വാഹനമിടിച്ച് കൊന്ന കേസില്‍ സല്‍മാന് ജാമ്യം ലഭിച്ചത് 'ഖാന്‍' ആയതുകൊണ്ടും 'മുസ്ലീം' ആയതുകൊണ്ടുമാണെന്ന് സാധ്വി പ്രാചി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലഖ്‌നോ: (www.kvartha.com 10/05/2015) മദ്യപിച്ച് വാഹനമോടിക്കുകയും വഴിവക്കില്‍ കിടന്നുറങ്ങുന്നവരുടെ മേല്‍ കയറ്റി ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം ലഭിച്ചത് അയാളൊരു 'ഖാന്‍' ആയതുകൊണ്ടും മുസ്ലീം ആയതുകൊണ്ടുമാണെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. സല്‍മാന്‍ കേസില്‍ മതവുമായി ബന്ധപ്പെടുത്തി സാധ്വി വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

എന്നാല്‍ സല്‍മാന് ജാമ്യം നല്‍കിയ കോടതിവിധി തെറ്റായിപ്പോയെന്നും ഈ വിധി പാവപ്പെട്ടവരോടുള്ള അനീതിയാണെന്നും സാധ്വി  വ്യക്തമാക്കി. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും രണ്ടു ദിവസം പോലും അദ്ദേഹത്തിന്  ജയിലില്‍ കിടക്കേണ്ടി വന്നില്ല.

ശിക്ഷ ലഭിച്ചപ്പോള്‍ തന്നെ അഭിഭാഷകര്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇത് തെളിയിക്കുന്നത് പാവങ്ങള്‍ക്ക് ഒരിക്കലും നീതിലഭിക്കില്ലെന്നാണ് . സല്‍മാന്‍ 'ഖാന്‍' ആയതിനാലാണ് ഇത് സംഭവിച്ചത്' എന്നും പ്രാചി കൂട്ടിച്ചേര്‍ത്തു.
വാഹനമിടിച്ച് കൊന്ന കേസില്‍ സല്‍മാന് ജാമ്യം ലഭിച്ചത് 'ഖാന്‍' ആയതുകൊണ്ടും 'മുസ്ലീം' ആയതുകൊണ്ടുമാണെന്ന് സാധ്വി പ്രാചി

Also Read: 
സ്ഥലം നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 3 പേര്‍ക്കെതിരെ കേസ്

Keywords:  Salman Khan got bail because he is a Muslim: Sadhvi Prachi, Injured, Court, Muslim, Case, Jail, Advocate, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia