Follow KVARTHA on Google news Follow Us!
ad

നുണ പരിശോധനയിലെ സത്യങ്ങള്‍ പുറത്തുവന്നത് നോര്‍ത്ത് ബ്ലോക്കിലെ ആ ഓഫീസ് വഴി?

കെ എം മാണി പ്രതിയായ ബാര്‍ കോഴക്കേസിലെ സുപ്രധാന മൊഴി പുറത്തായതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കേരള കോണ്‍ഗ്രസിനു സംശയം. അതു തുറന്നു പറയാന്‍ Thiruvananthapuram, Kerala, K.M.Mani, Bag, Cash, Room, Ambili, K.M. Mani move against CM's office? .
തിരുവനന്തപുരം: (www.kvartha.com 26.05.2015) കെ എം മാണി പ്രതിയായ ബാര്‍ കോഴക്കേസിലെ സുപ്രധാന മൊഴി പുറത്തായതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കേരള കോണ്‍ഗ്രസിനു സംശയം. അതു തുറന്നു പറയാന്‍ അവസരം കാത്തിരിക്കുകയാണ് മാണിയും സഹപ്രവര്‍ത്തകരും. അന്വേഷണ സംഘത്തിന്റെ പക്കല്‍ നിന്നാണ് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ മൊഴി പുറത്തായത് എന്ന തരത്തിലാണ് കഴിഞ്ഞ രണ്ടു ദിവസമായി മാണിയും കൂട്ടരും പറയുന്നത്.

എന്നാല്‍ അന്വേഷണ സംഘത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വ്യക്തിപരമായി താല്‍പര്യമെടുത്താണ് ഇത് ചോര്‍ത്തിയതെന്ന് മാണി വിശ്വസിക്കുന്നില്ല. മാത്രമല്ല, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിനെയും ഇക്കാര്യത്തില്‍ മാണി സംശയിക്കുന്നില്ല എന്നാണു വിവരം. മൊഴിയെക്കുറിച്ചുള്ള വാര്‍ത്ത വന്ന വഴിയാണ് ഈ സംശയത്തിനു ബലം നല്‍കുന്നതെന്നും അതു വെറും സംശയമല്ലെന്നും മാണി ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളിലൊരാള്‍ കെവാര്‍ത്തയോടു പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ചോര്‍ത്തിയെന്നു വിശ്വസിക്കാന്‍ നിരവധി കാരണങ്ങള്‍ വേറെയുമുണ്ടെന്നാണു മാണി ഗ്രൂപ്പിന്റെ വാദം. അതേസമയം, ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിഞ്ഞുതന്നെയുള്ള രാഷ്്ട്രീയ കരുനീക്കം ഇതിനു പിന്നിലുണ്ടെന്ന വിലയിരുത്തലുമുണ്ട്. രമേശിന്റെ ഓഫീസിനേക്കാള്‍ മാധ്യമ ബന്ധമുള്ള ഓഫീസ് മുഖ്യമന്ത്രിയുടേതായതിനാലും പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ നേരിട്ടുള്ള സഹായം ലഭിക്കുന്നയാളാണ് ഉമ്മന്‍ ചാണ്ടി എന്നതുകൊണ്ടുമാണ് ചോര്‍ച്ച അവിടെനിന്നുതന്നെയാക്കിയതത്രേ. മാണിയെ വല്ലാതെ സംരക്ഷിച്ച് സ്വയം നാണംകെടുന്നതിന്റെ എല്ലാ പരിധികളും കഴിഞ്ഞിരിക്കുന്ന എന്ന പൊതുവികാരവും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ഉണ്ട്. ഇത് മാണി നന്നായി മനസിലാക്കുന്നുമുണ്ട്.

മാണി പണമടങ്ങിയ ബാഗ് സ്വീകരിച്ചുവെന്നും മുറിയില്‍ മാണി മാത്രമേയുണ്ടായിരുന്നുവെള്ളും മറ്റുമാണ് നുണപരിശോധനയില്‍ അമ്പിളി പറഞ്ഞത് എന്നാണ് പുറത്തുവന്നത്. കോഴക്കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. അതില്‍ മാണിയുടെ പേരുണ്ടാകുമെന്ന വ്യക്തമായ സൂചനയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മാണി രാജിവയ്‌ക്കേണ്ടിവന്നാല്‍ മാണി ഗ്രൂപ്പ് യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കും. പിന്നെ സര്‍ക്കാര്‍ എങ്ങനെ നിലനില്‍ക്കുമെന്ന കാര്യത്തിലാണ് മാണിയുടെ സമ്മര്‍ദതന്ത്രം. അതിനെ മറികടക്കുന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശരീരഭാഷ മാണിയെ അമ്പരപ്പിച്ചിട്ടുമുണ്ട്. അതില്‍ പ്രകോപിതനായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ രംഗത്തുവരാന്‍ മാണി ഒരുങ്ങുന്നത്.
Thiruvananthapuram, Kerala, K.M.Mani, Bag, Cash, Room, Ambili, K.M. Mani move against CM's office? .

Keywords:  Thiruvananthapuram, Kerala, K.M.Mani, Bag, Cash, Room, Ambili, K.M. Mani move against CM's office?.