പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു
May 22, 2015, 20:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 22/05/2015) 45കാരനായ മധ്യവയസ്കന്‍ വെള്ളിയാഴ്ച്ച യുവതിക്ക് നേരെ ആസിഡ് ഒഴിച്ച ശേഷം ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
“രാവിലെ ഏഴു മണിയോടടുത്ത് സ്കൂട്ടറില്‍ പോവുകയായിരുന്ന രേണു (22) എന്ന യുവതിയെ വഴിയില്‍ സഞ്ജയ് പാട്ടീല്‍ ആസിഡ്
ഒഴിക്കുകയായിരുന്നു. മാരകമായി പൊള്ളലേറ്റ യുവതി ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്”, പോലീസ് സൂപ്രണ്ടായ അരവിന്ദ് സക്സേന പറഞ്ഞു. സംഭവ സ്ഥലത്ത് വച്ച് തന്നെ അക്രമകാരി സ്വയം കത്തി കൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യ ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
താന്‍ ജിമ്മിലേക്ക് പോകവെയാണ് അക്രമകാരി തന്നെ തടഞ്ഞു നിര്‍ത്തി ആസിഡ് ഒഴിച്ചതെന്ന് രേണു വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ഇതിനു മുന്‍പ് നിരവധി തവണ ഇയാള്‍ ശല്യം ചെയ്തിട്ടുണ്ടെന്നും പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും യുവതി പറഞ്ഞു.
SUMMARY: A 45 old year old man committed suicide after attacking a girl by spraying acid. She got severely burned and admitted in hospital.
Keywords: Man, Attack, Acid, Suicide, Girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

