സെല്‍ഫി പ്രണയം; ഇറ്റലിക്ക് സംഭവിച്ചത് വന്‍ നഷ്ടം

 


ലണ്ടന്‍: (www.kvartha.com 06/05/2015) ഇന്ന് സെല്‍ഫി എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. എവിടെ ചെന്നാലും സെല്‍ഫി എടുക്കുന്നവരെ മാത്രമേ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. ഇങ്ങനെ എടുക്കുന്ന സെല്‍ഫികള്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഇട്ട് സുഹൃത്തുക്കളെ കാണിക്കുന്നത് ഒരു ഫാഷനായിരിക്കയാണ്.
എന്നാല്‍ ഇത്തരം സെല്‍ഫികള്‍ ചിലപ്പോള്‍ അപകടകരമാകാറുണ്ട്. അതിനു തെളിവാണ് കഴിഞ്ഞദിവസം ഇറ്റലിയിലെ മ്യൂസിയത്തില്‍ സംഭവിച്ചത്. കഴിഞ്ഞ ദിവസം രണ്ടു വിനോദ സഞ്ചാരികളുടെ സെല്‍ഫി പ്രേമത്തില്‍ ഇറ്റലിയില്‍ തകര്‍ന്നത് 1,700 വര്‍ഷം പഴക്കമുള്ള ഹെര്‍ക്കുലീസിന്റെ പ്രതിമയാണ്. ഇറ്റലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സ്റ്റാറ്റ്ച്യു ഓഫ് ടു ഹെര്‍ക്കുലീസ് എന്ന പ്രതിമയാണ് വിനോദ സഞ്ചാരികളുടെ സെല്‍ഫി പ്രേമത്തില്‍ താറുമാറായത്.

മ്യൂസിയത്തിലെത്തിയ വിദേശികള്‍ സ്റ്റാറ്റ്ച്യു ഓഫ് ടു ഹെര്‍ക്കുലീസ് എന്ന പ്രതിമയ്ക്ക് മുന്നിലെത്തിയപ്പോള്‍ അതില്‍  കയറിനിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു.  മാര്‍ബിളില്‍ തീര്‍ത്ത പ്രതിമയാണിത്. ഉടന്‍ രണ്ടാളുടെ ഭാരം താങ്ങാനാവാതെ  പ്രതിമയുടെ ഒരു ഭാഗം അടര്‍ന്നു പോകുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പ്രതിമയാണ് ഇത്. തകര്‍ന്ന പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.  പ്രതിമ തകര്‍ത്ത വിനോദ സഞ്ചാരികളെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ ഇതുവരെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ല.
സെല്‍ഫി പ്രണയം; ഇറ്റലിക്ക് സംഭവിച്ചത് വന്‍ നഷ്ടം

Also Read:
വ്യാജ മദ്യ റെയ്ഡിനിടെ എക്‌സൈസിന് ലഭിച്ചത് നാടന്‍ തോക്കും തിരയും
Keywords:  Selfie-taking tourists break Hercules statue in Italy, London, Facebook, Police, Arrest, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia