യുദ്ധം നിര്‍ത്തി നിയമത്തിനു മുന്നില്‍ വഴങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍: ഖാലിദ് ബഹാഹ്
Apr 17, 2015, 14:36 IST
ജിദ്ദ: (www.kvartha.com 17.04.2015) യമനില്‍ ആഭ്യന്തര യുദ്ധം ശക്തി പ്രാപിച്ചതോടെ ഏദനിലെ യുദ്ധം അവസാനിപ്പിച്ച് ഹൂതികള്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഖാലിദ് ബഹാഹയുടെ നിര്‍ദേശം.
രാജ്യത്തെ സായുധവിഭാഗങ്ങളോടാണ് യുദ്ധം നിര്‍ത്തി യമനിലെ നിയമാനുസൃത ഗവണ്‍മെന്റിനു വഴങ്ങാന്‍ റിയാദിലെ യമന്‍ എംബസിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഖാലിദ് അഭ്യര്‍ത്ഥിച്ചത്. യമനിലെ ആക്ടിങ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ചുമതല മൂന്നു ദിവസം മുമ്പാണ് ഖാലിദ് ബഹാഹ് ഏറ്റെടുത്തത്.
മാനുഷിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യമന്‍ ജനത വന്‍ ദുരന്തത്തിലേക്ക് വീഴും മുമ്പ് അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റി സഹായിക്കാന്‍ മേഖലയിലെ രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും അദ്ദേഹം അപേക്ഷിച്ചു. റിയാദിലിരുന്ന് കുറഞ്ഞ അംഗങ്ങളുള്ള കാബിനറ്റിനു ഉടന്‍ രൂപം നല്‍കുമെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ഉന്നതതല സമിതി രൂപവത്കരിക്കുകയാണ് താല്‍ക്കാലിക ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇറാനുമായി നല്ല ബന്ധമാണ് യമന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കണമെന്നും ബഹാഹ് ഓര്‍മിപ്പിച്ചു. യമനില്‍ കരയുദ്ധം ഒഴിവാകണമെന്നാണ് തന്റെ ഭരണകൂടം ആഗ്രഹിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതേസമയം, സന്‍ആയിലും തെക്കന്‍ യമനിലെ നഗരങ്ങളിലും സൗദി സഖ്യസേനയുടെ വ്യോമാക്രമണം തുടരുകയാണ്.
ദക്ഷിണ യമനിലെ അബീനില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഹൂതി കലാപകാരികള്‍ കൊല്ലപ്പെട്ടു. കരസേനയുടെ 123 ാം ബ്രിഗേഡ് മന്‍സൂര്‍ ഹാദിയുടെ നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൂതി, സാലിഹ് ക്യാമ്പുകളിലെ നിരവധി പ്രമുഖര്‍ സൗദി പക്ഷത്തേക്ക് കൂടുമാറുന്നതായി 'അല്‍മുവാത്വിന്‍' ഇന്റര്‍നെറ്റ് പത്രം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം യമനിലേക്കുള്ള യു.എന്‍ ദൂതന്‍ ജമാല്‍ ബിന്‍ ഉമറിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തിന്, യമനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച 2011ല്‍ സമാധാനത്തിനു വേണ്ടി പ്രയത്‌നിച്ചയാളാണ് അദ്ദേഹം. എന്നാല്‍ യമന്‍ കക്ഷികളെ ചര്‍ച്ചക്കിരുത്താന്‍ സാധിക്കാത്തത് അദ്ദേഹത്തിന്റെ മാത്രം പരാജയമാണെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്നും ബഹാഹ് വ്യക്തമാക്കി. സൗദിയുടെ തക്കസമയത്തുള്ള സൈനിക ഇടപെടലിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
ഹൂതികള്‍ക്കുകൂടി സ്വീകാര്യ വ്യക്തിയായ ബഹാഹിനെ ആക്ടിങ് പ്രസിഡന്റിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി നിയമിച്ചത് യമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയപരിഹാരം എളുപ്പമാക്കുന്നതിന്റെ ഭാഗമാണെന്നാണ് അറബ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സമവായത്തിന്റെ ഭാഷയില്‍ അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തിന് വലിയ പ്രാധാന്യമാണ് നിരീക്ഷകര്‍ കല്‍പിക്കുന്നത്.
Also Read:
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
Keywords: Yemen's new PM urges Houthis to stop push for Aden, Gun Battle, Prime Minister, President, Press meet, Media, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.