Follow KVARTHA on Google news Follow Us!
ad

പാറമ്പുഴ കൂട്ടക്കൊല : പ്രതിയുടെ യഥാര്‍ത്ഥ പേര് നരേന്ദ്രന്‍, അന്വേഷണം ഫിറോസാബാദില്‍

പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളിയുടെMobil Phone, Police, Doctor, Robbery, Kerala,
കോട്ടയം: (www.kvartha.com 22/05/2015) പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളിയുടെ യഥാര്‍ത്ഥ പേര് നരേന്ദ്രനെന്ന് പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട പ്രവീണ്‍ലാലിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ ഫിറോസാബാദിലെ ചേരിയില്‍ താമസിക്കുന്ന നരേന്ദ്രന്റെ വീട്ടില്‍നിന്നും കണ്ടെത്തി. എന്നാല്‍ പോലീസിന് നരേന്ദ്രനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച ചേരിയിലെത്തിയ നരേന്ദ്രന്‍ അവിടെ  ഒരു ദിവസം താമസിച്ചശേഷം  ബാഗ് വീട്ടില്‍വച്ചശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. തന്നെ അന്വേഷിച്ച് പോലീസ് ചേരിയിലെത്തുമെന്ന് നരേന്ദ്രന്‍ മനസിലാക്കിയിരുന്നു. ഇയാളെ കണ്ടെത്താന്‍ യു.പി പോലീസിന്റെ സഹായത്തോടെ പോലീസ് അന്വേഷണം വ്യാപകമാക്കി. പാമ്പാടി സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആണ് നരേന്ദ്രനു വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നത്.

യു.പി. സ്വദേശികളായ മൂന്നുപേരും അവരുമായി ബന്ധമുള്ള രണ്ടുപേരെയും കേരളത്തില്‍ പോലീസ് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍നിന്നാണ് ഫിറോസാബാദിലുള്ള മുഖ്യകൊലയാളിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് പാറമ്പുഴ തുരുത്തേല്‍പ്പടി മൂലേപ്പറമ്പില്‍ എം.കെ.ലാലസണ്‍ (72), ഭാര്യ പ്രസന്ന (53), മകന്‍ പ്രവീണ്‍ലാല്‍ (28) എന്നിവരെ കോടാലികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയശേഷം കഴുത്തറുത്തു കൊന്നത്. ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങളും മൊബൈല്‍ഫോണുകളും കൊലയാളി അടിച്ചെടുത്തിരുന്നു. എന്നാല്‍ പോലീസ് മൊബൈല്‍ഫോണില്‍ വിളിച്ചുനോക്കിയപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു.

പാറമ്പുഴ മൂലേപ്പറമ്പില്‍ വീട്ടില്‍ കൊലചെയ്യപ്പെട്ട ലാലസന്റെ മകന്‍ പ്രവീണിന്റെയും മൊബൈല്‍ ഫോണ്‍ ചേരിയിലെ വീട്ടില്‍ നിന്നു പോലീസ് കണ്ടെടുത്തു. നരേന്ദ്രന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ ബുധനാഴ്ച മുതല്‍ സ്വിച്ച്ഓഫ് ആണ്.  അതേസമയം ഫിറോസാബാദ് സ്വദേശി നിഹാല്‍സിംഗാണ്  ജയ്‌സിംഗ് എന്ന പേരില്‍ ഡ്രൈക്‌ളീനിംഗ് കടയില്‍ ജോലി ചെയ്തിരുന്നതെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.

ഇത് തെറ്റായിരുന്നുവെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. മൊബൈല്‍ ഫോണ്‍ വച്ചുള്ള അന്വേഷണത്തിലാണ് നിഹാല്‍സിംഗാവാം ജയ്‌സിംഗ് എന്ന നിഗമനത്തിലെത്തിയത്. എന്നാല്‍ നിഹാല്‍സിംഗ്  ഡോക്ടര്‍ ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ക്ക് ജയ്‌സിംഗുമായി യാതൊരു സാമ്യവുമില്ല. വര്‍ഷങ്ങളായി ഫിറോസാബാദില്‍ താമസിച്ചു വരികയാണ്  നിഹാല്‍സിംഗ്.

Kottayam triple murder suspect traced to Firozabad, Mobil Phone, Police, Doctor,

Also Read: 
വാഗ്ദാനങ്ങള്‍ ജലരേഖയായി; മംഗളൂരു വിമാന ദുരന്തത്തിന് അഞ്ചാണ്ട്

Keywords: Kottayam triple murder suspect traced to Firozabad, Mobil Phone, Police, Doctor, Robbery, Kerala.