മിനിറ്റും 50 സെക്കന്റും കൊണ്ട് കയറില്‍ 6.5 കിലോമീറ്റര്‍ നടന്നായിരുന്നു അത്.
US daredevil Dean Potter dies during flying stunt, New York, Wife, Helicopter, Dead Body, World.

Also Read: 
ക്ലബ്ബില്‍ കാരംസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ അക്രമിച്ചു; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Keywords: US daredevil Dean Potter dies during flying stunt, New York, Wife, Helicopter, Dead Body, World.