SWISS-TOWER 24/07/2023

ഏഷ്യാനെറ്റ്- സംഘ്പരിവാര്‍ കലഹം രൂക്ഷം; കൈക്കൂലി വാങ്ങി ന്യൂസ് അവര്‍ ചര്‍ച്ചയെന്ന് പ്രചരണം

 


തിരുവനന്തപുരം: (www.kvartha.com 01/05/2015) ഏഷ്യാനെറ്റ് ന്യൂസ് ചാനലും സംഘ്പരിവാറുമായുള്ള കലഹം രൂക്ഷം. അതുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരം സമ്മാനിക്കാന്‍ താല്‍പര്യമുണ്ടായിട്ടും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മേനക ഗാന്ധിയും തയ്യാറായുമില്ല. ചാനലിനെതിരേ പരമാവധി കുപ്രചരണത്തിന് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സംഘ്പരിവാര്‍. ആറന്മുള വിമാനത്താവള പദ്ധതിക്കു പിന്നിലുള്ള കെ.ജെ.എസ് ഗ്രൂപ്പില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു കോടി വാങ്ങിയെന്നാണ് ഇപ്പോഴത്തെ പ്രചരണം.

വിമാനത്താവളത്തിന് അനുകൂലമായി ന്യൂസ് അവര്‍ ചര്‍ച്ച സംഘടിപ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണത്രേ. ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരേ നിരന്തരം വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സംഘ്പരിവാര്‍ ഏഷ്യാനെറ്റിനെതിരേ തിരിഞ്ഞത്. ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കളും പോഷക സംഘടനകളുടെ ഭാരവാഹികളും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.

അതിനിടെ, സ്ത്രീശക്തി പുരസ്‌കാരം സമ്മാനിക്കാന്‍ മുഖ്യമന്ത്രിയെത്തന്നെ ക്ഷണിക്കാനാണ് ഇപ്പോഴത്തെ നീക്കം. ജനസമ്പര്‍ക്ക പരിപാടിയുടെ തിരക്കിലായതിനാല്‍ അതനുസരിച്ച് അവാര്‍ഡ് ദാന പരിപാടിയും സംഘടിപ്പിക്കാനാണുദ്ദേശിക്കുന്നത്. സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള വനിതാ വികസന കോര്‍പറേഷനുമായിച്ചേര്‍ന്നാണ് ഇത്തവണ ഏഷ്യാനെറ്റ് സ്ത്രീശക്തി പുരസ്‌കാരം പ്രഖ്യാപിച്ചത്. അന്തര്‍ദേശീയ വനിതാ ദിനമായ മാര്‍ച്ച് 8നു പ്രഖ്യാപിച്ച പുരസ്‌കാരം രണ്ടു മാസമാകാറായിട്ടും സമ്മാനിക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര മന്ത്രിമാരെ പ്രതീക്ഷിച്ചു സമയം പോയതോടെ സെലിബ്രിറ്റീസിനെ കൊണ്ടുവരാന്‍ ആലോചിച്ചിരുന്നു. അതും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കുന്നത്. ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനുവിനാണ് പുരസ്‌കാരം.

സംഘ്പരിവാറിന്റെ ഏഷ്യാനെറ്റ് വിരോധത്തേക്കുറിച്ചു കേരളത്തിലെ നേതാക്കള്‍ ഊതിപ്പെരുപ്പിച്ചു നല്‍കിയ വിവരങ്ങളാണ് ചാനലും ദേശീയ നേതൃത്വവും തമ്മില്‍ അകലാന്‍ ഇടയാക്കിയതെന്നാണു വിവരം. ഏഷ്യാനെറ്റ് ചെയര്‍മാനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രമന്ത്രിയാകാന്‍ സാധിക്കാത്തതിലെ രോഷം തീര്‍ക്കാനാണ് ചാനല്‍ സംഘ്പരിവാറിനെതിരേ തിരിഞ്ഞത് എന്നാണ് ആര്‍എസ്എസ്, ബിജെപി കേന്ദ്രങ്ങളുടെ വിമര്‍ശനം.

എന്നാല്‍ ചാനല്‍ തുടര്‍ന്നുവരുന്ന വര്‍ഗ്ഗീയ വിരുദ്ധവും ഇടതുമതേതര അനുകൂലവുമായ നിലപാടുകളോടുള്ള പകമൂലമാണ് സംഘ്പരിവാര്‍ കുപ്രചാരണം നടത്തുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. ഇതു തുടര്‍ന്നാല്‍ അതിനെതിരേ പരസ്യമായി കാംപെയ്ന്‍ ആരംഭിക്കാനും ആലോചനയുണ്ട്. അതിനിടെ, രണ്ടു കൂട്ടരെയും അനുനയിപ്പിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ ബിജെപിയിലെത്തന്നെ ചില കേന്ദ്രങ്ങള്‍ ശ്രമം ആരംഭിച്ചിട്ടുമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ഏഷ്യാനെറ്റ് കൊടുത്തിരുന്ന പ്രാധാന്യം മൂലം ശ്രദ്ധിക്കപ്പെടുകയും ഇപ്പോള്‍ അത് നഷ്ടപ്പെട്ടതോടെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്ത ചില നേതാക്കളാണ് ഈ ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.
ഏഷ്യാനെറ്റ്- സംഘ്പരിവാര്‍ കലഹം രൂക്ഷം; കൈക്കൂലി വാങ്ങി ന്യൂസ് അവര്‍ ചര്‍ച്ചയെന്ന് പ്രചരണം

Also Read:
അഞ്ജാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം
Keywords:  Thiruvananthapuram, Kerala, Asianet-TV, News, Aranmula airport, Asianet News, Channel, BJP, RSS, Chief Minister Oommen chandy, Asianet news channel and Sankh Parivar 'Face to Face'.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia