SWISS-TOWER 24/07/2023

പഞ്ചാബ് പീഡനം: പെണ്‍കുട്ടിയുടെ മരണം ദൈവനിശ്ചയമെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി വിവാദത്തില്‍

 


ചണ്ഡീഗഡ്: (www.kvartha.com 02/05/2015) ഇക്കഴിഞ്ഞ വ്യാഴാഴ്ച പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 14 കാരിക്ക് നേരെയുണ്ടായ പീഡനശ്രമം തടഞ്ഞതിനെ തുടര്‍ന്ന് ബസില്‍ നിന്നും പുറത്തെറിയപ്പെട്ട പെണ്‍കുട്ടി മരിച്ചത് ദൈവനിശ്ചയമാണെന്ന് പറഞ്ഞ പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. ബസില്‍ നിന്നും പുറത്തെറിയപ്പെട്ട 14കാരിയുടെ അമ്മ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുന്നതിനിടെ പഞ്ചാബ്  വിദ്യാഭ്യാസ മന്ത്രി നടത്തിയ വിവാദ പ്രസ്താവന ഭരണകൂടത്തെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്. സംഭവത്തെ ഗൗരവം കുറച്ച് കണ്ടാണ്  വിദ്യാഭ്യാസമന്ത്രി സുര്‍ജിത് സിംഗ് രഖ്ര ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് ആരോപണം.വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല. ഇക്കാലത്ത് കാറുകളും വിമാനങ്ങളും പോലും നിലച്ചിരിക്കാതെ അപകടത്തില്‍പ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ ദൈവ നിശ്ചയത്തിന് വിടുകയാണ് വേണ്ടതെന്നാണ്  മന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഈ പ്രസ്താവനയാണ് വിവാദത്തിലായത്.

പഞ്ചാബിലെ മോഗയില്‍ നിന്ന് ബട്ടിന്‍ഡയിലേക്കുള്ള എ.സി ബസില്‍ അമ്മയോടും 10 വയസുള്ള സഹോദരനോടുമൊപ്പമാണ്  14കാരിയായ പെണ്‍കുട്ടിയും കയറിയത്. മോഗയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ പിന്നിട്ടതോടെ അമ്മയെയും മകളെയും ബസിലുണ്ടായിരുന്ന ഒരു സംഘം ശല്യപ്പെടുത്താന്‍ തുടങ്ങി. ബസില്‍ അധികം ആളുകളുണ്ടായിരുന്നില്ലെന്നാണ് മാതാവിന്റെ മൊഴിയില്‍ നിന്നും മനസിലാകുന്നത്. മാത്രമല്ല മറ്റു യാത്രക്കാര്‍ തങ്ങള്‍ക്കു നേരെയുണ്ടായ പീഡനശ്രമം നോക്കിനിന്നതല്ലാതെ സംഭവത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ഒടുവില്‍  കണ്ടക്ടറെ കാര്യം  അറിയിച്ചെങ്കിലും അയാളും ക്‌ളീനറും സംഘത്തിനൊപ്പം ചേര്‍ന്ന് ഇരുവരെയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഒടുവില്‍ ബസ് നിറുത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി. പീഡനശ്രമത്തെ ചെറുത്തതോടെ ആദ്യം മകളെയും പിന്നീട് അമ്മയെയും ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് അക്രമികള്‍ പുറത്തേക്ക് എറിയുകയായിരുന്നു.

ബസ് അമിതവേഗതയിലായിരുന്നു. റോഡില്‍ തെറിച്ചുവീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഏറെനേരം റോഡില്‍ ചോരവാര്‍ന്ന നിലയില്‍ കിടന്ന പെണ്‍കുട്ടി തലയ്‌ക്കേറ്റ ഗുരുതരമായി പരിക്കിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കും മുമ്പുതന്നെ മരിച്ചു.

അതേസമയം, രഖ്രയുടെ പാര്‍ട്ടിയാകട്ടെ ഇതൊരു അപകടമരണമാണെന്നാണ് പ്രതികരിച്ചത്. നിരവധി അപകടങ്ങള്‍ ഉണ്ടാവാറുണ്ടെന്നും അവയ്ക്കുള്ള നഷ്ടപരിഹാരം കോടതിക്ക് പുറത്ത് നല്‍കി ഒത്തുതീര്‍ക്കുമെന്നാണ് പാര്‍ട്ടിയുടെ മോഗയില്‍ നിന്നുള്ള എം.എല്‍.എ ജോഗീന്ദര്‍ പാല്‍ ജെയിന്‍ പറഞ്ഞത്.
പഞ്ചാബ് പീഡനം: പെണ്‍കുട്ടിയുടെ മരണം ദൈവനിശ്ചയമെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി വിവാദത്തില്‍

Also Read: 
നഗരത്തില്‍ കണ്ടെത്തിയ വ്യാപാരിയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

Keywords:  Punjab Minister kicks up controversy, calls death of Moga molestation victim god's will, Hospital, Treatment, Controversy, Allegation, Brother, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia