SWISS-TOWER 24/07/2023

സൗദി ഓഹരി വിപണിയില്‍ ഇനി വിദേശികള്‍ക്കും പങ്കാളിത്തം

 


റിയാദ്: (www.kvartha.com 09/05/2015) സൗദി ഓഹരി വിപണിയില്‍ ഇനി വിദേശികള്‍ക്ക് പങ്കാളിത്തം. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.

ഇതോടെ വിദേശ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ നേരിട്ട് പങ്കാളികളാകാനുള്ള അവസരമാണ് ലഭിച്ചത്. മാത്രമല്ല  ഓഹരി വിപണി ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ ഓഹരികള്‍ വിദേശ സംരഭങ്ങള്‍ക്ക് വാങ്ങുവാനും സാധിക്കും. ഇതിലൂടെ  പത്ത് ശതമാനം ഓഹരികളാണ് വിദേശ സംരംഭകര്‍ക്ക് വാങ്ങുവാന്‍ കഴിയുന്നത്.

2014 ജൂലായ് 21നു സൗദി മന്ത്രിസഭ അംഗീകരിച്ച 388-ാം നമ്പര്‍ കരാറാണ് ഇപ്പോള്‍ ഓഹരി വിപണി വിദേശികള്‍ക്കു തുറന്ന് കൊടുക്കുന്നത്. പത്ത് ശതമാനം വിദേശ നിക്ഷേപം ലഭിച്ചാലും ഓഹരി വിപണിയില്‍ രാജ്യത്ത് 25 മുതല്‍ 45 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സൗദിയുടെ സാമ്പത്തിക വളര്‍ച്ചക്കും ഓഹരി വിപണിയുടെ നേട്ടങ്ങള്‍ക്കും പ്രഖ്യാപനം വളരെയധികം സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.  ജൂണ്‍ രണ്ടാം വാരത്തോടെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരും.

ഉയര്‍ന്ന സാമ്പത്തിക ഭദ്രതയും മൂലധനവുമുള്ള കമ്പനികള്‍ക്ക് മാത്രമേ ഷെയര്‍മാര്‍ക്കറ്റില്‍ ഇറങ്ങാനുള്ള അവസരം ലഭിക്കുകയുള്ളൂ. പുതിയ പ്രഖ്യാപനത്തോടെ ഉയരാനിടയുള്ള അറുപത്തിയഞ്ചോളം ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സിഎംഎ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ ശക്തമായ സാമ്പത്തിക അടിത്തറയുള്ള സൗദി ഓഹരി വിപണി , വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് തുറന്ന് ലഭിക്കുന്നതോടെ രാജ്യാന്തര തലത്തില്‍ പ്രഖ്യാപനം വലിയ തോതില്‍ സ്വാഗതം ചെയ്യപ്പെടുമെന്ന വിലയിരുത്തലുമുണ്ട്.

സൗദി ഓഹരി വിപണിയില്‍ ഇനി വിദേശികള്‍ക്കും പങ്കാളിത്തം

Also Read: 
കഞ്ചാവ് മാഫിയ തമ്പടിച്ചു; കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് എയ്ഡ് പോസ്റ്റ്

Keywords:  CMA sets foreign access rules for Saudi stock market, Cabinet, Foreigners, Investment, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia