കാമുകിയുമായി ഒളിച്ചോടാന്‍ വിവാഹദിനത്തില്‍ പെണ്‍വേഷം കെട്ടി വന്നു, ഫലം നിരാശ
May 2, 2015, 12:33 IST
ബദാവുന്‍: (www.kvartha.com 02/05/2015) കാമുകിയുമായി ഒളിച്ചോടാന്‍ വിവാഹദിനത്തില്‍ പെണ്‍വേഷം കെട്ടി വന്ന കാമുകന്‍ പിടിയില്‍ .ഉത്തര്‍ പ്രദേശിലെ ബദാവുനിലാണ്് സംഭവം. സന്തോഷ് കുമാര്‍ മൗര്യ എന്ന യുവാവാണ് വിവാഹദിനത്തില്‍ കാമുകിയുമായി ഒളിച്ചോടാനുള്ള തയ്യാറെടുപ്പിനിടെ പിടിയിലായത്.
നേരത്തെ ഇയാള്‍ കാമുകിയുമായി ഒളിച്ചോടിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇരുവരെയും പിടികൂടി ബന്ധുക്കള്‍ക്ക് തിരിച്ചുനല്‍കിയിരുന്നു. കാമുകിയുടെ വീട്ടുകാര്‍ക്ക് യുവാവുമായുള്ള പെണ്‍കുട്ടിയുടെ ബന്ധം അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിക്ക് മറ്റൊരു ചെറുക്കനെ കണ്ടെത്തി വിവാഹത്തിനുള്ള ഏര്‍പാടുകള്‍ ചെയ്തു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത കാമുകനും പെണ്‍കുട്ടിയും വിവാഹദിനത്തില്‍ വീണ്ടും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി കാമുകനെ കൊണ്ട് പെണ്‍വേഷം കെട്ടിക്കുകയും ചെയ്തു.
എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മറ്റ് സ്ത്രീകള്‍ കാമുകനു ചുറ്റും കൂടിയതാണ് വിനയായത്. മറ്റു സ്ത്രീകള്‍ കാമുകനെ കയ്യോടെ പിടികൂടിയതാണ് ഇയാള്‍ക്ക് വിനയായത്. കാമുകന്‍ ഉടന്‍ പോലീസിന്റെ കൈകളിലാവുകയും ചെയ്തു. പോലീസ് പിടിയിലായ കാമുകനെ അവര്‍ എന്തെങ്കിലും ചെയ്താലോ എന്ന് ഭയന്ന പെണ്‍കുട്ടി ഒടുവില്‍ കാമുകനെ കൈവിട്ട് വീട്ടുകാര്‍ തീരുമാനിച്ച ചെറുക്കനെ വിവാഹം ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു. കാമുകനെ പോലീസ് തടങ്കലില്‍ വെച്ചാണ് കാമുകിയുടെ വിവാഹം

Also Read:
ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍
Keywords: Youth, Arrest, Police, Custody, Family, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.