മന്ത്രി ജയലക്ഷ്മിയുടെ വിവാഹത്തിന് മാവോയ്‌സ്റ്റ് ഭീഷണി: ഉമ്മന്‍ചാണ്ടിക്കും വി എസിനും മാത്രം ചടങ്ങുകള്‍ക്ക് പ്രവേശനം
May 8, 2015, 15:18 IST
കല്‍പ്പറ്റ: (www.kvartha.com 08/05/2015) പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തിന് മാവോയ്‌സ്റ്റ് ഭീഷണി. ഇതേതുടര്‍ന്ന് വിവാഹ ദിവസം മന്ത്രിയുടെ വസതിക്ക് കനത്ത സുരക്ഷ ഏര്‍പെടുത്തും. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിക്കും വി എസിനും മാത്രമാണ് ചടങ്ങുകള്‍ക്ക് പ്രവേശനമുള്ളത്.
ഞായറാഴ്ച കാലത്ത് 9.15 നും 10.15നും ഇടയിലാണ് വിവാഹ മുഹൂര്‍ത്തം. മാവോയിസ്റ്റ് നേതാവ് രൂപേഷും മറ്റും അറസ്റ്റിലായ പശ്ചാത്തലത്തില്‍ വളരെ ഗൗരമായി തന്നെയാണ് സുരക്ഷ ഏര്‍പ്പാടുകള്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി അജിതാ ബീഗത്തിന്റെ നിയന്ത്രണത്തിലാണ് സുരക്ഷ. മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ നിരവധി സി.ഐമാര്‍, എസ്.ഐമാര്‍ എന്നിവരെ ഡ്യൂട്ടിക്ക് നിയോഗിച്ച് കഴിഞ്ഞു.
തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സേനയും നിലയുറപ്പിക്കും. ഇപ്പോള്‍ തന്നെ വീട്ടില്‍ സായുധ പോലീസ് കാവല്‍ ഉണ്ട്. വിവാഹം നടക്കുന്ന പാലോട്ട് തറവാടിന്റെ നാല് കെട്ടിലേക്ക് കുറിച്യ കാരണവരെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമേ കടത്തി വിടുകയുള്ളു.
എന്നാല്‍ ചടങ്ങ് പകര്‍ത്താന്‍ ഏതാനും ഫോട്ടോഗ്രാഫര്‍മാരെ കടത്തി വിടും. നാല് കെട്ടിന് പുറത്താണ് വി.ഐ. പികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് കെട്ടിനുള്ളിലെ ഗോത്രാചാര ചടങ്ങിന് ശേഷം വധൂവരന്മാര്‍ കാലത്ത് ഒമ്പതര മണിയോടെ പുറത്തേക്ക് വരും. ഇവിടെ നിന്നാണ് ബാക്കിയുള്ള ചടങ്ങുകള്‍ നടക്കുക. വി.ഐ.പികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വിവാഹ സദ്യയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, ഷിബു ബേബി ജോണ്‍ എന്നിവര്‍ വെള്ളിയാഴ്ച ജയലക്ഷ്മിയുടെ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇമെയില്‍ വഴി വിവാഹ ആശംസകള്‍ അറയിച്ചിട്ടുണ്ട്.
ഞായറാഴ്ച കാലത്ത് 9.15 നും 10.15നും ഇടയിലാണ് വിവാഹ മുഹൂര്‍ത്തം. മാവോയിസ്റ്റ് നേതാവ് രൂപേഷും മറ്റും അറസ്റ്റിലായ പശ്ചാത്തലത്തില്‍ വളരെ ഗൗരമായി തന്നെയാണ് സുരക്ഷ ഏര്‍പ്പാടുകള്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി അജിതാ ബീഗത്തിന്റെ നിയന്ത്രണത്തിലാണ് സുരക്ഷ. മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ നിരവധി സി.ഐമാര്‍, എസ്.ഐമാര്‍ എന്നിവരെ ഡ്യൂട്ടിക്ക് നിയോഗിച്ച് കഴിഞ്ഞു.
തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സേനയും നിലയുറപ്പിക്കും. ഇപ്പോള്‍ തന്നെ വീട്ടില്‍ സായുധ പോലീസ് കാവല്‍ ഉണ്ട്. വിവാഹം നടക്കുന്ന പാലോട്ട് തറവാടിന്റെ നാല് കെട്ടിലേക്ക് കുറിച്യ കാരണവരെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമേ കടത്തി വിടുകയുള്ളു.
മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, ഷിബു ബേബി ജോണ്‍ എന്നിവര്‍ വെള്ളിയാഴ്ച ജയലക്ഷ്മിയുടെ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇമെയില്‍ വഴി വിവാഹ ആശംസകള്‍ അറയിച്ചിട്ടുണ്ട്.
Also Read:
സുള്ള്യയില്‍ ട്രാക്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് ബദിയടുക്ക സ്വദേശിയടക്കം 3 പേര്‍ മരിച്ചു
Keywords: Minister, Chief Minister, Oommen Chandy, V.S Achuthanandan, Protection, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.