ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെട്ട ഫിജി ഐലന്ഡുകാരിയായ അനിതാ ദേവിക്ക് പാസ്പോര്‍ട്ടിനായി അലയേണ്ടിവന്നത് 16 വര്‍ഷം
May 22, 2015, 22:04 IST
പാസ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ഉത്തരവ്
കുഞ്ഞികണ്ണന്‍ മുട്ടത്ത്
കാസര്‍കോട്: (www.kvartha.com 22/05/2015) ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെട്ട ഫിജി ഐലന്ഡുകാരിയായ അനിതാ ദേവിയെന്ന വീട്ടമ്മയ്ക്ക് പാസ്പോര്‍ട്ടിനായി അലയേണ്ടിവന്നത് നീണ്ട 16 വര്‍ഷം. 30 വര്‍ഷം മുമ്പ് കാസര്‍കോട് ഉദുമ ഉദയമംഗലത്തെ കപ്പല്‍ ജോലിക്കാരനായ മുക്കുന്നത്ത് രാമദാസ് വിവാഹം കഴിച്ചുകൊണ്ടുവന്നതാണ് ഇപ്പോള്‍ 56 കാരിയായ അനിതാ ദേവിയെ.
1999ല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി പാസ്പോര്‍ട്ടിന് വേണ്ടി കാസര്‍കോട് കലക്ടറേറ്റില്‍ അപേക്ഷ നല്കിയ അനിതയ്ക്ക് ഫിജിയിലെ പാസ്പോര്‍ട്ട് ഉള്ളതിനാല്‍ അത് ക്യാന്‍സല്‍ചെയ്ത് അതിന്റെ രശീതിയുമായിവന്നാല് പാസ്പോര്‍ട്ട് നല്‍കാമെന്നാണ് ബന്ധപ്പട്ടവര്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് ഇവര്‍ ഫിജിയിലേക്ക് പോവുകയും അവിടത്തെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് കാന്‍സല്‍ ചെയ്യാന്‍ അപേക്ഷ നല്‍കുകയും ചെയ്തപ്പോള്‍ പിന്നീട് പാസ്പോര്‍ട്ടില്ലാതെ ഇന്ത്യയിലേക്ക് പോകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്ത്യയില്‍ പോയി പാസ്പോര്‍ട്ട് അയച്ചുകൊടുത്താല്‍ ക്യാന്‍സല്‍ചെയ്ത് അതിന്റെ രസീതി നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെത്തിയ അനിത ദേവി ഫിജിയിലേക്ക് പാസ്പോര്‍ട്ട് അയച്ചുകൊടുക്കുകയും പാസ്പോര്‍ട്ട് ക്യാന്‍സല്‍ചെയ്ത് അതിന്റെ രേഖ ഇവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഈ രേഖയുമായി കളക്ട്രേറ്റിലെ ബന്ധപ്പെട്ട സെക്ഷനില്‍ എത്തി അപേക്ഷ നല്കിയ ഇവര്‍ക്ക് 16 വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് നല്കാന് ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞ് പലപ്പോഴായി ഇവരെ തിരിച്ചയക്കുകയായിരുന്നു.
ഇന്ത്യയില്‍ ഫിജിയുടെ എംബസിയില്ലാത്തതിനാല്‍ ഇവര്‍ക്ക് ഈ ആവശ്യത്തിന് ആരേയും ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. വില്ലേജ് ഓഫീസുമുതല്‍ എമിഗ്രേഷന്‍ ഓഫീസുകള്‍ വരെ 16 വര്‍ഷത്തിനിടയില്‍ പലവട്ടം കയറിയിറങ്ങിയ അനിതാ ദേവിക്കും ഭര്‍ത്താവിനും ഒടുവില്‍ ഹൈക്കോടതിയാണ് തുണയായെത്തിയത്.
കാസര്‍കോട് എ.ഡി.എം. എച്ച്. ദിനേശ് മാത്രമാണ് അല്പമെങ്കിലും മനുഷ്യത്വത്തോടെ പെരുമാറുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തതെന്ന് ഇവര്‍ നന്ദിയോടെ ഓര്‍ക്കുന്നു. 16 വര്‍ഷം മുമ്പ് 68 രൂപ അടച്ച് പൗരത്വ അപേക്ഷ നല്കിയ ഇവര്‍ക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം 10,000 രൂപ വീണ്ടും അടക്കേണ്ടിവന്നു. ഹൈക്കോടതി ജഡ്ജ് പി.ആര്. രാമചന്ദ്രമേനോനാണ് അനിതാദേവിക്ക് പാസ്പോര്‍ട്ട് നല്കാന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തോട് നിര്‍ദേശിച്ചത്.
അനിതാ ദേവിയുടെ മാതാവ് ശ്യാം കൗര്‍ അസുഖം ബാധിച്ച് കിടപ്പിലായിട്ടുപോലും ഇവരെ കാണാന്‍ പാസ്പോര്‍ട്ട് ശരിയാകാത്തതിനാല്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഉറ്റവരായ മറ്റുനാല് പേര് മരിച്ചപ്പോഴും ഇവര്‍ക്ക് ഫിജിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ഇതിനിടയില്‍ അനിതാ ദേവിയുടെ മാതാവ് മരിക്കുകയുംചെയ്തു. അനിതാ ദേവിക്ക് വേണ്ടി മൂന്ന് ദിവസമാണ് മാതാവിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് ബന്ധുക്കള്‍ കാത്തുനിന്നത്.
മാതാവിന് അസുഖമായതോടെയാണ് പാസ്പോര്‍ട്ട് കിട്ടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതി 64 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് പാസ്പോര്‍ട്ട് നല്കാന് ഉത്തരവിടുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാസ്പോര്‍ട്ട് കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞാണ് ഇവരെ 16 വര്‍ഷംവരെ അധികൃതര്‍ ചുറ്റിച്ചത്.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒരിക്കലും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ അനിതാ ദേവി ഇതിനിടയില്‍ ഫിജിയില്‍ ക്യാന്‍സലാക്കിയ പാസ്പോര്‍ട്ട് വീണ്ടും ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അവിടെയുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. പാസ്പോര്‍ട്ട് നല്കാന് യാതൊരു തടസവും ഇല്ലെന്നും ഇന്ത്യന്‍ പൗരത്വമില്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയെന്നുമായിരുന്നു ഫിജി ഗവണ്മെന്റ് ഇവരെ അറിയിച്ചത്.
ഈ രേഖയ്ക്കുവേണ്ടിയും ഇവര്‍ കലക്ടേറ്റും താലൂക്ക് ഓഫീസും എമിഗ്രേഷന്‍ ഓഫീസും വില്ലേജ് ഓഫീസും കയറി ഇറങ്ങിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ഒടുവിലാണ് കോടതിയുടെ കാരുണ്യം ഇവര്‍ക്ക് തുണയായിരിക്കുന്നത്. അനിതാ ദേവി - രാമദാസ് ദമ്പതികള്‍ക്ക് ഡിഗ്രി വിദ്യാര്‍ത്ഥിയായ ശിവാങ്കി എന്ന മകളുണ്ട്. ശിവാങ്കിക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് രണ്ടര വയസ്സുള്ളപ്പോള്‍തന്നെ ലഭിച്ചിരുന്നു. ഫിജിയിലുള്ളവര്ക്ക് ഇന്ത്യ അടുത്തിടെ ഇരട്ടപൗരത്വം അനുവദിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോള്‍ കഴിയുന്ന അനിതയ്ക്ക ഇതിന്റെ പ്രയോജനവും ലഭിച്ചില്ല.
കപ്പല്‍ ജോലിക്കാരനായ രമദാസ് ഫിജിയില്‍ എത്തിയപ്പോള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് അനിതാ ദേവിയെ വിവാഹം കഴിച്ച് ഇന്ത്യയ്ക്ക് കൊണ്ടുവന്നത്.
Keywords: Anitha Devi, Passport, Fiji Islands, Indian citizenship, 16 years, Finaly Anitha Devi to get passport after 16 years.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.