പിഞ്ചുകുഞ്ഞിനെ മദ്യം നല്‍കി കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 23/05/2015) അഞ്ചു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മദ്യം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് (22) പിടിയില്‍. അമേരിക്കയിലെ ബ്രിഡ്ജ്‌പോര്‍ട്ട് സ്വദേശി ജോര്‍ജ്ജ് ചിക്ലാനയാണ് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റിലായത്.

2014 മെയ് 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിക്ക് ശ്വാസം കിട്ടാത്തതിനെ തുടര്‍ന്ന് അപകടാവസ്ഥയിലാണെന്ന് വീട്ടുകാര്‍ എമര്‍ജെന്‍സി വര്‍ക്കേഴ്‌സിനെ വിളിച്ചുപറയുകയായിരുന്നു. ഉടന്‍ തന്നെ അവരെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍  പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് പിതാവിന്റെ ക്രൂരത പുറത്തായത്. കുട്ടിയുടെ രക്തത്തില്‍ അമിതമായ അളവില്‍ മദ്യം കണ്ടെത്തിയിരുന്നു. ഇതാണ് മരണത്തിന് ഇടയാക്കിയത്.

എന്നാല്‍ താന്‍  പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ചിക്ലാന ഒളിവില്‍പ്പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്.
പിഞ്ചുകുഞ്ഞിനെ മദ്യം നല്‍കി കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍


Also Read:
നാല് വയസുകാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി പരാതി; സംഭവത്തില്‍ ദുരൂഹത
Keywords:  Father gives to his 5-month-old son alcohol, dead, New York, Police, Arrest, Hospital, Report, Missing, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia