Follow KVARTHA on Google news Follow Us!
ad

സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കാസര്‍കോട് സ്വദേശിനി ലിയാനക്ക് വ്യക്തിഗത ചാമ്പ്യന്‍ പട്ടം

സംസ്ഥാന ജൂനിയര്‍, സബ്ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുത്ത ആറ് ഇനത്തിലും സ്വര്‍ണം നേടി ലീയാന ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. കഴിഞ്ഞവര്‍ഷവും ലിയാനക്ക് തന്നെയായിരുന്നു Liyana, Gold Medal, State swimming competition, Champion, Kasaragod, Kerala.
ഓളപ്പരപ്പില്‍ ഈ മിടുക്കി സ്വന്തമാക്കിയത് 6 സ്വര്‍ണമെഡലുകള്‍

തൃശൂര്‍: (www.kvartha.com 17/05/2015) സംസ്ഥാന ജൂനിയര്‍, സബ്ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുത്ത ആറ് ഇനത്തിലും സ്വര്‍ണം നേടി ലീയാന ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. കഴിഞ്ഞവര്‍ഷവും ലിയാനക്ക് തന്നെയായിരുന്നു ചാമ്പ്യന്‍ പട്ടം. 50,100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 50, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4ഃ50മീറ്റര്‍ മെഡലേ റിലേ, 4ഃ50മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ എന്നി ആറ് ഇനങ്ങളിലാണ് ലിയാന സ്വര്‍ണമെഡല്‍ നേടിയത്. ഇതില്‍ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ പുതിയ സംസ്ഥാന റെക്കോര്‍ഡും സ്വന്തമാക്കി. 

2014ല്‍ സംസ്ഥാന ജൂനിയര്‍സബ്ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുമാണ് ലിയാന സ്വന്തമാക്കിയിരുന്നത്. ഇത്തവണ പങ്കെടുത്ത മുഴുവന്‍ ഇനത്തിലും സ്വര്‍ണം നേടി തന്റെ ചാമ്പ്യന്‍പട്ടത്തിന്റെ മാറ്റ് കൂട്ടി. ലിയാനയ്ക്ക് ഒല്ലൂര്‍ എം.എല്‍.എ എം.പി. വിന്‍സെന്റ് 
മെഡല്‍ സമ്മാനിച്ചു.

കാസര്‍കോട് മേല്‍പറമ്പുകാരിയാണ് ഈ കൊച്ചു മിടുക്കി. എര്‍ണാകുളത്തെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലിയാന. പാലക്കാടുകാരനായ സന്തോഷ്‌കുമാറിന്റെ കീഴിലാണ് ലിയാനയുടെ പരിശീലനം. 

മേല്‍പറമ്പ് സ്വദേശിയും ബിസിനസുകാരനുമായ ഉമര്‍നിസാറിന്റെയും റാഹിലയുടെയും മകളാണ് ലിയാന. നേരത്തെ ഇവര്‍ കുടുംബസമേതം ഷാര്‍ജയിലായിരുന്നു. ദുബൈയിലും എര്‍ണാകുളത്തുമായി വ്യാപിച്ച് കിടക്കുന്ന ഇന്‍കാല്‍ ഗ്രൂപ്പിന്റെ ഡയറക്ടറായ ഉമര്‍ നിസാര്‍ പിന്നീട് ബിസിനസ് ആവശ്യാര്‍ഥം എര്‍ണാകുളത്തേക്ക് താമസം മാറ്റുകായിരുന്നു.
Liyana, Gold Medal, State swimming competition, Champion, Kasaragod, Kerala.

Related News:
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും

Keywords: Liyana, Gold Medal, State swimming competition, Champion, Kasaragod, Kerala.